സ്വർണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ്. മുകളിലേക്കുള്ള സ്വർണത്തിന്‍റെ കുതിപ്പ് വരും ദിവസങ്ങളിലും തുടരുമെന്നാണ് മാർക്കറ്റ് വിദഗ്ധർ പറയുന്നത്. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍വിലയിരുത്തുന്നത്.
അതുകൊണ്ടു തന്നെ ആഭരണം വാങ്ങുക എന്നതിനപ്പുറത്തേക്ക് സ്വർണത്തിലെ നിക്ഷേപവും ഇപ്പോൾ പരിഗണിക്കാൻ സാധിക്കുന്ന കാര്യമാണ്. എന്നാൽ ഏത് നിക്ഷേപം തിരഞ്ഞെടുക്കണമെന്ന കാര്യത്തിൽ വലിയ ആശയക്കുഴപ്പമുണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ഫിസിക്കൽ ഗോൾഡ് അല്ലെങ്കിൽ ഗോൾഡ് ഇടിഎഫ് ഇവയിൽ ഏതാണ് മികച്ച നേട്ടം നൽകുന്നതെന്ന് നമുക്ക് പരിശോധിക്കാം.
ഫിസിക്കൽ ഗോൾഡ്
ഫിസിക്കൽ ഗോൾഡ് അഥവാ ഭൗതിക സ്വർണ്ണം എന്നത് നാണയങ്ങൾ, ബാറുകൾ അല്ലെങ്കിൽ ആഭരണങ്ങൾ എന്നിവയുടെ രൂപത്തിൽ വാങ്ങുന്ന സ്വർണ്ണത്തെ സൂചിപ്പിക്കുന്നു. ഭൗതിക സ്വർണ്ണം ഒരു വ്യക്തിയുടെയോ സ്ഥാപനത്തിൻ്റെയോ നേരിട്ട് ഉടമസ്ഥതയിലുള്ളതാണ്. നിർമ്മാണ, സംഭരണ ചെലവുകൾ കാരണം ഫിസിക്കൽ സ്വർണ്ണത്തിന് സാധാരണയായി ഉയർന്ന ചിലവുകൾ ഉണ്ടാകും. അതോടൊപ്പം ഫിസിക്കൽ സ്വർണ്ണം വിൽക്കാനും പണമാക്കി മാറ്റാനും കൂടുതൽ സമയമെടുത്തേക്കാം.

സ്വർണ്ണ ഇടിഎഫുകൾ (എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ)
ഗോൾഡ് ഇടിഎഫ് എന്നാൽ മ്യൂച്വൽ ഫണ്ട് രൂപത്തിലുള്ള സ്വർണമാണ്. നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ സ്വർണ്ണത്തിനുടമയാകാൻ സഹായിക്കുന്ന നിക്ഷേപം കൂടിയാണ് ഇത്. ആഭ്യന്തര വിപണിയിലെ സ്വർണ്ണത്തിന്റെ വിലയെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ള എക്‌സ്ചേഞ്ച് ട്രേഡ് ഫണ്ടാണ് ഇത്. 1 യൂണിറ്റ് ഗോൾഡ് ഇടിഎഫ് എന്നത് 1 ഗ്രാം സ്വർണ്ണത്തിന് തുല്യമാണ്.
ഈ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ വ്യക്തിഗത സ്റ്റോക്കുകൾ പോലെ പ്രവർത്തിക്കുകയും ഷെയറുകളുടേതിന് സമാനമായ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ട്രേഡ് ചെയ്യുകയും ചെയ്യുന്നു. അതായത് ഭൗതിക രൂപത്തിലുള്ള സ്വർണ്ണത്തെ പേപ്പറിൽ അല്ലെങ്കിൽ ഡീമാറ്റ് രൂപത്തിൽ അവതരിപ്പിക്കുന്നതാണ് ഗോൾഡ് ഇടിഎഫ്.
ഗോൾഡ് അല്ലെങ്കിൽ ഗോൾഡ് ഇടിഎഫ്, ഏതാണ് നല്ലത്..?
ദ്രവ്യത, സുതാര്യത, ചെലവ്-ഫലപ്രാപ്തി, ഫിസിക്കൽ സ്വർണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യാപാരത്തിൻ്റെ എളുപ്പം എന്നിവ കാരണം നിക്ഷേപകർ സ്വർണ്ണ ഇടിഎഫുകളിൽ നിക്ഷേപിക്കാൻ ഇഷ്ടപ്പെടുന്നുണ്ടെന്നാണ് ഐസിആർഎ അനലിറ്റിക്‌സിൻ്റെ സീനിയർ വൈസ് പ്രസിഡൻ്റും ഹെഡ് മാർക്കറ്റ് ഡാറ്റയുമായ അശ്വിനി കുമാർ പറയുന്നത്. മാത്രമല്ല വരും മാസങ്ങളിൽ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതകളും ഈ ഫണ്ടുകളിലെ ഉയർന്ന പ്രവർത്തനത്തിന് കാരണമാകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗോൾഡ് ഇടിഎഫ് വില നിർണ്ണയിക്കുന്നത് സപ്ലൈയും ഡിമാൻഡും അനുസരിച്ചാണ്. റിട്ടേണുകളിൽ ഡിമാൻഡിൻ്റെയും സപ്ലൈയുടെയും ശക്തികളുടെ അടിസ്ഥാനത്തിൽ ചാഞ്ചാട്ടമുണ്ടാക്കും. വിലകൾ എല്ലായ്പ്പോഴും ഭൌതിക സ്വർണ്ണത്തേക്കാൾ കുറവായിരിക്കും. എന്നാൽ സ്വർണ്ണ ഇടിഎഫ് കൂടുതൽ ദ്രവ്യതയുള്ളതും സംഭരണച്ചെലവില്ലാത്തതുമാണ്. അതുകൊണ്ടു തന്നെയാണ് നിക്ഷേപകർ ഭൗതിക സ്വർണത്തേക്കാൾ ഇടിഎഫ് തിരഞ്ഞെടുക്കാൻ കാരണം.

1,3,5 വർഷങ്ങളിലെ നേട്ടം
സ്വർണ്ണം
വിപണിയിൽ 17 ഗോൾഡ് ഇടിഎഫ് സ്കീമുകൾ ഉണ്ട്. ശരാശരി ഒരു വർഷത്തെ വരുമാനം 29.12% ആണ്. 3 വർഷത്തെയും 5 വർഷത്തെയും വരുമാനം യഥാക്രമം 16.93%, 13.59% എന്നിങ്ങനെയാണ്. എൽഐസി എംഎഫ് ഗോൾഡ് ഇടിഎഫ് യഥാക്രമം 29.97%, 17.47%, 13.87% എന്നിങ്ങനെ 1 വർഷം, 3 വർഷം, 5 വർഷം അടിസ്ഥാനത്തിൽ പരമാവധി വരുമാനം നൽകി.
ഫിസിക്കൽ സ്വർണം 1 വർഷം, 3 വർഷം, 5 വർഷം കാലയളവിൽ 30.13%, 18.03%, 14.88% എന്നിങ്ങനെയാണ് വരുമാനം നൽകിയത്. ഇത് ഫിസിക്കൽ സ്വർണത്തിന്‍റെ വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ നേരിയ കുറവാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications