സ്വര്‍ണവിലയില്‍ 20% ഇടിവ് - ഇപ്പോള്‍ നിക്ഷേപിക്കാമോ?

കഴിഞ്ഞ രണ്ട് വര്‍ഷത്തോളം നീണ്ട തുടര്‍ച്ചയായ വര്‍ധനവിന് ശേഷം സ്വര്‍ണ വിലയില്‍ വിലയില്‍ ഇപ്പോള്‍ ഇടിവ് ദൃശ്യമായിക്കൊണ്ടിരിക്കുകയാണ്. മാസങ്ങളായി സ്വര്‍ണ വില കുറഞ്ഞുവരികയാണ് ചെയ്യുന്നത്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ രണ്ട് വര്‍ഷത്തോളം നീണ്ട തുടര്‍ച്ചയായ വര്‍ധനവിന് ശേഷം സ്വര്‍ണ വിലയില്‍ വിലയില്‍ ഇപ്പോള്‍ ഇടിവ് ദൃശ്യമായിക്കൊണ്ടിരിക്കുകയാണ്. മാസങ്ങളായി സ്വര്‍ണ വില കുറഞ്ഞുവരികയാണ് ചെയ്യുന്നത്. ഉയര്‍ന്ന വിലയില്‍ നിന്നും ഏകദേശം 21 ശതമാനത്തോളം താഴെയാണ് നിലവില്‍ സ്വര്‍ണവിലയുള്ളത്. ഇന്ത്യന്‍ വിപണിയില്‍ മാത്രമല്ല, ആഗോള വിപണിയിലും ഇതേ നിലയാണുള്ളത്.

ഏതെങ്കിലും ഒരൊറ്റ കാരണം കൊണ്ടാണ് സ്വര്‍ണവിലയില്‍ ഇപ്പോള്‍ ഈ ഇടിവ് ഉണ്ടായിരിക്കുന്നതെന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. വിപണിയിലെ പല ഘടകങ്ങളുടെയും സംയോജിത പ്രവര്‍ത്തനത്തിന്റെ ഫലമാണ് സ്വര്‍ണ വിലയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന ഈ മാറ്റം. എങ്കിലും മറ്റ് പ്രധാന കറന്‍സികള്‍ക്ക് മേല്‍ യുഎസ് ഡോളര്‍ മൂല്യത്തില്‍ ആധിപത്യം സ്ഥാപിച്ചതും ബോണ്ടുകളില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചതും പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നു.

കോവിഡിന്റെ ആദ്യ തരംഗത്തിന് ശേഷം ആഗോള തലത്തില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചത് മുതല്‍ റിസ്‌കി അസറ്റുകള്‍ക്ക് മേലുള്ള നിക്ഷേപകരുടെ അഭിവാഞ്ജ തിരിച്ചുവരികയും ഇത് സ്റ്റോക്ക് മാര്‍ക്കറ്റിനെ വീണ്ടും ഈര്‍ജസ്വലമാക്കുകയും ചെയ്തു. ഇതും മറ്റ് കാരണങ്ങള്‍ക്കൊപ്പം സ്വര്‍ണവിലയില്‍ മാറ്റമുണ്ടാകുന്നതിന് കാരണമായി കരുതുന്നു.

സ്വര്‍ണ വില ഇനിയും താഴേക്ക് പോകുമോ?

സ്വര്‍ണ വില ഇനിയും താഴേക്ക് പോകുമോ?

ഇത്തരം ചോദ്യങ്ങള്‍ക്ക് എളുപ്പത്തില്‍ ഉത്തരം പറയുക പ്രയാസകരമാണ്. എങ്കിലും കൂടുതല്‍ സ്വര്‍ണം വാങ്ങുവാനോ, സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുവാനോ ഉദ്ദേശിക്കുന്നുവെങ്കില്‍ സ്വര്‍ണ വിപണിയുടെ സ്വഭാവം നിലവില്‍ ഏത് രീതിയിലാണെന്ന് വിലയിരുത്തുന്നത് അഭികാമ്യമാണ്. മുഖ്യമായും സംഭരണ ആവശ്യകതാ സമവാക്യങ്ങളെയും അവയെ സ്വാധീരിക്കുന്ന ഭൂരാഷ്ട്രതന്ത്ര സംഭവങ്ങളെയും അടിസ്ഥാനമാക്കിയാണ് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. പണപ്രവാഹത്തിന്റെയോ സഹജമൂല്യത്തിന്റെയോ അടിസ്ഥാനത്തില്‍ മൂല്യം നിര്‍ണയിക്കാവുന്ന മറ്റ് അസ്തികളെപ്പോലെയല്ല സ്വര്‍ണം. അതുകൊണ്ടുതന്നെ സ്വര്‍ണവില ദീര്‍ഘകാലത്തേക്ക് നിഷ്‌ക്രിയമായിരിക്കാനും സാധ്യതയുണ്ട്. അതിന് ശേഷം പെട്ടെന്നുള്ള കുതിപ്പും സ്വര്‍ണ വിലയില്‍ സ്വാഭാവികമാണ്.

നിക്ഷേപിക്കുന്ന സമയം

നിക്ഷേപിക്കുന്ന സമയം

അതായത് നിങ്ങള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാനൊരുങ്ങുന്ന സമയം ഉചിതമായ സമയമാണെങ്കില്‍ നിങ്ങള്‍ക്ക് ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച വരുമാനമുണ്ടാക്കാന്‍ സാധിക്കും. എന്നാല്‍ മിക്ക നിക്ഷേപകര്‍ക്കും ഈ ഉചിത സമയം കണ്ടെത്തി നിക്ഷേപിക്കാന്‍ സാധിക്കാറില്ല എന്നതാണ് യാഥാര്‍ഥ്യം. അപ്പോള്‍ നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും? ഓരോ നിക്ഷേപകനും പ്രായോഗികമായതും അവര്‍ക്ക് സാധ്യമായതുമായ കാര്യങ്ങള്‍ മാത്രം ചെയ്യുക എന്നതും അനാവശ്യ സാഹസിക കൃത്യങ്ങള്‍ക്ക് മുതിരാതിരിക്കുകയും ചെയ്യുക എന്നതാണ് അതിനുള്ള ഉത്തരം.

സ്വര്‍ണത്തില്‍ നിക്ഷേപിക്കുമ്പോള്‍

സ്വര്‍ണത്തില്‍ നിക്ഷേപിക്കുമ്പോള്‍

നിങ്ങളുടെ ദീര്‍ഘകാല നിക്ഷേപങ്ങളുടെ കൂടെ 5 മുതല്‍ 15 ശതമാനം വരെ സ്വര്‍ണ നിക്ഷേപവും നടത്തുന്നത് വിവേക പൂര്‍ണമായ തീരുമാനമാണെന്ന് പൊതുവില്‍ പറയാം. അപ്പോഴും ഓര്‍ക്കേണ്ടത് ഇക്വിറ്റി പോലെയോ കടപ്പത്രങ്ങള്‍ പോലെയോ സ്വര്‍ണത്തെ നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോയിലെ മുഖ്യ ആസ്തിയായി പരിഗണിക്കരുത്. നിക്ഷേപങ്ങള്‍ വിഭിന്നങ്ങളാകുന്നതിനും നമ്മുടെ നിക്ഷേപങ്ങളിലെ സ്വാഭാവിക കാവല്‍ എന്ന നിലയിലുമായിരിക്കണം സ്വര്‍ണത്തിലുള്ള നിക്ഷേപത്തെ നോക്കിക്കാണേണ്ടത്.

5 മുതല്‍ 15 ശതമാനം വരെയുള്ള നീക്കിവയ്ക്കല്‍

5 മുതല്‍ 15 ശതമാനം വരെയുള്ള നീക്കിവയ്ക്കല്‍

മുഴുവന്‍ തുകയും സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് നിങ്ങളുടെ അപകട/നഷ്ട സാധ്യതകള്‍ വര്‍ധിപ്പിക്കും. സ്വര്‍ണവിലയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് വേണം സ്വര്‍ണ നിക്ഷേപത്തിലേക്കുള്ള നീക്കിവയ്ക്കല്‍ എത്രയാകണമെന്ന് നിശ്ചയിക്കുന്നത്. സോവറീന്‍ ഗോള്‍ഡ് ബോണ്ട് (എസ്ജിബി)കള്‍ക്കും ഗോള്‍ഡ് ഇടിഎസ്‌കള്‍ക്കും അതിന്റേതായ പ്രത്യേകതകളും നേട്ടങ്ങളുമുണ്ട്. എസ്ജിബികള്‍ സ്വര്‍ണവിലയിലുണ്ടാകുന്ന വര്‍ധനവ് അനുസരിച്ച് 2.5 ശതമാനം അധിക പലിശവാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ കാലാവധി പൂര്‍ത്തിയായ ഗോള്‍ഡ് ബോണ്ടുകളില്‍ നിന്നുള്ള ആദായത്തിന് നികുതിയും അടയ്‌ക്കേണ്ടതില്ല. പക്ഷെ ഇതിന് 8 വര്‍ഷത്തെ മെച്യൂരിറ്റി പിരീഡ് ഉണ്ട്. എളുപ്പത്തില്‍ പണമാക്കി മാറ്റുവാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഇടിഎഫ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. രണ്ടും ചേര്‍ത്തുള്ള നിക്ഷേപ രീതിയും പരീക്ഷിക്കാവുന്നതാണ്.

Read more about: gold
English summary

gold rate is decreasing- is it a right time to invest in gold?

gold rate is decreasing- is it a right time to invest in gold?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X