ഡിജിറ്റൽ യുഗത്തിൽ എല്ലാം ഡിജിറ്റൽ ആവുക എന്നത് തന്നെയാണ് കുറെക്കൂടി സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ജീവിക്കാൻ കഴിയുന്ന മാർഗം. അതുകൊണ്ടുതന്നെ ഗൂഗിൾ പേ പോലുള്ള മാധ്യമങ്ങളുമായി ലിങ്ക് ചെയ്യാൻ കഴിയുന്ന ക്രെഡിറ്റ് കാർഡുകൾക്ക് ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്. യുപിഎ പെയ്മെന്റുകൾ വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത് അതുകൊണ്ടുതന്നെ ക്രെഡിറ്റ് കാർഡുകളും ഇത്തരത്തിൽ യുപിഐ മോഡിലേക്ക് മാറുമ്പോൾ അത് കുറേക്കൂടി ഉപഭോക്താക്കൾക്ക് സൗഹൃദം ആവുകയും, അവർ കുറേക്കൂടി പണം ചെലവഴിക്കാൻ സാധ്യതയുള്ളവരായി മാറുകയും ചെയ്യും.
ഗൂഗിൾ പേ, ഫോൺ പേ, പേ റ്റിഎം, ബി എച് ഐ എം പോലുള്ള ആപ്പുകൾ വളരെയധികം പ്രചാരത്തിൽ ആയിക്കൊണ്ടിരിക്കുകയാണ്. ഇത് വഴി പണമടയ്ക്കുന്നത് കൂടുതൽ എളുപ്പത്തിൽ നടക്കും എന്നതുകൊണ്ടുതന്നെ ആളുകൾക്ക് ഉപയോഗിക്കാനും വളരെയധികം സാധ്യതകൾ ഉള്ളതാണ്. എന്നാൽ, കുറച്ചുനാൾ മുൻപ് വരെ യു പി ഐ വഴി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ കഴിയില്ലായിരുന്നു. ഇപ്പോൾ റൂപേ ക്രെഡിറ്റ് കാർഡുകളാണ് ആ നിബന്ധനകൾ പൊളിച്ചെഴുതിയതും പുതിയ പെയ്മെന്റ് സാധ്യതകൾ ഉപയോക്താക്കൾക്ക് പരിചയപ്പെടുത്തിയതും.
യു പി ഐ വഴി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങൾ
1) ക്യാഷ്ബാക്കുകളും റിവാർഡ് പോയിന്റുകളും
എല്ലാ യുപിഐ പേയ്‌മെന്റുകൾക്കും ക്രെഡിറ്റ് കാർഡ് റിവാർഡുകൾ ലഭിക്കും.
2) പുതിയ ലിമിറ്റ്
ബാങ്ക് അക്കൗണ്ടിലുണ്ടാകുന്ന ബാലൻസിനെ ആശ്രയിക്കാതെ ക്രെഡിറ്റ് കാർഡിന്റെ ക്രെഡിറ്റ് ലിമിറ്റ് ഉപയോഗിച്ച് പേയ്‌മെന്റ് നടത്താം.
3) ഇന്ധന സർചാർജ് ഒഴിവാക്കാം
ചില കാർഡുകൾക്ക് 1% ഇന്ധന സർചാർജ് ഒഴിവാക്കാം.
4) ഇ എം ഐ സൗകര്യം
വലിയ പേയ്‌മെന്റുകൾ എളുപ്പത്തിൽ ഇ എം ഐ ആയി മാറ്റാൻ കഴിയും.
5) സുരക്ഷിത ഇടപാടുകൾ
യു പി ഐയുടെ സുരക്ഷാ സവിശേഷതകൾ ഉപയോഗിച്ച് മികച്ച സുരക്ഷ ഉറപ്പാക്കാം.
യുപിഐ വഴി ഉപയോഗിക്കാവുന്ന 6 മികച്ച ക്രെഡിറ്റ് കാർഡുകൾ
1) എച്ച്ഡിഎഫ്സി ബാങ്ക് യു പി ഐ / റൂപ്പേ ക്രെഡിറ്റ് കാർഡ്
*അംഗത്വ ഫീസ്: ₹99 + നികുതികൾ
*വർഷം ₹25,000 മുകളിൽ ചെലവഴിച്ചാൽ ഫീസ് ഒഴിവാക്കാം
*റിവാർഡ് പോയിന്റുകൾ: എല്ലാ ഇടപാടുകൾക്കും റിവാർഡ് പോയിന്റ് ലഭിക്കും
*യു പി ഐ വഴി നേരിട്ട് പേയ്‌മെന്റ് നടത്താം
2) ഐസിഐസിഐ ബാങ്ക് കൊറൽ റൂപ്പേ ക്രെഡിറ്റ് കാർഡ്
*1% ഇന്ധന സർചാർജ് ഒഴിവാക്കാം (എച് പി സി എൽ പെട്രോൾ പമ്പുകളിൽ)
*യുപിഐ വഴി ക്യു ആർ കോഡ് സ്കാൻ ചെയ്ത് പേയ്‌മെന്റ് നടത്താം
*ഓരോ ₹100 ലെ ഇടപാടിനും റിവാർഡ് പോയിന്റ് ലഭിക്കും

3) ആക്സിസ് ബാങ്ക് റൂപ്പേ ക്രെഡിറ്റ് കാർഡ്
*ഫൈബ് ആക്സിസ് ബാങ്ക്, ഇന്ത്യൻ ഓയിൽ ആക്സിസ് ബാങ്ക്, ആക്സിസ് മൈ സോൺ, ആക്സിസ് നിയോ തുടങ്ങിയ കാർഡുകൾ ലഭ്യമാണ്
*ലോൺ ഇ എം ഐ ആയി മാറ്റാനുള്ള സൗകര്യം
*റിവാർഡ് പോയിന്റുകൾ, കാഷ്ബാക്കുകൾ എന്നിവ ലഭിക്കും
4. ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക് ഡിജിറ്റൽ റൂപ്പേ ക്രെഡിറ്റ് കാർഡ്
*ഐ ഡി എഫ് സി ഫസ്റ്റ് ബാങ്കിന്റെ എല്ലാ ക്രെഡിറ്റ് കാർഡുകളുമായും ഉപയോഗിക്കാം
*യു പി ഐ വഴി ക്യു ആർ സ്കാൻ ചെയ്ത് പേയ്‌മെന്റ് നടത്താം
*ക്രെഡിറ്റ് കാർഡിന്റെ ആകെ ലിമിറ്റിനനുസരിച്ച് വലിയ ഇടപാടുകൾ നടത്താം
5. ഇൻഡസ്‌ഇൻഡ് ബാങ്ക് പ്ലാറ്റിനം റൂപ്പേ ക്രെഡിറ്റ് കാർഡ്
*ജോയിനിങ് ഫീ, ആനുവൽ ഫീ എന്നിവ ഇല്ല!
*₹100 രൂപയുടെ യു പി ഐ ഇടപാടുകൾക്ക് 2 റിവാർഡ് പോയിന്റുകൾ
*1% ഇന്ധന സർചാർജ് ഒഴിവാക്കാം
*ഡിജിറ്റൽ പേയ്‌മെന്റുകൾക്കായി മികച്ചൊരു കാർഡ്
6. ഐ ആർ സി ടി സി എസ് ബി ഐ റൂപ്പേ ക്രെഡിറ്റ് കാർഡ്
*₹500 - ₹3,000 ഇടയിലുള്ള ഇന്ധന ഇടപാടുകളിൽ 1% സർചാർജ് ഒഴിവാക്കാം
*ഐ ആർ സി ടി സി വഴി റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 1% ട്രാൻസാക്ഷൻ ചാർജ് ഒഴിവാക്കാം
*റിവാർഡ് പോയിന്റുകൾ, ക്യാഷ്ബാക്ക് ബോണസുകൾ ലഭിക്കും
എങ്ങനെ യു പി ഐ യുമായി ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്യാം?
1. യുപിഐ ആപ്പ് തുറക്കുക.
2. ബാങ്ക് അക്കൗണ്ട് സെക്ഷനിൽ 'ലിങ്ക് ന്യൂ ക്രെഡിറ്റ് കാർഡ്' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
3. റൂപേ ക്രെഡിറ്റ് കാർഡിന്റെ ഡീറ്റെയിൽസ് നൽകുക.
4. ഒ ടി പി വഴി വേരിഫൈ ചെയ്യുക.
5. യുപിഐ വഴി പേയ്‌മെന്റ് ചെയ്യാൻ സജ്ജമാവുക!
ഇന്ന് യു പി ഐ എന്നത് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഡിജിറ്റൽ പേയ്‌മെന്റ് മോഡലാണ്. അതിനാൽ തന്നെ ക്രെഡിറ്റ് കാർഡുകളുടെ മികച്ച സേവനങ്ങളും യു പി ഐ ഉപയോഗിച്ച് ലഭ്യമാകുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് മികച്ചത് തിരഞ്ഞെടുക്കുക.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
