ഇറാന്-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായതോടെ സ്വര്‍ണ്ണം, വെള്ളി ഇടിഎഫുകള്‍ തിങ്കളാഴ്ച 18 ശതമാനം ഉയര്‍ന്നു. നിക്ഷേപകര്‍, ഓഹരി, ക്രിപ്റ്റോ എന്നിവ വിട്ട്, റിസ്ക്ക് കുറവുള്ള അമൂല്യലോഹങ്ങളില് കൂടേറുകയായിരുന്നു.

വെള്ളി ഇടിഎഫുകള്‍
എയ്ഞ്ചല്‍ വണ്‍ സില്‍വര്‍ ഇടിഎഫ് 18 ശതമാനം ഉയര്‍ന്ന് 11.84 രൂപയിലാണുള്ളത്. ടാറ്റ സില്‍വര്‍ ഇടിഎഫ് 13 ശതമാനവും സെരോദ സില്‍വര്‍ ഇടിഎഫ് 10 ശതമാനവും മറ്റ് 15 ഇടിഎഫുകള്‍ 8-9 ശതമാനം വീതവും നേട്ടമുണ്ടാക്കി.
സ്വര്‍ണ്ണം ഇടിഎഫുകള്‍
ടാറ്റ ഗോള്‍ഡ് ഇടിഎഫ് 9 ശതമാനം ഉയര്‍ന്ന് 16.88 രൂപയിലെത്തിയപ്പോള് നിപ്പോണ്‍ ഇന്ത്യ ഗോള്‍ഡ് ഇടിഎഫ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഗോള്‍ഡ് ഇടിഎഫ്്, മിറേ അസറ്റ് ഗോള്‍ഡ് ഇടിഎഫ്, എയ്ഞ്ചല്‍ വണ്‍ ഗോള്‍ഡ് ഇടിഎഫ് എന്നിവ 8 ശതമാനം വീതവും മറ്റ് 20 ഇടിഎഫുകള്‍ 5-7 ശതമാനം വീതവും നേട്ടമുണ്ടാക്കി.
മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് (എംസിഎക്സ്) ഗോള്‍ഡ് ഏപ്രില്‍ 2026 ന് അവസാനിക്കുന്ന അവധി 3.5 ശതമാനം ഉയര്‍ന്ന് 10 ഗ്രാമിന് 167915 രൂപയിലാണുള്ളത്. വെള്ളി അവധി 3.5 ശതമാനം ഉയര്‍ന്ന് കിലോഗ്രാമിന് 284490 രൂപയിലെത്തി.
നിക്ഷേപകര്‍ എന്തുചെയ്യണം?
നിക്ഷേപകര്‍ തിരക്കുകൂട്ടേണ്ടതില്ലെന്ന് ഭില്‍വാരിയ എംഎഫിലെ അഭിഷേക് ഭില്‍വാരിയ ഉപദേശിച്ചു.വലിയ തുകയ്ക്ക്പകരം, ചെറിയ തുക, ക്രമേണ, നിക്ഷേപിക്കുകയായിരിക്കും ഉചിതം. പ്രത്യേകിച്ചും വിലകുറയുന്ന ഘട്ടങ്ങളില്‍.
ലാഭം നേടിയവര്‍ക്ക് 40-50% ലാഭമെടുപ്പ് പരിഗണിക്കാം.പുതിയ നിക്ഷേപകര്‍ മൊത്തം നിക്ഷേപത്തിന്റെ ഏകദേശം 5-15% തോതിലായിരിക്കണം സ്വര്‍ണ്ണത്തിലും വെള്ളിയിലും നിക്ഷേപിക്കേണ്ടത്. ഇതുവഴി റിസ്ക്ക് കുറയ്ക്കാനാകും.
ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വിലവര്ദ്ധിപ്പിക്കുമെങ്കിലും പെട്ടെന്നുള്ള ഇടിവും സാധ്യമാണ്. അതുകൊണ്ട് കരുതലെടുക്കണം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
