റിസ്‌ക് പൂജ്യം; നികുതി ലാഭം പുറമെ; 2022-ലേക്കുള്ള 5 സ്ഥിര നിക്ഷേപങ്ങള്‍ ഇതാ

തിരികെ കിട്ടുമെന്ന് ഉറപ്പുള്ളതും സ്ഥിരവരുമാനം ലഭിക്കുന്നതും ഒക്കെയാണ് നിക്ഷേപത്തിലൂടെ നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ കണ്ണുംപൂട്ടി വാങ്ങാവുന്ന അഞ്ച് സമ്പാദ്യ പദ്ധതികളെയാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഈ പദ്ധതികളെല്ലാം ഒന്നുകില്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെയുള്ളതോ സര്‍ക്കാര്‍ ഏജന്‍സികളാലോ നേരിട്ട് നടത്തപ്പെടുന്നവ ആണ്. അതിനാല്‍ നിക്ഷേപത്തിന് റിസ്‌ക് ഇല്ലെന്ന് തന്നെ പറയാം. കൂടാതെ മിക്ക പദ്ധതികള്‍ക്കും നികുതി ഇളവുകളും ലഭ്യമാണെന്നത് ആകര്‍ഷണീയത കൂട്ടുന്ന ഘടകമാണ്.

1) സോവറിന്‍ ഗോള്‍ഡ് ബോണ്ട്

1) സോവറിന്‍ ഗോള്‍ഡ് ബോണ്ട്

കേന്ദ്ര സര്‍ക്കാരിനു വേണ്ടി റിസര്‍വ് ബാങ്ക് അവതരിപ്പിച്ച സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് (എസ്ജിബി) പദ്ധതി. ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതി കുറക്കുന്നതിനും വിഭവങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. ഭൗതിക സ്വര്‍ണ്ണത്തിന്റെ എല്ലാ ആനുകൂല്യങ്ങളും സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ എസ്ജിബി വാഗ്ദാനം ചെയ്യുന്നു. 2.5 ശതമാനം നിരക്കില്‍ പലിശ ലഭിക്കുന്നതാണ് ഈ സ്വര്‍ണ ബോണ്ടുകളുടെ ഏറ്റവും വലിയ ആകര്‍ഷണം. വിപണിയിലെ സ്വര്‍ണത്തിന്റെ നിരക്കിനൊപ്പം തന്നെ സ്വര്‍ണ ബോണ്ടിന്റെ മൂല്യവും മാറും. അഞ്ചാം വര്‍ഷം മുതല്‍ എക്‌സിറ്റ് ഓപ്ഷനുകളുള്ള ഈ സ്‌കീമിന് എട്ട് വര്‍ഷത്തെ കാലാവധിയുണ്ട്. കാലയളവ് പൂര്‍ത്തിയാകുമ്പോള്‍, നിക്ഷേപകര്‍ക്ക് അന്നത്തെ സ്വര്‍ണത്തിന്റെ വിലയ്ക്കുള്ള തുക പണമായി ലഭിക്കും.

എന്തുകൊണ്ട് സ്വര്‍ണം ?

എന്തുകൊണ്ട് സ്വര്‍ണം ?

പൊതുവെ നിങ്ങളുടെ നിക്ഷേപ ആസ്തിയുടെ ഒരു ചെറിയ ശതമാനമെങ്കിലും സ്വര്‍ണത്തില്‍ കരുതുന്നത് നല്ലതാണ്. കാരണം ആപത്ഘട്ടങ്ങളില്‍ ഇതൊരു ഇന്‍ഷുറന്‍സ് പോളിസി പോലെ പ്രവര്‍ത്തിക്കുന്നു. ഓഹരി വിപണിയിലെ തകര്‍ച്ചയില്‍ എല്ലാ സ്റ്റോക്കുകളും നഷ്ടപ്പെടുകയാണെങ്കില്‍, സ്വര്‍ണം പൊതുവെ ഉയര്‍ന്ന മൂല്യം തരുമെന്നാണ് ചരിത്രപരമായ ട്രെന്‍ഡുകളും ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ സ്വര്‍ണത്തിലുള്ള നിക്ഷേപം, മൊത്തം നിക്ഷേപ ആസ്തി തകരുന്നതില്‍ നിന്നും തടയുന്നു. ഗോള്‍ഡ് ബോണ്ട് സ്‌കീമില്‍ ഒരു സാമ്പത്തിക വര്‍ഷം ഒരാള്‍ക്ക് കുറഞ്ഞ നിക്ഷേപം 1 ഗ്രാം ആയാണ് നിജപ്പെടുത്തിയിരിക്കുന്നത്. പരമാവധി 4,000 ഗ്രാം വരെ നിക്ഷേപിക്കാം. ഗോള്‍ഡ് ബോണ്ട് സ്‌കീം ഡിമാറ്റ്, പേപ്പര്‍ രൂപത്തില്‍ ലഭ്യമാണ്. വായ്പ ലഭിക്കുന്നതിന് സ്വര്‍ണ്ണ ബോണ്ട് ഈടായി ഉപയോഗിക്കാനാകും.

2) നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്

2) നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്

തികച്ചും സുരക്ഷിതമായ സ്ഥിര വരുമാന നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്. അഞ്ച് വര്‍ഷമാണ് കാലാവധി. പോസ്റ്റ് ഓഫീസ് വഴി അക്കൗണ്ട് തുടങ്ങാം. 1000 രൂപയായോ തുടര്‍ന്നുള്ളതിന് 100 രൂപയുടെ ഗുണിതങ്ങളായോ നിക്ഷേപിക്കാം. എന്നാല്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. നിലവില്‍ 6.8 ശതമാനം പലിശയാണ് ലഭിക്കുന്നത്. വര്‍ഷത്തില്‍ രണ്ടു തവണ പലിശ നിരക്ക് പുതുക്കി പ്രഖ്യാപിക്കും. അതേസമയം, നിക്ഷേപത്തിന് ആദായ നികുതി ഇളവിന് അര്‍ഹതയുണ്ട്. ആദായ നികുതി നിയമത്തിലെ വകുപ്പ് 80-സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. കേന്ദ്ര സര്‍ക്കാരിനു വേണ്ടി തപാല്‍ വകുപ്പാണ് സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തിറക്കുന്നത്.

3) പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

3) പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

സാധാരണക്കാര്‍ക്കിടയില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് റിട്ടയര്‍മെന്റ് സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ) കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും ദീര്‍ഘകാല നിക്ഷേപ പദ്ധതികളിലൊന്നാണിത്. ഉയര്‍ന്ന വരുമാനം, നികുതി ആനുകൂല്യങ്ങള്‍, സുരക്ഷിതത്വം എന്നിവയാണ് പിപിഎഫിനെ ആകര്‍ഷമാക്കുന്നത്. ചെറുകിട സമ്പാദ്യ പദ്ധതികളില്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നതും പിപിഎഫിലാണ്. ഏതൊരു വ്യക്തി്ക്കും പിപിഎഫ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. നിലവില്‍ 7.1 ശതമാനമാണ് പലിശ നിരക്ക്. നിക്ഷേപ പദ്ധതിയുടെ പലിശ നിരക്ക് ഓരോ സാമ്പത്തിക പാദത്തിലും പുതുക്കും. പിപിഎഫ് അക്കൗണ്ടിന്റെ കാലയളവ് 15 വര്‍ഷമാണ്.

പിപിഎഫ് ആനൂകൂല്യങ്ങള്‍

പിപിഎഫ് ആനൂകൂല്യങ്ങള്‍

വര്‍ഷം തോറും നിക്ഷേപിക്കാവുന്ന ഏറ്റവും ചുരുങ്ങിയ തുക 500 രൂപയാണ്. പരമാവധി നിക്ഷേപ തുക 1,50,000 രൂപയും. ഒറ്റത്തവണയായോ ഗഢുക്കളായോ നിക്ഷേപം നടത്താം. കാലാവധി പൂര്‍ത്തിയായതിനുശേഷം മാത്രമേ ഫണ്ടുകള്‍ പൂര്‍ണ്ണമായി പിന്‍വലിക്കൂ. 7 വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം എല്ലാ വര്‍ഷവും ഭാഗിക പിന്‍വലിക്കല്‍ അനുവദനീയമാണ്. പ്രതിവര്‍ഷം 1.5 ലക്ഷം രൂപ വരെയുള്ള പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80-സി പ്രകാരം നികുതി ആനുകൂല്യങ്ങള്‍ ലഭിക്കും. പിപിഎഫ് അക്കൗണ്ടില്‍ നിന്ന് നേടിയ പലിശയും കാലാവധി പൂര്‍ത്തിയാക്കുന്ന തുകയും ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

4) പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി

4) പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി 

ഉറപ്പുള്ളതും സ്ഥിരമായി ലഭിക്കുന്ന വരുമാനവുമാണ് നിക്ഷേപത്തിലൂടെ ആഗ്രഹിക്കുന്നതെങ്കില്‍ ധൈര്യമായി ചേരാവുന്ന ഒരു നിക്ഷേപ മാര്‍ഗമാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS). ഇന്ത്യന്‍ പൗരനായ ഏതൊരു വ്യക്തിയ്ക്കും ഈ ചെറുകിട നിക്ഷേപ പദ്ധതിയില്‍ അംഗമാകാം. വ്യക്തിഗതമായോ ജോയിന്റ് അക്കൗണ്ട് രീതിയിലോ ഒറ്റത്തവണ നിക്ഷേപം നടത്തുകയാണ് ചെയ്യുന്നത്. കാലാവധി 5 വര്‍ഷമാണ്. താത്പര്യമുണ്ടെങ്കില്‍ 5 വര്‍ഷത്തേക്ക് കൂടി നിക്ഷേപ കാലയളവ് ദീര്‍ഘിപ്പിക്കാം. വ്യക്തികള്‍ക്ക് കുറഞ്ഞത് 1,000 രൂപയും പരമാവധി 4.5 ലക്ഷവും ജോയിന്റ്് അക്കൗണ്ടിന് കീഴില്‍ 9 ലക്ഷവുമാണ് പരമാവധി നിക്ഷേപിക്കാന്‍ സാധിക്കുക. നിലവിലെ പലിശ നിരക്ക് 6.6 ശതമാനമാണ്. ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നതിന് ആദായനികുതി ആനുകൂല്യങ്ങളൊന്നും ലഭ്യമല്ല.

5) ദേശീയ പെന്‍ഷന്‍ പദ്ധതി

5) ദേശീയ പെന്‍ഷന്‍ പദ്ധതി

ജോലി കാലയളവ് പൂര്‍ത്തിയാക്കി വിരമിക്കുന്നതിന് ശേഷമുള്ള വ്യക്തികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് ദശീയ പെന്‍ഷന്‍ പദ്ധതി അഥവാ എന്‍പിഎസ് വിഭാവനം ചെയ്തിരിക്കുന്നത്. വാര്‍ദ്ധക്യത്തില്‍ സാമ്പത്തിക സ്ഥിരതയും സുരക്ഷയും പെന്‍ഷന്‍ പദ്ധതികള്‍ ഉറപ്പാക്കുന്നു. തുടക്കത്തില്‍ ഈ പദ്ധതി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. പിന്നീട് 2009-ല്‍ എല്ലാ പൗരന്മാര്‍ക്കുമായി എന്‍പിഎസ് തുറന്നു കൊടുത്തു. 18 മുതല്‍ 70 വയസ്സുവരെയുള്ളവര്‍ക്ക് അംഗമാകാം. 65-നും 70-നും ഇടയില്‍ എന്‍പിഎസില്‍ ചേരുന്നവര്‍ക്ക് 75 വയസ് വരെ പദ്ധതിയില്‍ തുടരാം.

എന്‍പിസ് (NPS)

എന്‍പിസ് (NPS)

പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (PFRDA) ആണ് എന്‍പിഎസ് പദ്ധതിയുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്. ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ നിക്ഷേപിക്കുന്ന തുക ഓഹരി വിപണിയിലടക്കമുള്ള സാമ്പത്തിക ആസ്തികളില്‍ വീതിച്ച് നിക്ഷേപിക്കാം. ഏതെങ്കിലും നിശ്ചിത നിരക്കു പ്രകാരമല്ല, ഈ നിക്ഷേപത്തിന്റെ വളര്‍ച്ച അനുസരിച്ചാണ് ആദായം കിട്ടുക. എന്‍പിഎസില്‍ പ്രതിവര്‍ഷം 1,50,000 രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവ് പൂര്‍ത്തിയാകുന്നപക്ഷം, ആദായ നികുതി ഇളവുകള്‍ നേടാന്‍ അര്‍ഹതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X