സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടേയും ലക്ഷ്യമാണ്. എന്നാൽ വീട് നിർമാണത്തിനായി പ്രത്യേക സാമ്പത്തിക നിക്ഷേപ പദ്ധതികളില്ലാത്ത ആളുകൾ ഹോം ലോണുകളെയാണ് ആശ്രയിക്കുക. ഉയർന്ന തുക ദീർഘകാലത്തേക്ക് വായ്പ നൽകാൻ ബാങ്കുകൾ തയ്യാറാവുന്നു. വിവിധ ബാങ്കുകൾ വ്യത്യസ്ത പലിശ നിരക്കുകളാണ് ഹോം ലോണിന് ഈടാക്കുന്നത്. അതുകൊണ്ടു തന്നെ ഹോം ലോൺ എടുക്കുന്നതിന് മുൻപ് വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യണം.
പലിശ നിരക്ക് കുറച്ച് ബാങ്ക് ഓഫ് ഇന്ത്യ
രാജ്യത്തെ ജനപ്രിയ പൊതുമേഖലാ ബാങ്കുകളിൽ ഒന്നാണ് ബാങ്ക് ഓഫ് ഇന്ത്യ. ഹോം ലോൺ പലിശ നിരക്കുകളിൽ കഴിഞ്ഞ ദിവസം ബാങ്ക് കുറവ് വരുത്തിയിരുന്നു. 8.45 ശതമാനത്തിൽ നിന്നും 8.30 ശതമാനമാണ് പുതിയ പലിശ നിരക്ക്. അതോടൊപ്പം മാർച്ച് 31 വരെ പ്രോസസ്സിംഗ് ഫീസ് പൂർണമായും ഒഴിവാക്കിയെന്നും ബാങ്ക് ഓഫ് ഇന്ത്യ അറിയച്ചിട്ടുണ്ട്.

രാജ്യത്തെ മറ്റ് പ്രധാന ബാങ്കുകൾ 35 ലക്ഷം രൂപ വരെയുള്ള ഹോം ലോണിന് ഈടാക്കുന്ന പലിശ നിരക്കുകൾ നോക്കാം.
1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ : 8.40 ശതമാനം മുതൽ 10.50 ശതമാനം വരെ
2. ബാങ്ക് ഓഫ് ബറോഡ : 8.40 ശതമാനം മുതൽ 10.65 ശതമാനം വരെ
3. പഞ്ചാബ് നാഷണൽ ബാങ്ക് : 8.45 ശതമാനം മുതൽ 11.25 ശതമാനം വരെ
4. കാനറ ബാങ്ക് : 8.50 ശതമാനം മുതൽ 10.65 ശതമാനം വരെ
5. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ : 8.35 ശതമാനം മുതൽ 10.75 ശതമാനം വരെ
6. ഐസിഐസി ബാങ്ക് : 8.75 ശതമാനം മുതൽ
7. ആക്സിസ് ബാങ്ക് : 8.75 ശതമാനം മുതൽ 13.30 ശതമാനം വരെ
8. ഫെഡറൽ ബാങ്ക് : 8.80 ശതമാനം മുതൽ
9. ധനലക്ഷ്മി ബാങ്ക് : 9.35 ശതമാനം മുതൽ 15 ശതമാനം വരെ
10. എച്ച്ഡിഎഫ്സി ബാങ്ക് : 8.70 ശതമാനം മുതൽ
12. സിറ്റി യൂണിയൻ ബാങ്ക് : 8.25 ശതമാനം മുതൽ 9.5 ശതമാനം വരെ

13. യൂകോ ബാങ്ക് : 8.45 ശതമാനം മുതൽ 10 ശതമാനം വരെ
14. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ : 8.45 ശതമാനം മുതൽ 9.8 ശതമാനം വരെ
15. ബന്ധൻ ബാങ്ക് : 9.16 ശതമാനം മുതൽ 15 ശതമാനം വരെ
സോളാർ റൂഫ്‌ടോപ്പ് ഫിനാൻസ് ലോൺ
സൗരോർജ്ജത്തിൻ്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യം അംഗീകരിച്ചുകൊണ്ട്, ബാങ്ക് ഓഫ് ഇന്ത്യ സോളാർ റൂഫ്‌ടോപ്പ് സ്ഥാപിക്കുന്നതിനും പ്രത്യേക വായ്പ പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജനയുമായി ചേർന്ന് , ഭവന വായ്പകൾക്ക് ബാധകമായ അതേ പലിശ നിരക്കിൽ 10 ലക്ഷം രൂപ വരെ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്നു.
പ്രൊസസ്സിംഗ് ഫീസ് ഇല്ലാതെ 7 ശതമാനം വാർഷിക പലിശയിലാണ് ബാങ്ക് വായ്പ നൽകുന്നത്. 120 മാസമാണ് തിരിച്ചടവ് കാലാവധി. ഉപഭോക്താക്കൾക്ക് നേരിട്ട് ക്ലെയിം ചെയ്യാവുന്ന 78,000 രൂപ വരെയുള്ള സർക്കാർ സബ്സിഡിയുടെ കാര്യം മറക്കരുത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
