രാജ്യത്തെ അര്‍ഹരായ വ്യക്തികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കുടുംബ പെന്ഷന് നല്കി വരുന്നുണ്ട്. എന്നാല്‍ സര്‍ക്കാറിന്റെ ഈ കുടുംബ പെന്ഷന് ലഭിക്കുന്നതിന് ചില നിബന്ധനകള്‍ ഒക്കെയുണ്ട്. നമുക്ക് ഈ പെന്ഷന് ലഭിക്കുവാന്‍ അര്‍ഹതയു
രാജ്യത്തെ അര്‍ഹരായ വ്യക്തികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കുടുംബ പെന്ഷന് നല്കി വരുന്നുണ്ട്. എന്നാല്‍ സര്‍ക്കാറിന്റെ ഈ കുടുംബ പെന്ഷന് ലഭിക്കുന്നതിന് ചില നിബന്ധനകള്‍ ഒക്കെയുണ്ട്. നമുക്ക് ഈ പെന്ഷന് ലഭിക്കുവാന്‍ അര്‍ഹതയുണ്ടോ എന്നും, കുടുംബ പെന്ഷന് ലഭിക്കുന്നതിനുള്ള നിബന്ധനകള്‍ എന്തൊക്കെയാണെന്നും നമുക്കിവിടെയൊന്ന് പരിശോധിക്കാം.
പെന്ഷന് ആന്റ് പെന്‍ഷനേഴ്സ് ഡിപ്പാര്‍ട്ട്മെന്റ്
പെന്ഷന് ആന്റ് പെന്‍ഷനേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തറക്കിയിരിക്കുന്ന മരണപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് അനുവദിക്കുന്ന കുടുംബ പെന്ഷന് പദ്ധതിയെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്. ഡിപ്പാര്‍ട്ട്മെന്റിന്റെ നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ ജീവനക്കാരനായ ഒരു വ്യക്തി മരണപ്പെട്ടാല്‍ ആ വ്യക്തിയെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബത്തിന് ധന സഹായമായി സര്‍ക്കാര്‍ നല്കുന്ന പെന്ഷന് ചില നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും അനുവദിച്ചു നല്‍കുന്നത്.
10 വര്‍ഷത്തില്‍ നേടാം 2.5 കോടി ; എസ്ഐപിയില്‍ ഈ തുക നിക്ഷേപിക്കൂ
പെന്ഷന് പദ്ധതിയുടെ ആനുകൂല്യം ആര്‍ക്കൊക്കെ?
ആര്‍ക്കൊക്കെയാണ് കേന്ദ്ര സര്‍ക്കാറിന്റെ ഈ പെന്ഷന് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക എന്ന് നമുക്ക് നോക്കാം. മരണപ്പെടുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെ കുടുംബങ്ങള്‍ക്കും ഈ കുടുംബ പെന്ഷന് പദ്ധതിയുടെ ഗുണഭോക്താക്കളാകുവാന്‍ സാധിക്കുകയില്ല.
ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കൂ; മാസം 3300 രൂപ വീതം പെന്ഷന് നേടാം
മരണപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായ / പെന്‍ഷന്‍കാരായ വ്യക്തികളുടെ പങ്കാളികള്‍ക്ക് സര്‍ക്കാറിന്റെ കുടുംബ പെന്ഷന് പദ്ധതിയുടെ സാമ്പത്തീക ആനുകൂല്യം ലഭിക്കും. 25 വയസ്സില്‍ താഴെ പ്രായമുള്ള തൊഴില്‍ രഹിതരരുും അവിവാഹിതരുമായ ആണ് മക്കളോ, തൊഴില്‍ രഹിതയും അവിവാഹിതയോ വിവാഹ മോചിതയായ പെണ് മക്കളോ ഉണ്ടെങ്കില്‍ അവര്‍ക്കും സര്‍ക്കാറിന്റെ കുടുംബ പെന്ഷന് പദ്ധതി ഗുണഭോക്താവ് ആകുവാന്‍ സാധിക്കും. പെണ് കുട്ടികള്‍ക്ക് പ്രായ പരിധി നിശ്ചയിച്ചിട്ടില്ല.
മാസം ഈ തുക എസ്ഐപി നിക്ഷേപം നടത്തിയാല്‍ 25 വര്‍ഷത്തില്‍ നേടാം 10 കോടി രൂപ
കുട്ടികള്‍ക്കും സഹോദരങ്ങള്‍ക്കും
മരണപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരന് / പെന്ഷന്കാരന് ആയ വ്യക്തിയ്ക്ക് മാനസീകമോ ശാരീരികമോ ആയ വെല്ലുവിളികള്‍ നേരിടുന്നതും, തൊഴില്‍ രഹിതരുമായ കുട്ടികളുണ്ടെങ്കില്‍ അവര്‍ക്കും സര്‍ക്കാറിന്റെ കുടുംബ പെന്ഷന് പദ്ധതിയിലൂടെ സാമ്പത്തീക ആനുകൂല്യം ലഭിക്കും. മരണപ്പെട്ട വ്യക്തിയ്ക്ക് ആശ്രിതരായ മാതാപിതാക്കള്‍ ഉണ്ടെങ്കില്‍ അവര്‍ക്കും സര്‍ക്കാറിന്റെ കുടുംബ പെന്ഷന് അപേക്ഷിക്കാം. കൂടാതെ മരണപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന സഹോദരങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ക്കും പെന്ഷന് ലഭിക്കുവാന്‍ അര്‍ഹതയുണ്ട്.
വീട് വാങ്ങിക്കുന്നവര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത; എസ്ബിഐയുടെ ഭവനവായ്പയ്ക്ക് 0% പ്രൊസസിംഗ് ഫീ!
എത്ര കാലയളവിലേക്കാണ് പെന്ഷന്?
സര്‍ക്കാറിന്റെ ഈ കുടുംബ പെന്ഷന് എത്ര കാലയളവിലേക്കാണ് കുടുംബാംഗങ്ങള്‍ക്ക് ലഭിക്കുക എന്നത് സംബന്ധിച്ചും പെന്ഷന് & പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മരണപ്പെട്ട വ്യക്തിയുടെ പങ്കാളിയ്ക്കാണ് പെന്ഷന് ലഭിക്കുന്നതെങ്കില്‍ അത് ജീവിത കാലത്തേക്ക് മുഴുവന്‍ ലഭിക്കും. 25 വയസ്സിന് താഴെ പ്രായമുള്ള അവിവാഹിതരായ ആണ് മക്കള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന പെന്ഷന് ആ വ്യക്തിയ്ക്ക് 25 വയസ്സ് പൂര്‍ത്തിയാകുന്നത് വരേയോ, അയാള്‍ വിവാഹിതനാകുന്നത് വരെയോ, ജോലി ലഭിക്കുന്നത് വരെയോ, അല്ലെങ്കില്‍ അയാളുടെ മരണമോ ഏതാണ് ആദ്യം സംഭവിക്കുന്നത് അതുവരെയാണ് പെന്ഷന് ലഭിക്കുക.
എടിഎം പണം പിന്‍വലിക്കലുകളിലെ മാറ്റങ്ങള്‍; നിങ്ങളെ എങ്ങനെ ബാധിക്കുമെന്നറിയാം
മാതാപിതാക്കള്‍ക്ക് സ്വന്തമായി വരുമാനം ഇല്ലെങ്കില്‍ മരണം വരെ പെന്ഷന്
അവിവാഹിതയോ, വിവാഹ മോചിതയോ ആയ പെണ് കുട്ടിക്കാണ് കുടുംബ പെന്ഷന് ലഭിച്ചിരുന്നത് എങ്കില്‍ പെണ്‍കുട്ടി വിവാഹിതയാകുന്നത് വരേയോ, ജോലി ലഭിക്കുന്നത് വരേയോ, അയാളുടെ മരണമോ ഏതാണ് ആദ്യം സംഭവിക്കുന്നത് അതുവരെയാണ് പെന്ഷന് ലഭിക്കുക. മാനസീക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടിയാണെങ്കില്‍ സ്വന്തമായി വരുമാനം കണ്ടെത്തുന്നത് വരെയോ മരണം വരെയോ ആണ് പെന്ഷന് ലഭിക്കുക. മാതാപിതാക്കള്‍ക്ക് സ്വന്തമായി വരുമാനം ഇല്ലെങ്കില്‍ മരണം വരെ പെന്ഷന് ലഭിക്കും.
ബിസിനസ് വളര്‍ത്താം സോഷ്യല്‍ മീഡിയയിലൂടെ!
സഹോദരങ്ങള്‍ക്കും അവര്‍ വരുമാനം കണ്ടെത്തുന്നത് വരെയോ മരണം വരെയോ ആണ് പെന്ഷന് ലഭിക്കുക. നിങ്ങള്‍ക്ക് സര്‍ക്കാറിന്റെ കുടുംബ പെന്ഷന് പദ്ധതി ആനുകൂല്യം ലഭിക്കുവാന്‍ അര്‍ഹതയുണ്ടെങ്കില്‍ വൈകാതെ അപേക്ഷിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
