ഗോൾഡ് vs മ്യൂച്വൽ ഫണ്ട്: മഹാമാരി സമയത്ത് നിങ്ങൾ നിക്ഷേപിക്കേണ്ടത് എവിടെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം പരമ്പരാഗതമായി സ്വർണ്ണ നിക്ഷേപത്തിനാണ് മുൻഗണന. ഇത് അനിശ്ചിതത്വത്തിനെതിരായ ഒരു സംരക്ഷണ ഉപകരണം മാത്രമല്ല, പണപ്പെരുപ്പത്തെ നേരിടാനുള്ള ഫലപ്രദമായ ഉപകരണമാണ് സ്വർണമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇന്ത്യക്കാർക്ക് സ്വർണവുമായി ഒരു വൈകാരിക അടുപ്പം ഉണ്ട്. എന്നിരുന്നാലും, കാലങ്ങളായി, നിക്ഷേപകർക്കിടയിൽ വളരെയധികം പ്രശസ്തി നേടിയ മറ്റൊന്നാണ് മ്യൂച്വൽ ഫണ്ടുകൾ (എംഎഫ്). ദീർഘകാല വരുമാനം, നിക്ഷേപം എളുപ്പമാക്കുക, എസ്‌ഐ‌പി പോലുള്ള റിസ്ക്-ലഘൂകരണ ഉപകരണങ്ങൾ, നികുതി-കാര്യക്ഷമത എന്നിവയാണ് നിക്ഷേപകരെ മ്യൂച്വൽ ഫണ്ടിലേയ്ക്ക് ആകർഷിക്കുന്ന പ്രധാന സവിശേഷത.

നിക്ഷേപ തന്ത്രം

നിക്ഷേപ തന്ത്രം

2020 ൽ ധനവിപണിയിൽ ഏറെ ചാഞ്ചാട്ടങ്ങളുണ്ടായിട്ടുണ്ട്. ഇക്വിറ്റി, ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ എന്നിവിടങ്ങളിലെ ഏറ്റക്കുറച്ചിലുകളും ഉയർന്ന ഡിമാൻഡും ആഗോള സാമ്പത്തിക അനിശ്ചിതത്വവും മൂലം സ്വർണ്ണ വില റെക്കോഡ് ഉയരത്തിലെത്തി. കൊവിഡ് -19 നെക്കുറിച്ചുള്ള അനിശ്ചിതത്വം സ്വർണത്തിന്റെ ഡിമാൻഡും വിലയും വർദ്ധിപ്പിച്ചു. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തേക്കാൾ സ്വർണമാണ് നിലവിൽ ഉയർന്നു നിൽക്കുന്നത്. സ്റ്റോക്ക് മാർക്കറ്റുകൾ ചില ഘട്ടങ്ങളിൽ പിന്നോട്ട് പോകും. എവിടെ നിക്ഷേപിക്കണം എന്ന് തീരുമാനിക്കുന്നതിന് മുമ്പ് രണ്ടിന്റെയും താരതമ്യ വിശകലനം ആവശ്യമാണ്. നിങ്ങളുടെ നിക്ഷേപ തന്ത്രം തീരുമാനിക്കേണ്ട ചില ഘടകങ്ങൾ ഇതാ.

വാട്‌സ്അപ്പ് വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം; അറിയേണ്ടതെല്ലാംവാട്‌സ്അപ്പ് വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം; അറിയേണ്ടതെല്ലാം

ലക്ഷ്യങ്ങൾ

ലക്ഷ്യങ്ങൾ

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ ക്രമീകരിക്കുക എന്നതാണ് പ്രധാന നിക്ഷേപ നിയമങ്ങളിലൊന്ന്. ഒരു പ്രത്യേക നിക്ഷേപ പദ്ധതിയിൽ നിന്ന് നിങ്ങൾ നേടാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് തുടക്കം മുതൽ നിങ്ങൾക്ക് ധാരണയുണ്ടായിരിക്കണം. കുട്ടികളുടെ വിദ്യാഭ്യാസം, ഹോം ഡൗൺ പേയ്‌മെന്റ് ഫണ്ട്, റിട്ടയർമെന്റ് ഫണ്ട്, വിവാഹ ചെലവ് ആസൂത്രണം എന്നിവ ആളുകൾ നിക്ഷേപിക്കുന്ന സാമ്പത്തിക ലക്ഷ്യങ്ങളിൽ ചിലതാണ്. നിങ്ങൾ‌ ഒരു നിക്ഷേപ ലക്ഷ്യം സജ്ജീകരിച്ചുകഴിഞ്ഞാൽ‌, ഉചിതമായ ഉപകരണങ്ങളുടെ സംയോജനം കണ്ടെത്തി ലക്ഷ്യം നേടുന്നതിന് അനുയോജ്യമായ സമയപരിധി സജ്ജമാക്കണം.

കേരളത്തിൽ സ്വർണ വില കുത്തനെ ഇടിഞ്ഞു, ഇനി സ്വർണ വില താഴേയ്ക്കോ?കേരളത്തിൽ സ്വർണ വില കുത്തനെ ഇടിഞ്ഞു, ഇനി സ്വർണ വില താഴേയ്ക്കോ?

സ്വർണവും മ്യൂച്വൽഫണ്ടും

സ്വർണവും മ്യൂച്വൽഫണ്ടും

സ്വർണ്ണവും മ്യൂച്വൽ ഫണ്ടുകളും വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റുന്ന നിക്ഷേപങ്ങളാണ്. അനുയോജ്യമായ ലക്ഷ്യങ്ങൾ നേടാൻ നിങ്ങൾ അവ ഉപയോഗിക്കണം. കൂടുതൽ വ്യക്തമായി പറഞ്ഞാൽ, സുസ്ഥിരവും കുറഞ്ഞ ദീർഘകാല വരുമാനവും നൽകുന്ന ഒന്നാണ് സ്വർണ്ണം. മറുവശത്ത്, മ്യൂച്വൽ ഫണ്ടുകൾ സമ്പാദ്യത്തിനും സമ്പത്ത് സൃഷ്ടിക്കുന്നതിനും അനുയോജ്യമാണ്. കാരണം നിങ്ങൾ നിക്ഷേപിച്ച മ്യൂച്വൽ ഫണ്ട് വിഭാഗത്തെ ആശ്രയിച്ച് ഇടത്തരം മുതൽ ഉയർന്ന അപകടസാധ്യതകളുള്ളതും ഉയർന്ന ദീർഘകാല വരുമാനം ലഭിക്കുന്നതുമായ നിക്ഷേപം നടത്താം.

ഗോൾഡ് vs സെൻസെക്സ്: കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മികച്ച വരുമാനം നൽകിയത് ഏത്?ഗോൾഡ് vs സെൻസെക്സ്: കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മികച്ച വരുമാനം നൽകിയത് ഏത്?

ഡിജിറ്റൽ സ്വർണ്ണ നിക്ഷേപങ്ങൾ

ഡിജിറ്റൽ സ്വർണ്ണ നിക്ഷേപങ്ങൾ

ഡിജിറ്റൽ സ്വർണ്ണ നിക്ഷേപങ്ങൾ നിങ്ങളുടെ മൊത്തത്തിലുള്ള നിക്ഷേപ പോർട്ട്‌ഫോളിയോയ്ക്ക് ദൃഢത നൽകുകയും നിങ്ങളുടെ നിക്ഷേപങ്ങളിൽ വിപണിയിലെ ചാഞ്ചാട്ടത്തിന്റെ ആഘാതം പരിഹരിക്കുന്നതിന് സമർത്ഥമായി ഉപയോഗിക്കുകയും ചെയ്യാം. ഇവ തിരഞ്ഞെടുക്കേണ്ടത് നിങ്ങളുടെ റിസ്ക് എടുക്കാനുള്ള കഴിവ്, നിങ്ങളുടെ പോർട്ട്ഫോളിയോയുടെ നിലവിലുള്ള ബാലൻസ് എന്നിവ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം.

English summary

Gold vs Mutual Funds: Where Should You Invest During the Pandemic | ഗോൾഡ് vs മ്യൂച്വൽ ഫണ്ട്: മഹാമാരി സമയത്ത് നിങ്ങൾ നിക്ഷേപിക്കേണ്ടത് എവിടെ?

Gold is believed to be not only a protection against uncertainty, but also an effective tool to combat inflation. Read in malayalam.
Story first published: Saturday, August 29, 2020, 18:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X