രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളിലൊന്നാണ് റിലയന്‍സ് ജിയോ. ഹൈ സ്പീഡ് ഡാറ്റ, ഫ്രീം കോളിംഗ്, പ്രീമിയം ആപ്പുകളുടെ സൗജന്യ സബ്സ്ക്രിപ്ഷന് തുടങ്ങിയ സേവനങ്ങള്‍ വരിക്കാര്‍ക്കായി വാഗ്ദാനം ചെയ്യുന്ന ധാരാളം മികച്ച പ്രീപെയ്ഡ് പ
രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളിലൊന്നാണ് റിലയന്‍സ് ജിയോ. ഹൈ സ്പീഡ് ഡാറ്റ, ഫ്രീം കോളിംഗ്, പ്രീമിയം ആപ്പുകളുടെ സൗജന്യ സബ്സ്ക്രിപ്ഷന് തുടങ്ങിയ സേവനങ്ങള്‍ വരിക്കാര്‍ക്കായി വാഗ്ദാനം ചെയ്യുന്ന ധാരാളം മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ നിലവില്‍ ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. എയര്‍ടെല്‍, വി, ബിഎസ്എന്‍എല്‍ തുടങ്ങിയ രാജ്യത്തെ മറ്റ് പ്രമുഖ ടെലികോം സേവന ദാതാക്കള്‍ക്ക് ജിയോയുടെ ഇത്തരം പ്ലാനുകള്‍ വിപണിയില്‍ വലിയ മത്സരമാണ് ഉണ്ടാക്കുന്നത്. ഫ്രീ കോളിംഗ്, ദിവസം 1.5 ജിബി ഡാറ്റയും ലഭിക്കുന്ന ജിയോയുടെ മികച്ച പ്ലാനുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ജിയോയുടെ 98 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍
14 ദിവസത്തെ വാലിഡിറ്റിയാണ് ജിയോയുടെ 98 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനുള്ളത്. സൗജന്യ കോളിംഗ്, ദിവസം 1.5 ജിബി ഡാറ്റ, ദിവസേന 100 എസ്എംഎസുകള്‍ എന്നീ സേവനങ്ങള്‍ ഈ പ്ലാനില്‍ ലഭിക്കും. ഇതു കൂടാതെ ജിയോ ടിവി, സെക്യൂരിറ്റി, സിനിമ, ക്ലൗഡ് എന്നിവയുടെ സൗജന്യ സബ്സ്ക്രിപ്ഷനും വരിക്കാര്‍ക്ക് ലഭിക്കും.
199 രൂപയുടെ പ്ലാന്‍
28 ദിവസത്തെ വാലിഡിറ്റിയാണ് ജിയോയുടെ 199 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനുള്ളത്. സൗജന്യ കോളിംഗ്, ദിവസം 1.5 ജിബി ഡാറ്റ, ദിവസേന 100 എസ്എംഎസുകള്‍ എന്നീ സേവനങ്ങള്‍ ഈ പ്ലാനില്‍ ലഭിക്കും. ഇതു കൂടാതെ ജിയോ ടിവി, സെക്യൂരിറ്റി, സിനിമ, ക്ലൗഡ് എന്നിവയുടെ സൗജന്യ സബ്സ്ക്രിപ്ഷനും വരിക്കാര്‍ക്ക് ലഭിക്കും.
399 രൂപയുടെ പ്ലാന്‍
56 ദിവസത്തെ വാലിഡിറ്റിയാണ് ജിയോയുടെ 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനുള്ളത്. സൗജന്യ കോളിംഗ്, ദിവസം 1.5 ജിബി ഡാറ്റ, ദിവസേന 100 എസ്എംഎസുകള്‍ എന്നീ സേവനങ്ങള്‍ ഈ പ്ലാനില്‍ ലഭിക്കും. ഇതു കൂടാതെ ജിയോ ടിവി, സെക്യൂരിറ്റി, സിനിമ, ക്ലൗഡ് എന്നിവയുടെ സൗജന്യ സബ്സ്ക്രിപ്ഷനും വരിക്കാര്‍ക്ക് ലഭിക്കും.
555 രൂപയുടെ പ്ലാന്‍
84 ദിവസത്തെ വാലിഡിറ്റിയാണ് ജിയോയുടെ 55 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനുള്ളത്. സൗജന്യ കോളിംഗ്, ദിവസം 1.5 ജിബി ഡാറ്റ, ദിവസേന 100 എസ്എംഎസുകള്‍ എന്നീ സേവനങ്ങള്‍ ഈ പ്ലാനില്‍ ലഭിക്കും. ഇതു കൂടാതെ ജിയോ ടിവി, സെക്യൂരിറ്റി, സിനിമ, ക്ലൗഡ് എന്നിവയുടെ സൗജന്യ സബ്സ്ക്രിപ്ഷനും വരിക്കാര്‍ക്ക് ലഭിക്കും.
444 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍
ദിവസേന 2 ജിബി ഡാറ്റയാണ് 56 ദിവസ വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. 100 എസ്എംഎസുകള്‍, ഏത് നെറ്റുവര്‍ക്കിലേക്കും പരിധിയില്ലാത്ത വോയിസ് കോളിംഗ് എന്നീ സേവനങ്ങളും ലഭിക്കും. കൂടാതെ ജിയോ മ്യൂസിക്, ജിയോ ക്ലൗഡ്, ജിയോ ടിവി തുടങ്ങിയ എല്ലാ ജിയോ ആപ്പുകളിലേക്കും സൗജന്യ സബ്സ്ക്രിപ്ഷനും ലഭിക്കും.
അതേ സമയം ദീപാവലിയ്ക്ക് മുന്നോടിയായി 'മേക്കിങ് ഓഫ് ജിയോഫോണ്‍ നെക്സ്റ്റ്'എന്ന വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് റിലയന്‍സ് ജിയോ. കുറഞ്ഞ ചെലവില്‍ മികച്ച സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ജിയോഫോണ്‍ നെക്സ്റ്റ് വലിയ പ്രതീക്ഷയോടെ ഉപഭോക്താക്കള്‍ കാത്തിരിക്കുന്ന 4ജി ഫോണുകളില്‍ ഒന്നാണ്. തങ്ങളുടെ മറ്റു സര്‍വീസുകള്‍ പോലെ തന്നെ ജിയോഫോണ്‍ നെക്സ്റ്റും 'ഇന്ത്യയില്‍, ഇന്ത്യയ്ക്ക് വേണ്ടി, ഇന്ത്യയ്ക്കാര്‍ നിര്‍മ്മിച്ചതാണെന്ന്' വീഡിയോയില്‍ ജിയോ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു.
ഡിജിറ്റല്‍ സാങ്കേതികവിദ്യ എല്ലാ ഇന്ത്യയ്ക്കാര്‍ക്കും ഒരുപോലെ പ്രാപ്തമാക്കുക എന്നതാണ് ജിയോഫോണ്‍ നെക്സ്റ്റ് വിപണിയില്‍ എത്തിക്കുന്നതിന് പിന്നിലെ ലക്ഷ്യമെന്നും ജിയോ പറയുന്നു. വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്മാര്‍ട്ട്ഫോണിന്റെ ടീസറില്‍ 13 മെഗാപിക്സലിന്റെ ക്യാമറ വ്യക്തമായി കാണാം. സെപ്റ്റംബറില്‍ നടന്ന റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ജിയോഫോണ്‍ നെക്സ്റ്റ് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുക എന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി വ്യക്തമാക്കിയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
