ഒരു നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ മുറുകെപ്പിടിക്കാന്‍ തന്നെയാണ് എപ്പോഴും നമുക്ക് ഇഷ്ടം. അതിപ്പോള്‍ വില താഴുമ്പോഴായാലും അങ്ങനെത്തന്നെ.
ഒരു നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ മുറുകെപ്പിടിക്കാന്‍ തന്നെയാണ് എപ്പോഴും നമുക്ക് ഇഷ്ടം. അതിപ്പോള്‍ വില താഴുമ്പോഴായാലും അങ്ങനെത്തന്നെ. മലയാളികള്‍ സ്വര്‍ണത്തെ സ്നേഹിക്കും പോലെ ഇതുവരെ മറ്റാരെങ്കിലും ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ, അല്ലേ?

കോവിഡ് വ്യാപനം മറ്റെല്ലാ മേഖലയേയും പോലെ സ്വര്‍ണ വിപണിക്കും തിരിച്ചടിയാണ് ഉണ്ടാക്കിയത്. കഴിഞ്ഞ ആറ് മാസത്തോളമായി തുടരുന്ന ദുര്‍ബല നിരക്കിലുള്ള സ്വര്‍ണവില വലിയൊരു വിഭാഗം നിക്ഷേപകരെയും സ്വര്‍ണത്തില്‍ നിന്നും അകറ്റി. ഇടയ്ക്ക് പലയിടങ്ങളിലായി പ്രഖ്യാപിക്കുന്ന മിനി ലോക്ക്ഡൗണ്‍, മറ്റ് കര്‍ശന നിബന്ധനകള്‍ എന്നിവ മഞ്ഞ ലോഹത്തിന്മേല്‍ ഒരു വീണ്ടുവിചാരം നടത്തുന്നതിനായി വീണ്ടും നിക്ഷേപകരെ പ്രേരിപ്പിക്കുകയാണ്. ഒപ്പം ജനുവരി മാര്‍ച്ച് പാദങ്ങളില്‍ സ്വര്‍ണ ഇറക്കുമതിയില്‍ ഉണ്ടായ ഉയര്‍ച്ചയും സ്വര്‍ണത്തെ ഗൗരവമായി കാണുന്നതിന് നിക്ഷേപകര്‍ക്ക് കാരണമാകുന്നു.
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടുന്നതിന്റെ ഭാഗമായി പല സ്ഥലങ്ങളിലും വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചേക്കാമെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ഒരു നിക്ഷേപമെന്ന രീതിയില്‍ ഇത് എങ്ങനെയാണ് സ്വര്‍ണത്തെ ബാധിക്കുക?
എന്നാല്‍ കോവിഡ് രണ്ടാം തരംഗം എത്ര ശക്തിയില്‍ വന്നാലും വിപണി വിദഗ്ധര്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പരിപൂര്‍ണ ശുഭാപ്തി വിശ്വാസത്തിലാണ്. ആഗോളതലത്തില്‍ കോവിഡ് 19 വാക്സിന് ഏവര്‍ക്കും ലഭ്യമാക്കിത്തുടങ്ങിയതിനാല് ഓഹരികളിലേക്കുള്ള നിക്ഷേപകരുടെ ആത്മവിശ്വാസവും വര്‍ധിച്ചിട്ടുണ്ട് എന്നതാണ് അവരുടെ വിലയിരുത്തല്‍.
നിക്ഷേപ ആവശ്യകതയുടെ പിന്‍ബലത്തിലാണ് 2020ന്റെ ആദ്യ പകുതിയില്‍ സ്വര്‍ണവില ഉയര്‍ന്നത്. മ്യൂച്വല്‍ ഫണ്ടുകള്‍ വഴിയും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ വഴിയും നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് തുടര്‍ന്നു. അതേ സമയം ഭൗതികമായുള്ള സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറവായിരുന്നു.
എന്നാല്‍ പതിയെ ഇതിന് മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. 2020ന്റെ നാലാം പാദത്തില്‍ ഗോള്‍ഡ് ബാറുകള്‍ക്കും, സ്വര്‍ണ നാണയങ്ങള്‍ക്കുമുള്ള ആഗോള ആവശ്യകതയില്‍ 10 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ലോകത്തെ സ്വര്‍ണത്തിന്റെ രണ്ടാമത്തെ വലിയ ഉപഭോക്താവ് ഇന്ത്യയാണ്. ആസ്തി വിനിമയം പരിഗണിക്കുമ്പോള്‍ എല്ലാ നിക്ഷേപകരുടെയും പോര്‍ട്ട് ഫോളിയോവില്‍ നിര്‍ബന്ധമായും സ്വര്‍ണം ഉള്‍പ്പെടുത്തേണ്ടതുണ്ട്. 5 മുതല്‍ 10 ശതമാനം വരെ തുക സ്വര്‍ണത്തിനായി മാറ്റി വയ്ക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
