സാധാരണക്കാർക്കിടയിൽ സമ്പാദ്യ - നിക്ഷേപ ശീലങ്ങൾ വർധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നിരവധി പദ്ധതികളാണ് സർക്കാർ തന്നെ രൂപകൽപ്പന ചെയ്ത് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ കൂടുതലും പോസ്റ്റ് ഓഫീസ് വഴിയാണ് ജനങ്ങളിലേക്ക് എത്തിക്കുന്നതും. അത്തരത്തിലുള്ളൊരു പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവ പിപിഎഫ്. ഏറ്റവും കൂടുതൽ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന സർക്കാർ പദ്ധതികളിലൊന്നാണ് ഇത്. നിലവിൽ 7.1 ശതമാനം പിപിഎഫ് നിക്ഷേപങ്ങളിൽ നിക്ഷേപകർക്ക് ലഭിക്കുന്നത്. ചെറിയ നിക്ഷേപങ്ങളിൽ നിന്നു പോലും വലിയ സമ്പാദ്യം നേടാൻ ഇതിലൂടെ സാധിക്കുന്നു.
ഒറ്റത്തവണയും തവണകളായും പിപിഎഫിൽ നിക്ഷേപം സാധ്യമാണ്. വർഷത്തിലൊരിക്കലെങ്കിലും നിക്ഷേപം ചെയ്യണമെന്ന് മാത്രം. 500 രൂപ മുതൽ 1.5 ലക്ഷം രൂപ വരെയാണ് പിപിഎഫിലെ നിക്ഷേപ പരിധി. 15 വർഷത്തെ ലോക്ക് ഇൻ കാലയളവിലാണ് പിപിഎഫിൽ നിക്ഷേപം സാധ്യമാകുന്നത്. ഇത് അഞ്ച് വർഷത്തേയ്ക്ക് വീതം ഓരോ തവണയും നീട്ടാവുന്നതാണ്. ഇത്തരത്തിൽ 50 വർഷത്തേയ്ക്ക് വരെ നിക്ഷേപം നീട്ടാൻ സാധിക്കും. ഏതൊരു ബാങ്കിലും പിപിഎഫ് അക്കൗണ്ട് തുറക്കാൻ സാധിക്കുമെന്നതാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. പിപിഎഫിൽ 136 രൂപ നിക്ഷേപിച്ച് എങ്ങനെ 34 ലക്ഷം രൂപ സമ്പാദിക്കാമെന്ന് നോക്കാം.

ഒരു വർഷം 50,000 രൂപ അതായത് ഒരു ദിവസം ഏകദേശം 137 രൂപവെച്ച് നിങ്ങൾക്ക് മാറ്റിവെക്കാൻ സാധിച്ചാൽ 25 വർഷംകൊണ്ട് നിങ്ങൾക്ക് 34,36,005 രൂപയുടെ സമ്പാദ്യം സൃഷ്ടിയ്ക്കാൻ സാധിക്കും. ഇവിടെ നിക്ഷേപം വെറും 12,50,000 രൂപയാണ്. അതേസമയം പലിശ ഇനത്തിൽ മാത്രം ലഭിക്കുക 21,86,005 രൂപയും. ഇവിടെ 15 വർഷത്തെ ലോക്ക് ഇൻ കാലയളവിന് ശേഷം രണ്ട് തവണ കൂടി നിക്ഷേപം നിലനിർത്തണം.
പിപിഎഫ് ഒരു സർക്കാർ പദ്ധതിയാണെന്ന് ഞങ്ങൾ നിങ്ങളോട് പറഞ്ഞതുപോലെ. അതിനാൽ, ഈ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന ഓരോ പൈസയും പൂർണ്ണമായും സുരക്ഷിതമാണ്. നിങ്ങൾക്ക് പിപിഎഫ് അക്കൗണ്ടിൽ സ്ഥിരവും ഉറപ്പുള്ളതുമായ വരുമാനം ലഭിക്കും. പിപിഎഫ് അക്കൗണ്ട് തുറന്നതിന് ശേഷം, 5 വർഷം വരെ ഒരു കാരണവശാലും നിങ്ങൾക്ക് പണം പിൻവലിക്കാൻ സാധിക്കില്ല. മാത്രമല്ല, 5 വർഷത്തിനു ശേഷവും, ഗുരുതരമായ രോഗം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ ചില സാഹചര്യങ്ങളിൽ മാത്രമേ പിപിഎഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ കഴിയൂ. പിപിഎഫ് അക്കൗണ്ടിലൂടെ നിങ്ങൾക്ക് വായ്പാ സൗകര്യവും ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
