ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളിൽ ഒന്നാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ. വിവിധ കാലയളവിലുള്ള സ്ഥിര നിക്ഷേപ പദ്ധതികൾ ബാങ്ക് നിക്ഷേപകർക്കായി വാഗ്ദാനം ചെയ്യുന്നു. ഇപ്പോഴിതാ സ്ഥിര നിക്ഷേപകർക്ക് സന്തോഷം പകരുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. 2 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 25 ബേസിസ് പോയിന്‍റ് വരെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ വർദ്ധിപ്പിച്ചു. ഇന്നുമുതൽ പുതിയ പലിശ നിരക്കുകൾ പ്രബല്യത്തിലാണ്.
ഏറ്റവും പുതിയ നിരക്കുകൾ
7 മുതൽ 45 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3 ശതമാനം പലിശയാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ നൽകുന്നത്. 46 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് പുതിയ പലിശ നിരക്ക് 4.05 ശതമാനമാണ്. 91 ദിവസം മുതൽ 180 ദിവസം വരെ കാലാവധിയുള്ള നിക്ഷേപമാണെങ്കിൽ 4.30 പലിശ നേടാം. 181 മുതൽ 1 വർഷത്തിൽ താഴെ വരെയാണ് നിക്ഷേപ കാലാവധിയെങ്കിൽ 5.25 ശതമാനമാണ് പലിശ നിരക്ക്.

1 വർഷം മുതൽ 398 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.75 ശതമാനമായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഉയർത്തി. 399 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപമാണെങ്കിൽ 7 ശതമാനത്തിൽ നിന്നും 7.25 ശതമാനമായി ഉയർന്നിട്ടുണ്ട്. 400 ദിവസം മുതൽ 3 വർഷത്തിൽ താഴെ വരെ നിക്ഷേപ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന്‍റെ പഴയ പലിശ നിരക്ക് 6.30 ശതമാനമായിരുന്നു. എന്നാൽ പുതുക്കിയ പലിശ നിരക്ക് 6.50 ശതമാനമാണ്. 3 മുതൽ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 6.70 ശതമാനമാണ് പലിശ നിരക്ക്. മുൻപ് അത് 6.50 ശതമാനമായിരുന്നു.
0.50 ശതമാനം അധികം നേടാം
മുതിർന്ന പൗരന്മാർക്ക് രാജ്യത്തെ എല്ലാ ബാങ്കുകളും സ്ഥിര നിക്ഷേപത്തിന് സാധാണയേക്കാൾ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. 0.50 ശതമാനം അധികം പലിശയാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ മുതിർന്ന പൗരന്മാർക്ക് വാഗ്ദാനം ചെയ്യുന്നത്. 7 ദിവസം മുതൽ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
സൂപ്പർ സീനിയർ സിറ്റിസൺസിന് സാധാരണ നിരക്കിനേക്കാൾ 0.75 ശതമാനം പലിശ നിരക്കാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ നൽകുന്നത്. സൂപ്പർ സീനിയർ സിറ്റിസൺസിന്‍റെ 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 3.75 മുതൽ 8 ശതമാനം വരെ പലിശ നിരക്ക് ലഭിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിരക്കുകൾ
ഏഴ് ദിവസം മുതൽ നാൽപ്പത്തിയഞ്ച് ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് എസ്ബിഐ 50 ബേസിസ് പോയിന്റ് (ബിപിഎസ്) വർദ്ധിപ്പിച്ചു. അതോടെ പലിശ നിരക്കിൽ മാറ്റങ്ങളുണ്ടായി.7 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപത്തിന്‍റെ പലിശ നിരക്ക് 3.50 ശതമാനമാണ്. 1 വർഷം മുതൽ 2 വർഷം വരെയുള്ള നിക്ഷേപത്തിന് 6.80 ശതമാനം പലിശ നേടാം. 3 വർഷം മുതൽ 5 വർഷം വരെയുള്ള നിക്ഷേപത്തിന് 6.75 ശതമാനം പലിശയും 5 വർഷം മുതൽ 10 വർഷം വരെയുള്ള നിക്ഷേപത്തിന് 6.50 ശതമാനം പലിശയും നേടാം.
500 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 7.50 ശതമാനമാണ് ഫെഡറൽ ബാങ്ക് നൽകുന്ന പുതിയ പലിശ. മുതിർന്ന പൗരന്മാർക്ക് 500 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 8.15 ശതമാനം പലിശ നേടാം. 21 മാസം മുതൽ മൂന്ന് വർഷത്തിൽ താഴെയുള്ള സ്ഥിര നിക്ഷേപത്തിന് 7.80 ശതമാനം പലിശ നേടാം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?



Click it and Unblock the Notifications
