ഗൂഗിൾ പേ ഇല്ലാത്തവരായി ആരെങ്കിലുമുണ്ടോ? ഇന്നത്തെ കാലത്ത് എല്ലാ സാമ്പത്തിക ഇടപാടുകളും ഗൂഗിൾ പേ വഴിയല്ലേ നടക്കുന്നത്. ഒരു മികച്ച ഫിൻടെക് ആപ്പ് എന്ന നിലയിൽ എല്ലാ സാമ്പത്തിക ഇടപാടുകൾക്കുമുള്ള സേവനങ്ങളും ഗൂഗിൾപേ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ വ്യക്തിഗത വായ്പകളും ഗൂഗിൾ പേയിലൂടെ ലഭിക്കും. വിവിധ ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഇത് സാധ്യമാവുന്നത്.
ബാങ്കിൽ എത്തി അനവധി രേഖകൾ സമർപ്പിക്കാതെ പെട്ടെന്ന് ലഭിക്കുന്ന വായ്പകളെയാണ് ആളുകൾ പരിഗണിക്കുന്നത്. അതിനാൽ ഗൂഗിൾപേ വായ്പകൾക്ക് ജനപ്രീതി വർദ്ധിക്കുന്നുണ്ട്. എന്നാൽ ഇതിലൂടെ വാഗ്ദാനം ചെയ്യുന്ന വായ്പകൾക്ക് പ്രതിവർഷം ഏകദേശം 11.25% മുതൽ പലിശ നിരക്ക് ആരംഭിക്കുന്നു. അതായത് 30,000 രൂപ മുതൽ 12,00,000 ലക്ഷം വരെയുള്ള വ്യക്തിഗത വായ്പകൾ ഉറപ്പാക്കാം.
വായ്പാ ഫോം സമർപ്പിക്കുന്നതിനു മുന്നേ നിങ്ങൾ നിങ്ങളുടെ 'കെവൈസി വിശദാംശങ്ങൾ സമർപ്പിക്കണം. അതിനു ശേഷം വായ്പാ അംഗീകാരം നേടി മണിക്കൂറുകൾക്കുള്ളിൽ വായ്പ വിതരണം ചെയ്യും. എങ്കിലും ഇത്തരം മാർഗങ്ങളിലൂടെ വായ്പ എടുക്കുന്നതിന് അതിന്റേതായ അപകടസാധ്യതകളുണ്ടെന്ന് ഓർമ്മിക്കുക.
ഗൂഗിൾ പേ വായ്പ ആർക്കെല്ലാം ലഭിക്കും?
വ്യക്തിഗത വായ്പാ അപേക്ഷകർ സാധാരണയായി 21 നും 57 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. കുറഞ്ഞത് 600 മുതൽ 700 വരെ ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് വേഗം തന്നെ വായ്പാ അംഗീകാരം ലഭിക്കും. മാത്രമല്ല, ഉയർന്ന ക്രെഡിറ്റ് സ്കോറുണ്ടെങ്കിൽ കുറഞ്ഞ പലിശ നിരക്ക് ഉറപ്പാക്കാൻ സാധിക്കും. ഇതിനു പുറമേ, നിങ്ങൾക്ക് സ്ഥിരമായ ഒരു വരുമാന സ്രോതസ്സും ഉണ്ടായിരിക്കണം.

പലിശ നിരക്കും കാലാവധിയും
വായ്പാ കാലാവധി ആറ് മാസം മുതൽ അഞ്ച് വർഷം വരെയാണ്. ഈ കാലാവധിയിൽ ഇഎംഐ അടിസ്ഥാനമാക്കിയാണ് തിരിച്ചടവ് നടത്തുന്നത്.
വായ്പ നൽകുന്നവരെ ആശ്രയിച്ച് പലിശ നിരക്കിൽ വ്യത്യാസം വരും. ചില വായ്പകൾ 11.25% മുതൽ ആരംഭിക്കുമെങ്കിൽ മറ്റു ചിലത് 13.99% അല്ലെങ്കിൽ അതിൽ കൂടുതൽ ഈടാക്കുന്നു. ഒരു സാധാരണ വായ്പാ പലിശയേക്കാൾ ഈ വായ്പകളുടെ പലിശ കൂടുതലാണ്. അതിനാൽ ഗൂഗിൾ പേ വഴി വായ്പ എടുക്കുമ്പോൾ പലിശ നിരക്കിനെ കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കണം.
വായ്പ എടുക്കുമ്പോൾ അതിൽ മറഞ്ഞിരിക്കുന്ന പ്രോസസ്സിംഗ് ചാർജുകളോ പ്രീപേയ്‌മെന്റ് പെനാൽറ്റി ഫീസുകളോ ഉണ്ടായിരിക്കാം. അതിനാൽ ഏതെങ്കിലും പ്രത്യേക വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് അത്തരം ചാർജുകളെ കുറിച്ച് തീർച്ചയായും അറിഞ്ഞിരിക്കണം. ഇല്ലെങ്കിൽ നിങ്ങളുടെ പോക്കറ്റിൽ നിന്നും അമിതമായി പണം നഷ്ടം വന്നേക്കാം.
ഗൂഗിൾ പേ വഴി വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കാനുള്ള 5 ലളിതമായ ഘട്ടങ്ങൾ
- ഗൂഗിൾ പേ ആപ്പ് അപ്ഡേറ്റ് ചെയ്ത് നിങ്ങളുടെ നിലവിലെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുക.
- "മാനേജ് യുവർ മണി" എന്ന ടാബിന് കീഴിലുള്ള "വായ്പകൾ" എന്ന വിഭാഗത്തിലേക്ക് നീങ്ങുക.
- നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈലിനെ അടിസ്ഥാനമാക്കി യോഗ്യമായ ഓഫറുകൾ പരിശോധിക്കുക.
- കെവൈസി പൂരിപ്പിക്കുക, ഡിജിറ്റൽ ഫോട്ടോ സമർപ്പിക്കുക, ഇ-മാൻഡേറ്റ് സജ്ജീകരണം എന്നിവ പൂർത്തിയാക്കുക.
- അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, വേഗം തന്നെ ഫണ്ട് വിതരണം ചെയ്യുന്നതാണ്. ഇഎംഐ ഓട്ടോ ഡെബിറ്റുകൾക്ക് മതിയായ ബാലൻസ് ഉറപ്പാക്കുക.
അപകടസാധ്യതകൾ
കുറഞ്ഞ സമയത്തിനുള്ളിൽ കുറഞ്ഞ രേഖകൾ സമർപ്പിച്ച് ലഭിക്കുന്ന വായ്പകളോടാണ് ആളുകൾക്ക് നിലവിൽ താത്പര്യം. എന്നാൽ മിനിറ്റുകൾക്കുള്ളിൽ ലഭിക്കുന്ന വായ്പകൾ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ്. കാരണം ഉയർന്ന പലിശയും, അമിത ചാർജുകളും നൽകേണ്ടി വരുമെന്ന് ഓർമിക്കുക. അതിനാൽ വായ്പക്ക് അപേക്ഷിക്കുന്നതിനു മുന്നേ നിബന്ധനകളും വ്യവസ്ഥകളും പൂർണ്ണമായി വിലയിരുത്തിയ ശേഷം മാത്രം മുന്നോട്ട് നീങ്ങുക.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications