കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വസിക്കാം. ജൂലായ് 1 മുതല്‍ ക്ഷാമബത്ത (ഡിയര്‍നെസ് അലവന്‍സ് - ഡിഎ) പുനഃസ്ഥാപിക്കുമെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ അറിയിച്ചു കഴിഞ്ഞു. ജൂലായ് 1 മുതല്‍ മൂന്നു തവണകളിലായി കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത ലഭിക്കും. പുതുക്കിയ നിരക്ക് അടിസ്ഥാനപ്പെടുത്തി മുടങ്ങിപ്പോയ ക്ഷാമബത്ത ജൂലായ് 1 മുതല്‍ നല്കിത്തുടങ്ങുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ രാജ്യസഭയിലും അറിയിച്ചിട്ടുണ്ട്.

നേരത്തെ, കോവിഡ് മഹാമാരിയെത്തുടര്‍ന്നാണ് കേന്ദ്രം ക്ഷാമബത്ത പിടിച്ചുവെച്ചത്. 2020 ജനുവരി 1, 2020 ജൂലായ് 1, 2021 ജനുവരി 1 എന്നീ തീയതികളില്‍ നല്‍കേണ്ടിയിരുന്ന ക്ഷാമബത്തയാണ് ജൂലായ് 1 മുതല്‍ ലഭിച്ചു തുടങ്ങുക. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്ഷന് വരിക്കാര്‍ക്കും 17 ശതമാനമാണ് ക്ഷാമബത്ത. എന്നാല്‍ ജൂലായ് 1 മുതല്‍ പുതിയ ക്ഷാമബത്ത നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. 2020 ജനുവരിയിലെ 3 ശതമാനം വര്‍ധനവും 2020 ജൂലായിലെ 4 ശതമാനം വര്‍ധനവും 2021 ജനുവരിയിലെ 4 ശതമാനം വര്‍ധനവും ഉള്‍പ്പെടെ 28 ശതമാനമായിരിക്കും 2021 ജൂലായ് മുതല്‍ ക്ഷാമബത്ത ഒരുങ്ങുക. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കാര്യമായി വര്‍ധിക്കുമെന്ന് സൂചനയുണ്ട്.
മുടങ്ങിക്കിടന്ന ക്ഷാമബത്ത പുനഃസ്ഥാപിക്കുമ്പോള്‍ 65 ലക്ഷം പെന്ഷന് വരിക്കാര്‍ക്കും 52 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഗുണം ലഭിക്കും. ക്ഷാമബത്ത പുനഃസ്ഥാപിച്ചാല്‍ ജൂലായ് 1 മുതല്‍ പെന്ഷന് വരിക്കാരുടെ പെന്‍ഷനും ആനുപാതികമായി വര്‍ധിക്കും. നിലവില്‍ അടിസ്ഥാന ശമ്പളം, വീട്ടുവാടക അലവന്‍സ്, യാത്രാ അലവന്‍സ്, മെഡിക്കല്‍ അലവന്‍സ്, ക്ഷാമബത്ത എന്നിവയെല്ലാം സര്‍ക്കാര്‍ ജീവനക്കാരുടെ മൊത്തം ശമ്പളത്തില്‍ ഉള്‍പ്പെടുന്നുണ്ട്.
ക്ഷാമബത്ത 17 ശതമാനത്തില്‍ നിന്നും 28 ശതമാനമായി ഉയര്‍ന്നാല്‍, 18000 രൂപ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാരന്റെ ഡിഎ 3,060 രൂപയില്‍ നിന്നും ഒറ്റയടിക്ക് 5,040 രൂപയായി കൂടും. ക്ഷാമബത്ത വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി സമര്‍പ്പണങ്ങളും ആനുപാതികമായി വര്‍ധിക്കും. അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും അടിസ്ഥാനപ്പെടുത്തിയാണ് പ്രോവിഡന്റ് ഫണ്ട് സമര്‍പ്പണം നിശ്ചയിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
