ഇന്ത്യയുടെ പാരമ്പര്യത്തിൻ്റെയും സംസ്കാരത്തിൻ്റെയും ഇടയിൽ സ്വർണം എന്ന മഞ്ഞ ലോഹത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇത് വെറുമൊരു ആഭരണ വസ്തു എന്നതിനപ്പുറം ഇന്ത്യയിലെ എല്ലാ ആഘോഷങ്ങളിലും സ്വർണം ഉപയോഗിക്കുന്നുണ്ട്. പ്രധാനമായും വിവാഹം, കുഞ്ഞിൻ്റെ നൂലുകെട്ട്, സാസ്കാരിക ആഘോഷങ്ങൾ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്ക് ഇന്ത്യയിലെ സ്ത്രീകളും പുരുഷൻമാരും സ്വർണാഭരണങ്ങൾ ധരിക്കുന്നു.
പാരമ്പര്യമായി സ്വർണം ലഭിച്ചവരും ഉണ്ടായിരിക്കും, അതായത് വർഷങ്ങൾ പഴക്കമുള്ള ആഭരണങ്ങൾ ചില തറവാടുകളിൽ പുതിയ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടാറുണ്ട്. ഇതിനും പ്രത്യേക മൂല്യമുണ്ട്. കണക്കുകൾ പ്രകാരം ഇന്ത്യയിലെ സ്ത്രീകളാണ് ഏറ്റവും കൂടുതൽ സ്വർണം സ്വന്തമാക്കുന്നത്. സ്വർണം സൂക്ഷിക്കുന്നതു പോലെ സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോൾ ആളുകൾ അത് പണയം വെക്കാറുമുണ്ട്. സത്യത്തിൽ ഇങ്ങനെ സ്വർണം കൈവശം വെക്കുന്നത് നിയമപരമായി തെറ്റാണോ?
സ്വർണത്തിന് നികുതിയുണ്ടോ?
ഇന്ത്യൻ നികുതി നിയമങ്ങൾ പ്രകാരം, പാരമ്പര്യമായി ലഭിച്ച സ്വർണം മൂലധന ആസ്തിയായി കണക്കാക്കുന്നു. ഈ സ്വർണം നിങ്ങൾ വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭം മൂലധന നേട്ട നികുതിക്ക് വിധേയമാണ് എന്നർത്ഥം. സ്വർണം പാരമ്പര്യമായി ലഭിച്ചാലും അതിൻ്റെ യഥാർത്ഥ വാങ്ങൽ വിലയും, വാങ്ങിയ തിയ്യതിയുമാണ് ഈ ഘട്ടത്തിൽ പരിഗണിക്കുന്നത്.
ഉദാഹരണത്തിന് 1981 ൽ വാങ്ങിയ സ്വർണമാണ് നിങ്ങൾക്ക് ലഭിച്ചതെങ്കിൽ, 1981 ലെ വാങ്ങൽ വിലയും തീയതിയും ഉപയോഗിച്ചാണ് നികുതി കണക്കാക്കുന്നത്.

എത്ര കാലം വരെ സ്വർണം സൂക്ഷിക്കാം
പണ്ട് 36 മാസം സ്വർണം കൈവശം വെക്കുകയാണെങ്കിൽ അത് ദീർഘകാല നിക്ഷേപമായി കണക്കാക്കാമായിരുന്നു. എന്നാൽ 2024 ലെ ധനകാര്യ നിയമം അനുസരിച്ച് 24 മാസം മതി. 24 മാസത്തിൽ കൂടുതൽ കൈവശം വെച്ചാൽ 12.5% നികുതി ചുമത്തുന്നു. പക്ഷേ 24 മാസത്തിനുള്ളിൽ വിൽക്കുന്ന സ്വർണത്തിന് ആദായനികുതി സ്ലാബുകൾ അനുസരിച്ച് നികുതി ചുമത്തുന്നു.
പാരമ്പര്യ സ്വർണത്തിന് ബില്ല് ഉണ്ടാവില്ല
വർഷങ്ങൾക്കു മുന്നേ സ്വർണാഭരണങ്ങൾ വാങ്ങിയതിൻ്റെ രസീത് ഇപ്പോൾ ഉണ്ടായിരിക്കില്ല. പക്ഷേ നിങ്ങൾക്ക് ഇപ്പോൾ ഒരു ജ്വല്ലറിയിൽ നിന്ന് ഒരു മൂല്യനിർണ്ണയ റിപ്പോർട്ട് കരസ്ഥമാക്കാം. പ്രാദേശിക ജ്വല്ലറി അസോസിയേഷനിൽ നിന്നും പഴയ സ്വർണ വിലകൾ ഉപയോഗിക്കുക. ഈ രണ്ട് രേഖകളും ഉപയോഗിച്ച് നികുതി കണക്കാക്കാൻ സാധിക്കും.
പാരമ്പര്യമായി ലഭിച്ച സ്വർണം വിൽക്കുമ്പോൾ നികുതി ബാധകമാകും. പക്ഷേ ദീർഘകാല ഹോൾഡിംഗുകൾക്ക് കുറഞ്ഞ നിരക്കിൽ നികുതി ചുമത്തും. മൂല്യനിർണ്ണയ റിപ്പോർട്ടുകൾ, FMV രേഖകൾ അല്ലെങ്കിൽ രസീതുകൾ ഉണ്ടെങ്കിൽ നികുതി പ്രക്രിയ കൂടുതൽ ലളിതമാകും.
സ്വർണ നിക്ഷേപങ്ങൾ
സ്വർണ നിക്ഷേപങ്ങൾ പലപ്പോഴും സ്ഥി നിക്ഷേപങ്ങളേക്കാൾ മികച്ച നേട്ടം നൽകിയിട്ടുണ്ട്. മറുവശത്ത്, ഓഹരി വിപണിയിലൂടെ ഇതിലും ഉയർന്ന നേട്ടം കിട്ടാൻ സാധ്യതയുണ്ട്. പക്ഷേ ഓഹരികൾക്ക് അപകട സാധ്യത കൂടുതലുള്ളതിനാൽ സ്ഥിരതയുള്ള നേട്ടം സംഭവിക്കില്ല. മാത്രമല്ല സ്വർണത്തിൻ്റെ ഡിമാൻഡ് ഉയരുമ്പോഴേക്കും ഓഹരി വിപണി ദുർബലമാവുന്നു. ഇതെല്ലാം സ്വർണ നിക്ഷേപങ്ങളുടെ ശക്തിയെ കാണിക്കുന്നു.
സ്വർണ വില ഓരോ ദിവസവും കുതിച്ചുയരുന്നു. ഇത് സാധാരണക്കാരെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുന്നു. പലരും ഭാവി പ്രതീക്ഷകൾക്കായി സ്വർണ നിക്ഷേപങ്ങൾ പരിഗണിക്കുന്നുണ്ടെങ്കിൽ സ്വർണത്തിൻ്റെ വിപണി വില ആശ്വാസകരമല്ല.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

ആർബിഐ പണനയം: നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ അതോ ലാഭമോ?



Click it and Unblock the Notifications