ജോലി നേടി പ്രതിമാസം ശമ്പളം വന്നുതുടങ്ങുകയോ മറ്റെന്തെങ്കിലും സ്ഥിര വരുമാനം വന്ന് തുടങ്ങുകയോ ചെയ്താൽ മാത്രം ജീവിതം കെട്ടിപടുക്കാൻ സാധിക്കില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. അതിന് കൃത്യമായ സാമ്പത്തിക അച്ചടക്കവും പദ്ധതിയും വേണം. ഏതൊരു പ്രതിസന്ധി ഘട്ടത്തെയും അതിജീവിക്കുന്നതിന് സന്നദ്ധരായിരിക്കേണ്ടത് പ്രധാനമാണ്. അതുകൊണ്ട് തന്നെ സ്ഥിരവരുമാനം വന്നുതുടങ്ങുന്ന സാഹചര്യത്തിൽ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതും എടുത്തിരിക്കേണ്ടതുമായ മൂന്ന് ഇൻഷുറൻസ് പോളിസികളാണുള്ളത്. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് ആരോഗ്യ ഇൻഷുറൻസാണ്. ഇതോടൊപ്പം ടേം ഇൻഷുറൻസും അപകട ഇൻഷുറൻസും അപ്രതീക്ഷിതമായി സംഭവിക്കാനിടയുള്ള അപകട സാധ്യതകളെയും നഷ്ടങ്ങളെയും കവർ ചെയ്യുന്നു.

ആരോഗ്യ ഇൻഷുറൻസ്
എത്ര നേരത്തെ വരുമാനം വന്ന് തുടങ്ങുന്നോ അത്ര നേരത്തെ തന്നെ ആരംഭിക്കേണ്ട ഇൻഷുറൻസ് പോളിസിയാണ് ആരോഗ്യ ഇൻഷുറൻസ്. വരുമാനവും ആരോഗ്യവുമുള്ള സമയത്ത് വേണം ഇത് തുടങ്ങാൻ. കാരണം ഇവ രണ്ടും ശയിച്ചുതുടങ്ങുന്ന ഘട്ടത്തിൽ ആരോഗ്യ ഇൻഷുറൻസ് വലിയ രീതിയിൽ സഹായകരമാകും. നിലവിൽ ഒരു സാധാരണക്കാരന് താങ്ങാൻ സാധിക്കുന്നതല്ല വിവിധ രോഗാവസ്ഥകൾക്കുള്ള ചികിത്സ ചെലവ്. അതുകൊണ്ട് തന്നെ മുൻകൂട്ടയുള്ള ഇത്തരം തയാറെടുപ്പുകൾ നമ്മുടെ പ്രിയപ്പെട്ടവരുടെയും സാമ്പത്തിക ഭാരം കുറയ്ക്കുകയും ചെയ്യും.
ഒരു വ്യക്തിയുടെ അല്ലെങ്കിൽ അയാളുടെ കുടുംബത്തിന്റെ പ്രതീക്ഷിക്കുന്ന ചികിസ്ത ചെലവുകളെ അടിസ്ഥാനപ്പെടുത്തിവേണം പോളിസി തിരഞ്ഞെടുക്കാൻ. ഏറ്റവും കുറഞ്ഞത് അഞ്ച് ലക്ഷം രൂപയുടെയെങ്കിലും പോളിസി വേണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. തുകയെ മാത്രം അടിസ്ഥാനപ്പെടുത്തിയായിരിക്കരുത് പോളിസി നിശ്ചയിക്കേണ്ടത്. പോളിസിയുമായി ബന്ധപ്പെട്ട നിബന്ധനകൾ കൃത്യമായി വായിച്ച് മനസിലാക്കിയിരിക്കണം. ഏതൊക്കെ റിസ്കുകളാണ് പോളിസി കവർ ചെയ്യുന്നത്, ഒഴിവാക്കിയിരിക്കുന്ന അസുഃഖങ്ങൾ, ക്ലെയിം ചെയ്യേണ്ട സമയത്ത് ഇൻഷുറൻസ് ഉടമ നൽകേണ്ട തുകയായ കോ-പേമെന്റ്, നെറ്റ് വർക്ക് ആശുപത്രികൾ, കവറേജ് താലവധി തുടങ്ങി നീളുന്നു ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെ പട്ടിക. തുടക്കത്തിൽ തന്നെ ടോപ്പ് അപ്പ് പോളിസിയെടുക്കുന്നത് പ്രീമിയം തുക കുറയ്ക്കാൻ സഹായിക്കും.
ടേം കവർ പോളിസി
നമ്മളെ ആശ്രയിച്ച് കഴിയുന്ന മറ്റ് വ്യക്തികളുടെയും കുടുംബത്തിന്റെയും ഭാവി ഭദ്രമാക്കാൻ സഹായിക്കുന്ന പോളിസിയാണ് ടേം കവർ ഇൻഷുറൻസ് പോളിസി. നമ്മളുടെ അഭാവത്തിലും അവരുടെ ജീവിതം സുഗമമാക്കാനും സാമ്പത്തിക സഹായമാകുവാനും ഈ പോളിസി വഴി സാധിക്കും. വരുമാനമുള്ളവർ മാത്രമല്ല, ആശ്രിതരായി കൂടെയുള്ളവർ, വായ്പകൾ പോലെയുള്ള കടബാധ്യതയുള്ളവരും നിർബന്ധമായും ടേം കവർ പോളിസി എടുത്തിരിക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. ചെറിയ പ്രായത്തിൽ പ്രതിമാസ വരുമാനത്തിന്റെ 150 ഇരട്ടി വരെ ഇൻഷുർ ചെയ്യാൻ സാധിക്കും. കുറഞ്ഞ പ്രീമിയം തുക ദീർഘകാലത്തേക്ക് ഇൻഷുർ ചെയ്യുന്നതുവഴി വലിയ നേട്ടമുണ്ടാക്കാൻ സാധിക്കും. സ്വാഭാവികമരണം ഉൾപ്പെടെ എല്ലാവിധ മരണങ്ങളും ഈ പോളിസിയിൽ കവർ ചെയ്യുന്നുവെന്നതാണ് ഇതിൽ എടുത്തുപറയേണ്ടത്. തരതമ്യേന ടേം കവർ പോളിസിയെടുക്കുന്നവർ കുറവാണെന്നതാണ് വസ്തുത. എന്നാൽ ഇതിന്റെ മെച്ചം അറിയാത്തതുകൊണ്ടാണിത്.
അപകട ഇൻഷുറൻസ് പോളിസി
പതിനെട്ട് വയസ് മുതൽ 70 വയസ് വരെയുള്ള ഏതൊരാൾക്കും എടുക്കാൻ സാധിക്കുന്ന പോളിസിയാണ് ഇത്. നിരവധി റിസ്കുകൾ ചുരുങ്ങിയ ചെലവുകൾ പോളിസി കവർ ചെയ്യുന്നു. 50 ഓളം വിവിധ അപകടങ്ങൾ ഈ പോളിസിയിൽ കവർ ചെയ്യുന്നുണ്ട്. മാത്രമല്ല, നമ്മുടെ ഇഷ്ടാനുസരണം റിസ്കുകളെ തിരഞ്ഞെടുക്കാനും പല കമ്പനികളുടെ പോളിസികളിലും വ്യവസ്ഥയുണ്ട്. അപകടമരണം, സ്ഥിരവും പൂർണവുമായ വൈകല്യം, ഭാഗികമായ വൈകല്യം, അപകടംമൂലം ഉണ്ടാകുന്ന ആശുപത്രി ചികിത്സാച്ചെലവുകൾ, ആംബുലൻസ് ചാർജ് തുടങ്ങിവ പോളിസിയിൽ ഉൾപ്പെടുന്ന അടിസ്ഥാന സാധ്യതകളാണ്.
പ്രതിമാസ വരുമാനത്തിന്റെ 150 ഇരട്ടി വരെ തുക ഇൻഷുർ ചെയ്യാം. അതായത് 30,000 രൂപ വരെ മാസ വരുമാനമുള്ള ഒരാൾക്ക് 45 ലക്ഷം രൂപ വരെയുള്ള പോളിസി എടുക്കാം. സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ 25 ലക്ഷം രൂപവരെയുള്ള അപകട ഇൻഷുറൻസ് പാക്കേജ് പോളിസികൾ വലിയ നിബന്ധനകൾ ഇല്ലാതെതന്നെ ഇപ്പോൾ നൽകുന്നുണ്ട്. 25 ലക്ഷം രൂപയ്ക്ക് മുകളിൽ പോളിസി എടുക്കേണ്ടവർ വരുമാനം തെളിയിക്കുന്നതിനുള്ള രേഖകൂടി ഹാജരാക്കണം. അതേസമയം, സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ 25 ലക്ഷം രൂപവരെയുള്ള അപകട ഇൻഷുറൻസ് പാക്കേജ് പോളിസികൾ വലിയ നിബന്ധനകൾ ഇല്ലാതെതന്നെ പോളിസി വാഗ്ദാനം ചെയ്യുന്നുണ്ട്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications