നിക്ഷേപങ്ങൾക്ക് എപ്പോഴും ഉചിതമായ സമയം തിരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്. നിലവിലെ ഓഹരി വിപണി തകർച്ചയുടെ ഘട്ടത്തിൽ ഏത് ഫണ്ട് എങ്ങനെ തിരഞ്ഞെടുക്കണം എന്നതൊക്കെ ഒരു ചർച്ചാ വിഷയം തന്നെയാണ്. നിക്ഷേപകർക്ക് ഇപ്പോഴത്തെ ഘട്ടത്തിൽ വലിയ നഷ്ടം ഇല്ലാതെ, ലാഭത്തിനുസാധ്യതയുള്ളതായ വളർച്ചാസാദ്ധ്യതയുള്ള മാർഗങ്ങൾ തിരഞ്ഞെടുക്കാനുള്ള സമയമാണ്. ബജാജ് ഫിൻസർവ് ആസറ്റ് മാനേജ്മെന്റിന്റെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ നിമേഷ് ചന്ദന്റെ അഭിപ്രായത്തിൽ, ആഗോള അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന ഈ സമയത്ത് ഇന്ത്യൻ വിപണിയിൽ നിക്ഷേപിക്കുന്നത് ഏറ്റവും ബുദ്ധിമുട്ടില്ലാത്ത ഓപ്ഷനാണ്.
നിക്ഷേപ തന്ത്രം- 10 ലക്ഷം രൂപ എങ്ങനെ വിഭജിക്കണം?
അഗ്രസീവ് നിക്ഷേപകർക്ക്:
*70% ഇക്വിറ്റികളിൽ (മറ്റ് മേഖകളിൽ ഓഹരി വിപണിയിൽ)
*5% സ്വർണത്തിൽ
*25% ഫിക്സഡ് ഇൻകത്തിൽ (എഫ് ഡി, ബോണ്ടുകൾ, ഡി എബ്‌റ്റുകൾ)
കൺസർവേറ്റീവ് നിക്ഷേപകർക്ക്:
*55% ഇക്വിറ്റികളിൽ
*10% സ്വർണത്തിൽ
*35% ഫിക്സഡ് ഇൻകത്തിൽ
സംശയം ഉണ്ടെങ്കിൽ ഫണ്ട് മാനേജ്മെന്റ് നന്നായിരിക്കാം:
ഒരു നിക്ഷേപകൻ തൻ്റെ തന്നെ ഫണ്ടുകൾ കൈകാര്യം ചെയ്യാതെ പ്രൊഫഷണലുകൾക്കായി ഈ തീരുമാനം വിട്ടുകൊടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ട്, മൾട്ടി ആസറ്റ് അലോക്കേഷൻ ഫണ്ട് തുടങ്ങിയ ഫണ്ടുകൾ മികച്ച ഓപ്ഷനുകളാണ്. ഇവ വഴി ഫണ്ട് മാനേജർമാർ വിപണിയിലെ ചലനങ്ങൾ നോക്കി ഇക്വിറ്റി, സ്വർണം, ഫിക്സഡ് ഇൻകം എന്നീ വിഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തും.
വിപണിയിലെ സ്ഥിതി - എന്താണ് ഇപ്പോഴത്തെ യാഥാർത്ഥ്യം?
ട്രംപ് ഭരണത്തിലേക്ക് തിരിച്ചെത്തിയതോടെ യു.എസ്. ഈടാക്കുന്ന കസ്റ്റം തീരുവകൾ വിപണിയെ ആശങ്കയിലാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ പ്രധാന എതിരാളികൾക്ക് നേരത്തെയേക്കാളും കനത്ത തീരുവകൾ വന്നാൽ, ഇന്ത്യയ്ക്ക് അതനുസരിച്ച് അനുകൂല സാഹചര്യങ്ങൾ ലഭിക്കും.
ഇക്കാര്യങ്ങൾ എല്ലാം കൂടി നോക്കുമ്പോൾ, ഇപ്പോൾ ഏറ്റവും സുരക്ഷിതവും, വളർച്ചാപരവുമായ നിക്ഷേപ ഓപ്ഷൻ ഉള്ളത് ഇന്ത്യൻ വിപണിയിലാണ്.

വിപണിയിലെ രീതി മാറ്റം - എവിടെയാണ് അവസരങ്ങൾ?
ലാർജ്ക്യാപ് ഓഹരികളിലാണ് നിലവിൽ മികച്ച അവസരങ്ങൾ. മിഡ് ആൻഡ് സ്മോൾക്യാപ് ഓഹരികൾ വിലകുറയുന്നതോടെ തിരിച്ചുവരവിന് സാധ്യത ഉയരുന്നു. ക്വാളിറ്റി കമ്പനികൾ, നല്ല കാഷ് ഫ്ലോ, ഉയർന്ന റിട്ടേൺ ഓൺ ക്യാപിറ്റൽ എംപ്ലോയ്ഡ് എന്നിവയാണ് ഇപ്പോൾ കൂടുതൽ ആകർഷകമായിരിക്കുന്നത്.
വിപണിയിൽ തിങ്കളാഴ്ച ഉണ്ടായ നഷ്ടത്തിന് കാരണം
തിങ്കളാഴ്ച ഓഹരി വിപണിയിൽ കനത്ത തകർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്ക തുടങ്ങിവെച്ച വ്യാപാര യുദ്ധം ആരംഭിച്ചതിനു ശേഷം ലോകത്തെ എല്ലാ വിപണികളിലും ഇത്തരത്തിലുള്ള കനത്ത ഇടിവാണ് പ്രകടമാവുന്നത്. എന്നാൽ ഇത് ഇന്ത്യൻ മാർക്കറ്റിനെ ഇപ്പോഴാണ് പിടിച്ചയ്ക്കുന്നത്. സെൻസെക്സും നിഫ്റ്റിയും ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലേക്കാണ് ഇപ്പോൾ കൂപ്പുക്കുത്തിയിരിക്കുന്നത്. അതിനാൽ തന്നെ 'ബ്ലാക്ക് മൺഡേ' എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്.
അമേരിക്കൻ പ്രസിഡന്റ് ട്രംപിൻ്റെ താരിഫ് ഭീഷണി ലോകമെമ്പാടും അലയടിക്കുകയാണ്. അതോടെ ഇന്ന് ഏഷ്യൻ വിപണി 10 ശതമാനം വരെ ഇടിഞ്ഞിട്ടുണ്ട്. യുഎസും സാമ്പത്തിക മാന്ദ്യ ഭീഷണിയിലേക്ക് എത്തിയിരിക്കുന്നു. ട്രംപിൻ്റെ താരിഫ് നയങ്ങളിൽ പ്രതികാര നടപടിയുമായി ചൈന യുഎസിനു നേരെയും ഇറക്കുമതി താരിഫ് ഇറക്കിയിരുന്നു. ഇതോടെ ട്രംപിനും തളർച്ചയായി.
ഇന്ന് ബിഎസ്ഇ സെൻസെക്സ് 3,158.66 പോയിന്റ് അഥവാ 4.19 ശതമാനം ഇടിഞ്ഞ് 72,206.03 ലെത്തി. നിഫ്റ്റി 1,010.95 പോയിന്റ് അഥവാ 4.41 ശതമാനം ഇടിഞ്ഞ് 21,893.50 ലേക്ക് വീണു. ഇന്ന് വിപണിയിൽ നിരവധി ഓഹരികളാണ് തകർന്നടിയുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
