നിക്ഷേപം നടത്തുന്നതിനായി നമുക്ക് മുന്നില്‍ പല തരത്തിലുള്ള മാര്‍ഗങ്ങളുണ്ട്. എന്നാല്‍ അവയില്‍ ഏറ്റവും മികച്ച നിക്ഷേപ പദ്ധതികളായി കണക്കാക്കപ്പെടുന്നത് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളാണ്. പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ നി
നിക്ഷേപം നടത്തുന്നതിനായി നമുക്ക് മുന്നില്‍ പല തരത്തിലുള്ള മാര്‍ഗങ്ങളുണ്ട്. എന്നാല്‍ അവയില്‍ ഏറ്റവും മികച്ച നിക്ഷേപ പദ്ധതികളായി കണക്കാക്കപ്പെടുന്നത് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളാണ്. പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്ന നിക്ഷേപ സുരക്ഷിതത്വം തന്നെയാണ് അതിന്റെ കാരണം.
ഗ്രാം സുമംഗള്‍ റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് സ്കീം
ഭാവിയില്‍ മികച്ച നേട്ടം നിങ്ങള്‍ക്ക് നേടുവാന്‍ സാധിക്കുന്ന ഒരു പോസ്റ്റ് ഓഫീസ് സ്കീമിനെക്കുറിച്ചാണ് ഇപ്പോള്‍ ഇവിടെ പറയുവാന്‍ പോകുന്നത്. ഗ്രാമ പ്രദേശങ്ങളില്‍ താമസിക്കുന്ന വ്യക്തികള്‍ക്കായി ഇന്‍ഷുറന്‍സ് പരിരക്ഷയും ഒപ്പം മണി ബാക്ക് നേട്ടവും നല്കുന്ന പദ്ധതിയാണ് ഗ്രാം സുമംഗള്‍ റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് സ്കീം. ഇതൊരു എന്‍ഡോവ്മെന്റ് സ്കീമാണ്. മികച്ച നേട്ടം സ്വന്തമാക്കുവാന്‍ നിങ്ങള്‍ക്കും ഈ സ്കീമില്‍ നിക്ഷേപം നടത്താം.
6 വ്യത്യസ്ത ഇന്‍ഷുറന്‍സ് പ്ലാനുകള്‍
ഗ്രാം സുമംഗള്‍ റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് സ്കീമില്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ചുള്ള ഏറ്റവും സവിശേഷകരമായ കാര്യം നിങ്ങള്‍ ദിവസം വെറും 95 രൂപ വീതം നിക്ഷേപത്തിനായി മാറ്റി വച്ചാല്‍ നിങ്ങള്‍ക്ക് തിരികെ ലഭിക്കുന്നത് 14 ലക്ഷം രൂപയായിരിക്കും. 1995ലാണ് റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് സ്കീം ആരംഭിക്കുന്നത്. ഈ സ്കീം പ്രകാരം പോസ്റ്റ് ഓഫീസ് 6 വ്യത്യസ്ത ഇന്‍ഷുറന്‍സ് പ്ലാനുകള്‍ ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്.
അഷ്വേര്‍ഡ് തുകയും ഒപ്പം ബോണസും
ഓരോ സമയത്തും പണത്തിനായി ആവശ്യം വരുന്ന വ്യക്തികള്‍ക്ക് ഏറെ പ്രയോജനകരമാണ് ഈ പോളിസി. ഗ്രാം സുമംഗള്‍ യോജനയില്‍ അഷ്വേര്‍ഡ് ചെയ്യുന്ന പരമാവധി തുക 10 ലക്ഷം രൂപയാണ്. പോളിസി ഉടമ മരണപ്പെടുന്ന സാഹചര്യത്തില്‍ നോമിനിയ്ക്കാണ് അഷ്വേര്‍ഡ് തുകയും ഒപ്പം ബോണസ് തുകയും ലഭിക്കുക. ഉപയോക്താക്കള്‍ക്കായി രണ്ട് കാലയളുകളിലേക്ക് ഈ പോളിസി ലഭ്യമാകും. 15 വര്‍ഷവും 20 വര്ഷവുമാണത്. ഈ പോളിസി വാങ്ങിക്കുവാന്‍ സാധിക്കുന്ന ഏറ്റവും കുറഞ്ഞ പ്രായം 19 വയസ്സാണ്.
മണി ബാക്ക് പോളിസി
15 വര്‍ഷ കാലയളവുള്ള പോളിസിയില്‍ 6 വര്‍ഷം, 9 വര്‍ഷം, 12 വര്‍ഷം എന്നിങ്ങനെ പൂര്‍ത്തിയാകുമ്പോള്‍ 20-20 ശതമാനം മണി ബാക്ക് പോളിസി ഉടമയ്ക്ക് ലഭ്യമാകും. അതേ സമയം ശേഷിക്കുന്ന 40 ശതമാനം തുക ബോണസ് തുകയും ചേര്‍ത്ത് പോളിസി മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ പോളിസി ഉടമയ്ക്ക് ലഭിക്കുകയാണ് ചെയ്യുക. സമാന രീതിയില്‍ ഒരു 20 വര്‍ഷ പോളിസിയില്‍ 8 വര്‍ഷം, 12 വര്‍ഷം, 16 വര്‍ഷം എന്നിങ്ങനെ പൂര്‍ത്തിയാകുമ്പോള്‍ 20-20 ശതമാനം മണിബാക്ക് പോളിസി ഉടമയ്ക്ക് ലഭ്യമാകും. ശേഷിക്കുന്ന 40 ശതമാനം തുക ബോണസ് തുകയ്ക്കൊപ്പം മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ പോളിസി ഉടമയ്ക്ക് ലഭിക്കും.
ദിവസം 95 രൂപാ വീതം മാറ്റിവച്ചാല്‍
25 വയസ്സുള്ള ഒരു വ്യക്തി 20 വര്‍ഷ കാലയളവുള്ള ഈ പോളിസി വാങ്ങിച്ചു എന്ന് കരുതുക. 7 ലക്ഷം രൂപയാണ് അഷ്വേര്‍ഡ് തുക. എങ്കില്‍ ആ വ്യക്തി ഓരോ മാസവും നല്കേണ്ടുന്ന പ്രീമിയം തുക 2,853 രൂപയായിരിക്കും. അതായത് ദിവസം 95 രൂപാ വീതം. പാദ വാര്‍ഷിക അടിസ്ഥാനത്തില്‍ നല്കേണ്ടുന്ന പ്രീമിയം തുക 8,449 രൂപയാണ്. ഇനി അര്‍ധ വാര്‍ഷിക രീതിയില്‍ നല്‍കുമ്പോഴുള്ള പ്രീമിയം തുക 16,715 രൂപയും. പ്രീമിയം തുക വാര്‍ഷികാടിസ്ഥാനത്തില്‍ നല്‍കുമ്പോഴുള്ള തുക 32,735 രൂപയാണ്.
ബോണസ് തുക
ഈ പോളിസിയില്‍ 8, 12, 16 വര്‍ഷങ്ങളില്‍ 20-20 ശതമാനം നിരക്കില്‍ 1.14 - 1.4 ലക്ഷം രൂപ പോളിസി ഉടമയ്ക്ക് ലഭ്യമാകും. 20 വര്‍ഷം പൂര്‍ത്തിയാകുന്ന സമയത്ത് 2.8 ലക്ഷം രൂപയും പോളിസി ഉടമയ്ക്ക് ലഭിക്കും. ആയിരം രൂപയ്ക്ക് 48 രൂപയാണ് പ്രതിവര്‍ഷ ബോണസെങ്കില്‍ 7 ലക്ഷം രൂപ അഷ്വേര്‍ഡ് തുകയ്ക്ക് മേല്‍ ലഭിക്കുന്ന ബോണസ് തുക 33,600 രൂപയായിരിക്കും.
മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍
പോളിസി കാലയളവ് മുഴുവന്‍ പൂര്‍ത്തിയാകുമ്പോള്‍ 6.72 ലക്ഷം രൂപ ബോണസായി പോളിസി ഉടമയുടെ കൈയ്യിലെത്തും. 20 വര്‍ഷത്തില്‍ പോളിസി വാഗ്ദാനം ചെയ്യുന്ന ആകെ അഷ്വേര്‍ഡ് തുക 13.72 ലക്ഷം രൂപയാണ്. ഇതില്‍ 4.2 ലക്ഷം മണി ബാക്ക് രീതിയില്‍ പോളിസി ഉടമയ്ക്ക് നേരത്തേ തന്നെ ലഭ്യമായിട്ടുണ്ട്. ശേഷിക്കുന്ന 9.52 ലക്ഷം രൂപ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ ഒരുമിച്ച് പോളിസി ഉടമയ്ക്ക് ലഭിക്കും.
ഇത്തരത്തില്‍ വളരെ കുറഞ്ഞ തുക ദിവസേന മാറ്റി വച്ചുകൊണ്ട് മികച്ച നേട്ടം ഭാവിയില്‍ സ്വന്തമാ്കുവാന് ഉപയോക്താക്കളെ സഹായിക്കുന്ന ഏറെ മികച്ച ഒരു സ്കീം ആണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന ഗ്രാം സുമംഗള്‍ റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് സ്കീം
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications