ജനപ്രിയ സാമ്പത്തിക നിക്ഷേപ പദ്ധതികളാണ് ഇന്ത്യൻ പോസ്റ്റ് ഓഫീസ് വാഗ്ധാനം ചെയ്യുന്നത്. സുകന്യ സമൃദ്ധി, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, കിസാൻ വികാസ് പത്ര തുടങ്ങി സാധാരണക്കാർക്ക് അനുയോജ്യമായ നിരവധി നിക്ഷേപങ്ങളുണ്ട്. എല്ലാ മൂന്ന് മാസം കൂടുമ്പോഴും കേന്ദ്ര ധനമന്ത്രാലയം പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് അവലോകനം ചെയ്യുകയും ആവശ്യമെങ്കിൽ പരിഷ്കരിക്കുകയും ചെ്യ്യും. ധനകാര്യ മന്ത്രാലയത്തിന്‍റെ വിജ്ഞാപനം അനുസരിച്ച്, 2025-26 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ (2026 ജനുവരി 1 മുതൽ 2026 മാർച്ച് 31 വരെ) ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരും.
"2025-26 സാമ്പത്തിക വർഷത്തെ നാലാം പാദത്തിലെ വിവിധ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ, 2025-26 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ (2025 ഒക്ടോബർ 1 മുതൽ 2025 ഡിസംബർ 31 വരെ) വിജ്ഞാപനം ചെയ്ത നിരക്കുകളിൽ നിന്ന് മാറ്റമില്ലാതെ തുടരും", ധനകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പ് 2025 ഡിസംബർ 31 ന് പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിൽ പറഞ്ഞു.
ചെറുകിട സേവിംഗ്സ് സ്കീമുകളുടെ ഏറ്റവും പുതിയ പലിശ നിരക്കുകൾ
സുകന്യ സമൃദ്ധി: സുകന്യ സമൃദ്ധി പദ്ധതി പ്രകാരം 8.2% പലിശ നിരക്ക് തുടരും.
മൂന്ന് വർഷത്തെ പോസ്റ്റ് ഓഫീസ് നിക്ഷേപം: മൂന്ന് വർഷത്തെ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന്റെ പലിശ നിരക്ക് 7.1% ആയി തുടരുന്നു.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്): പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) പലിശ നിരക്ക് 7.1 ശതമാനമാണ്.
പോസ്റ്റ് ഓഫീസ് സേവിംഗ്സ് ഡെപ്പോസിറ്റ്: പലിശ നിരക്ക് 7.4 ശതമാനമായി തുടരും.

കിസാൻ വികാസ് പത്ര: കിസാൻ വികാസ് പത്രയുടെ പലിശ നിരക്ക് 7.5% ആയിരിക്കും. നിക്ഷേപങ്ങൾ 115 മാസത്തിനുള്ളിൽ കാലാവധി പൂർത്തിയാകും.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC): 2026 ജനുവരി-ഏപ്രിൽ കാലയളവിൽ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC) 7.7% പലിശ നിരക്കായി തുടരും.
പ്രതിമാസ വരുമാന പദ്ധതി: പ്രതിമാസ വരുമാന പദ്ധതി നിക്ഷേപകർക്ക് 7.4% പലിശ നിരക്ക് നേടിത്തരും.
ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ ഓരോ പാദത്തിലും അവലോകനം ചെയ്യാനും നിശ്ചയിക്കാനും കേന്ദ്ര സർക്കാരിന് ബാധ്യതയുണ്ട്. ശ്യാമള ഗോപിനാഥ് കമ്മിറ്റി നിർദ്ദേശിച്ച രീതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റ് ഓഫീസ് പദ്ധതികളുടെ പലിശ നിരക്കുകൾ നിർണ്ണയിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലാണ് അവസാന നിരക്ക് ക്രമീകരണം നടന്നത്, അതിനുശേഷം തുടർച്ചയായി ഏഴ് പാദങ്ങളായി നിരക്കുകൾ സ്ഥിരമായി തുടരുന്നു.
ചെറുകിട സമ്പാദ്യ പദ്ധതികൾ
ഇന്ത്യൻ പൗരന്മാരിൽ, പ്രത്യേകിച്ച് താഴ്ന്നതും ഇടത്തരം വരുമാനമുള്ളവരുമായവരിൽ, സമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള സർക്കാർ പിന്തുണയുള്ള നിക്ഷേപ പദ്ധതികളാണ് ചെറുകിട സമ്പാദ്യ പദ്ധതികൾ. ഇവ സുരക്ഷിത നിക്ഷേപങ്ങളായി കണക്കാക്കപ്പെടുന്നു. കൂടാതെ പോസ്റ്റ് ഓഫീസുകളിലൂടെയും തിരഞ്ഞെടുത്ത ബാങ്കുകളിലൂടെയും ഇവ വാഗ്ദാനം ചെയ്യുന്നു. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി), സുകന്യ സമൃദ്ധി യോജന (എസ്‌എസ്‌വൈ), സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്‌സിഎസ്‌എസ്), പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (പിഒഎംഐഎസ്), ടൈം ഡെപ്പോസിറ്റുകളും റിക്കറിംഗ് ഡെപ്പോസിറ്റുകളും എന്നിവയാണ് ജനപ്രിയ പദ്ധതികൾ.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications