സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സ്വന്തമായി ബിസനസ് ആരംഭിക്കുക എന്ന ലക്ഷ്യം ഉപേക്ഷിക്കേണ്ടി വന്നവരാണ് പലരും. ബിസിനസിനായി വലിയൊരു തുക മാറ്റിവെക്കണമെന്നും അതിനു വേണ്ടി പരിശ്രമിക്കണമെന്നും ആഗ്രഹിക്കുന്ന നിരവധി ആളുകളുണ്ട്. അത്തരം ആളുകൾക്ക് വലിയൊരു തുക കേന്ദ്ര ഗവൺമെന്റ് നൽകുന്നുണ്ട്. ഈ കാര്യം പലർക്കും അറിയില്ല. സ്വന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളെ കൈപിടിച്ച് ഉയർത്താൻ സർക്കാർ ഒപ്പമുണ്ടാവും. ഇതിനായി പി.എം മുദ്ര യോജനയുടെ കീഴിലുള്ള സ്കീമുകളിലൂടെയാണ് സാമ്പത്തിക സഹായം സർക്കാർ വാഗ്ദാനം ചെയ്യുന്നത്.
ഒരു ബിസിനസ്സ് ആരംഭിക്കുന്നതിന് സർക്കാർ സാമ്പത്തിക സഹായമായി 10 ലക്ഷം രൂപ വരെ വായ്പ നൽകുന്നു. ഇന്ത്യയിലെ ഏതൊരു പൗരനും ഇതിന് അപേക്ഷിക്കാം. ആളുകളെ സ്വന്തം ബിസിനസ്സ് ചെയ്യാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ വായ്പാ മാർഗത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. എന്നാൽ ഈ വായ്പ നൽകുന്നത് കോർപ്പറേറ്റ്, കാർഷികേതര ബിസിനസ്സ് ആരംഭിക്കുന്നതിനാണ്. മാത്രമല്ല ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ പി.എം മുദ്ര യോജനയ്ക്ക് കീഴിൽ, വായ്പ തുകയുടെ അടിസ്ഥാനത്തിൽ മൂന്ന് തരത്തിലുള്ള വായ്പകളാണ് നൽകുന്നത്.
മൂന്ന് തരം വായ്പകൾ ഏതെല്ലാം?
പ്രധാനമന്ത്രി മുദ്ര യോജനയ്ക്ക് കീഴിൽ മൂന്ന് വിഭാഗങ്ങളിലായാണ് സർക്കാർ ഈ വായ്പ നൽകുന്നത്. ശിശു വായ്പ, കിഷോർ വായ്പ, തരുൺ വായ്പ എന്നിങ്ങനെയാണ് ഈ മൂന്ന് വായ്പകൾ.
ശിശു വായ്പ: ഇതുവഴി, 50,000 രൂപ വരെ ലോൺ എടുത്ത് നിങ്ങൾക്ക് നിങ്ങളുടെ ബിസിനസ്സ് ആരംഭിക്കാം. ഇതിന് ഒരു ജാമ്യക്കാരൻ്റെയും ആവശ്യമില്ല.
കിഷോർ വായ്പ: ഈ വായ്പയിലൂടെ നിങ്ങൾക്ക് 50,000 മുതൽ 5 ലക്ഷം രൂപ വരെ വായ്പയെടുക്കാം.
തരുൺ വായ്പ: 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ ലോൺ എടുക്കാൻ ബെസ്റ്റ് ഓപ്ഷൻ തരുൺ വായ്പയാണ്. അതുവഴി നിങ്ങൾക്ക് ഒരു ബിസിനസ്സ് ആരംഭിക്കാനും സാധിക്കുന്നു.

2015ൽ ആരംഭിച്ച പദ്ധതി
രാജ്യത്തെ സാമ്പത്തികമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഒരു പദ്ധതിയാണ് പ്രധാനമന്ത്രി മുദ്ര യോജന. 2015-ലാണ് പി.എം മുദ്ര യോജന ആരംഭിച്ചത്. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾക്ക് ഒരു ബിസിനസ്സ് ആരംഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ഈ പദ്ധതിയിലൂടെ നിങ്ങൾക്ക് വായ്പയ്ക്ക് അപേക്ഷിക്കാം. 10 ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുന്നത്.
ബാങ്കിലൂടെയോ അല്ലെങ്കിൽ ഓൺലൈനായിട്ടോ മുദ്ര യോജനയ്ക്ക് അപേക്ഷിക്കാം. https://www.mudra.org.in/ കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റ് പരിശോധിക്കാം.
വായ്പ എടുക്കാം....
ഈ സ്കീമിന് കീഴിൽ, മുദ്ര ലോൺ എടുക്കുന്ന ആളുകൾ പ്രോസസ്സിംഗ് ഫീസ് നൽകേണ്ടതില്ല. മുദ്ര ലോണിൻ്റെ പലിശ നിരക്ക് മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിംഗ് റേറ്റ് (എം.സി.എൽ.ആർ) അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുന്നത്. ഈ സ്കീമിന് കീഴിൽ, ഹോർട്ടികൾച്ചർ, മത്സ്യകൃഷി തുടങ്ങിയ കാർഷിക അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും വായ്പയെടുക്കാം.
പലിശ നിരക്ക്
പ്രധാനമന്ത്രി ശിശു മുദ്ര യോജനയ്ക്ക് കീഴിൽ നിങ്ങൾ ലോണിന് അപേക്ഷിക്കുമ്പോൾ പ്രോസസ്സിംഗിന് യാതൊരു നിരക്കും ഈടാക്കില്ല. ഈ സ്കീമിന് കീഴിലുള്ള പലിശ നിരക്ക് 9 മുതൽ 12 ശതമാനം വരെയാണ്.
ആവശ്യ രേഖകൾ
- ആധാർ കാർഡ്
- പാൻ കാർഡ്
- റസിഡൻസ് സർട്ടിഫിക്കറ്റ്
- പാസ്‌പോർട്ട് സൈസ് ഫോട്ടോ
- ബിസിനസ് പ്ലാൻ
- കെ.വൈ.സി ഡോക്യുമെൻ്റ്
- വരുമാനം തെളിയിക്കുന്ന രേഖ
അപേക്ഷിക്കാം...
18 വയസ്സിന് മുകളിലുള്ള ഏതൊരു ഇന്ത്യൻ പൗരനും ഈ വായ്പയ്ക്ക് അപേക്ഷിക്കാം. നിർബന്ധമായും ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. ഏറ്റവും സുപ്രധാന കാര്യമെന്തെന്നാൽ നിങ്ങൾ ലോൺ എടുക്കുന്നത് ഒരു കോർപ്പറേറ്റ് ബിസിനസിനു വേണ്ടിയാവരുത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
