ഉദ്വേഗഭരിതമാണ് സ്വര്‍ണ്ണം, വെള്ളി വില ചലനങ്ങള്‍. സര്‍വകാല റെക്കോര്‍ഡില്‍ തിളങ്ങിക്കൊണ്ടിരിക്കെ അപ്രതീക്ഷിതമായി വന്‍ വീഴ്ച. അവിടെ നിന്നും വീണ്ടും മെല്ലെ ഒരു തിരിച്ചുവരവ്. ജനുവരിയില്‍ യഥാക്രമം 24 ശതമാനവും 33 ശതമാനവുമുയര്ന്ന ലോഹങ്ങള്‍ കഴിഞ്ഞ വെള്ളിയാഴ്ച യഥാക്രമം 9 ശതമാനവും 15 ശതമാനവും ഇടിഞ്ഞു. ഇപ്പോഴിതാ ഇവ മുകളിലേയ്ക്കുള്ള പ്രയാണത്തിലാണ്. തിങ്കളാഴ്ച, സ്പോട്ട് ഗോള്‍ഡ് 1 ശതമാനവും വെള്ളി 8 ശതമാനവും ഉയര്‍ന്നു.

എന്താണ് ഇന്ന് സ്വര്‍ണ്ണം,വെള്ളി വിലകളെ നയിക്കുന്നത്
1980 ന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവാണ് ഇരു ലോഹങ്ങളും വെള്ളിയാഴ്ച നേരിട്ടത്. ഡോളര്‍ ശക്തിപ്പെട്ടതും ഫെഡ് റിസര്‍വ് നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന ഭീതിയുമാണ് കാരണം. അതേസമയം, ഗോള്‍ഡ്മാന്‍ സാക്ക്സ് പറയുന്നതനുസരിച്ച് കാള്‍ ഓപ്ഷനാണ് ഇന്ന് വില ഉയര്‍ത്തുന്നത്. ഒരു നിശ്ചിത വിലയ്ക്ക് സ്വര്‍ണ്ണമോ വെള്ളിയോ വാങ്ങാനുള്ള അവകാശം കോള്‍ ഓപ്ഷന്, നല്കുന്നു. വിലകള്‍ ഉയര്‍ന്നാല്‍, ഓപ്ഷന് വാങ്ങിയ ആള് നേട്ടമുണ്ടാക്കും. എന്നാല്‍ ഓപ്ഷന് വില്ക്കുന്നയാള് നഷ്ടസാധ്യത നേരിടും. വില വളരെ ഉയര്‍ന്നാല്‍, ഓപ്ഷന് വില്ക്കുന്നയാള് കുറഞ്ഞ നിശ്ചിത വിലയ്ക്ക് ലോഹങ്ങള്‍ വില്‍ക്കേണ്ടി വരും. സ്വയം പരിരക്ഷിക്കുന്നതിന്, ഓപ്ഷന് വില്‍പ്പനക്കാര്‍ സാധാരണയായി വിപണിയിലെ യഥാര്‍ത്ഥ സ്വര്‍ണ്ണമോ വെള്ളിയോ വാങ്ങുന്നു.ഇതാണ് നിലവില്‍ ഡിമാന്റ് ഉയര്‍ത്തിയത്.
നിക്ഷേപകര്‍ എന്ത് ചെയ്യണം
ചോയ്സ് വെല്‍ത്തിലെ അക്ഷത് ഗാര്‍ഗിന്റെ അഭിപ്രായത്തില്‍, ഇരു ലോഹങ്ങളിലും കാണുന്നത് തകര്‍ച്ചയല്ല. മറിച്ച് ഒരു ഇടവേളയും പിന്‍വാങ്ങലുമാണ്. വലിയ റാലിക്ക് ശേഷം നിക്ഷേപകര്‍ ലാഭം എടുക്കുന്നു.സ്വര്‍ണ്ണത്തെയും വെള്ളിയെയും ഹ്രസ്വകാല വ്യാപാര പന്തയങ്ങളായി കണക്കാക്കരുത് എന്ന് ഗാര്‍ഗ് ഉപദേശിച്ചു. അവ പോര്‍ട്ട്ഫോളിയോ ഹെഡ്ജുകളാണ് - പണപ്പെരുപ്പം, കറന്‍സി ചാഞ്ചാട്ടങ്ങള്‍ അല്ലെങ്കില്‍ ആഗോള ആഘാതങ്ങള്‍ എന്നിവയില്‍ നിന്ന് സമ്പത്തിനെ സംരക്ഷിക്കാന്‍ ഈ ലോഹങ്ങള്ക്കാകും. സന്തുലിതമായി നിക്ഷേപം തുടരുക എന്നതാണ് യുക്തിസഹമായ സമീപനം.കൂടുതല്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് ഇടവേളകളില്‍, വില കുറയുമ്പോള്‍ വാങ്ങുക. സ്വര്‍ണ്ണവും വെള്ളിയും ഇപ്പോഴും വിലപ്പെട്ട ദീര്‍ഘകാല, സുരക്ഷിത നിക്ഷേപ മാര്‍ഗ്ഗങ്ങളാണെന്ന് ഗാര്‍ഗ് പറഞ്ഞു.
വില കുറഞ്ഞതോടെ നിക്ഷേപകര്‍ പരിഭ്രാന്തരായെന്നും ഇത് ധൃതിയിലുള്ള വില്പനയ്ക്ക് കാരണമായെന്നും എന്‍ റിച്ച് മണിയിലെ പൊന്മുടി ആര് വിശദീകരിച്ചു.നിലവില്‍, സ്വര്‍ണ്ണം 20 ദിവസത്തെ ശരാശരി വിലയായ 4740-4760 ഡോളറില്‍ സ്ഥിരമായി നില്ക്കുന്നു. വില 4700 ഡോളറിന് മുകളില്‍ നില്ക്കുകയാണെങ്കില് ദീര്‍ഘകാല മുന്നേറ്റ സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ സ്വര്‍ണ്ണത്തിന് 4800-5000 ഡോളര്‍ വരെ മുന്നേറാനാകും. എന്നാല്‍ വിലകള്‍ 4500 ഡോളറിന് താഴെയെത്തിയാല്‍ അത് മുന്നോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്തും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

സ്വർണ്ണവില കുതിക്കുന്നു: കേരളത്തിൽ പവൻ വില ഒരു ലക്ഷം കടന്നു, വിപണിയിലെ ഞെട്ടിക്കുന്ന മാറ്റങ്ങൾ

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

യുഎഇയിൽ സ്വർണവില കുറവ്: നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുമ്പോൾ ഈ കസ്റ്റംസ് നിയമങ്ങൾ അറിഞ്ഞിരിക്കണം!

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

ദുബായിൽ സ്വർണം വാങ്ങാൻ സുവർണാവസരം: കേരളത്തേക്കാൾ 11,000 രൂപ ലാഭം, പ്രവാസികൾ അറിയേണ്ടതെല്ലാം!

ദുബായിൽ നിന്ന് സ്വർണ്ണം വാങ്ങുമ്പോൾ 11,000 രൂപ ലാഭം; പ്രവാസികൾ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications