മാസം 1,500 രൂപ മാറ്റിവച്ചാല്‍ നേടാം 35 ലക്ഷം രൂപ!

ഏതൊരു നിക്ഷേപത്തിലും അതിന്റേതായ റിസ്‌ക് സാധ്യതകളും നിക്ഷേകര്‍ക്ക് മുന്നിലുണ്ടാകും. അതിനാല്‍ തന്നെ തങ്ങളുടെ നിക്ഷേപ തുകയ്ക്ക് പരമാവധി സുരക്ഷിതത്വം ഉറപ്പു നല്‍കുകയും ഒപ്പം മികച്ച ആദായം വാഗ്ദാനം ചെയ്യുന്നതുമായ നിക്ഷേപ പദ്ധത

ഏതൊരു നിക്ഷേപത്തിലും അതിന്റേതായ റിസ്‌ക് സാധ്യതകളും നിക്ഷേകര്‍ക്ക് മുന്നിലുണ്ടാകും. അതിനാല്‍ തന്നെ തങ്ങളുടെ നിക്ഷേപ തുകയ്ക്ക് പരമാവധി സുരക്ഷിതത്വം ഉറപ്പു നല്‍കുകയും ഒപ്പം മികച്ച ആദായം വാഗ്ദാനം ചെയ്യുന്നതുമായ നിക്ഷേപ പദ്ധതികളെ തെരഞ്ഞെടുക്കുന്ന ധാരാളം നിക്ഷേപകരുണ്ട്. കുറഞ്ഞ റിസ്‌കില്‍ ഉയര്‍ന്ന ആദായം എന്നതാണ് ഇവരുടെയെല്ലാം ലക്ഷ്യം.

റിസ്‌ക് സാധ്യതകള്‍

റിസ്‌ക് സാധ്യതകള്‍

എന്നിരുന്നാലും നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന ആദായം അവയിലെ റിസ്‌ക് സാധ്യതകളുമായി അനുപാതപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കേണ്ടതുണ്ട്. അതായത് ഇക്വിറ്റി മാര്‍ക്കറ്റില്‍ റിസ്‌ക് സാധ്യതകള്‍ ഉയര്‍ന്നിരിക്കുന്നു, എന്നാല്‍ അതേ സമയം ഇക്വിറ്റി നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന ആദായവും മറ്റ് നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്നതാണ്. എന്നാല്‍ എല്ലാ നിക്ഷേപകര്‍ക്കും ഇത്തരത്തില്‍ ഉയര്‍ന്ന റിസ്‌കുകള്‍ ഏറ്റെടുക്കുവാന്‍ പല കാരണങ്ങള്‍ കൊണ്ടും സാധിക്കണമെന്നില്ല. തങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച തുകയെ നഷ്ട സാധ്യതയുടെ നിഴലില്‍ നിര്‍ത്തുവാന്‍ പലരും ആഗ്രഹിക്കുകയുമില്ല.

മികച്ച ആദായവും ഒപ്പം നിക്ഷേപ സുരക്ഷിതത്വവും

മികച്ച ആദായവും ഒപ്പം നിക്ഷേപ സുരക്ഷിതത്വവും

ഇത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച ആദായവും ഒപ്പം നിക്ഷേപ സുരക്ഷിതത്വവും ഉറപ്പു നല്‍കുന്ന നിക്ഷേപ പദ്ധതികള്‍ തെരഞ്ഞെടുക്കുവാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായവ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളാണ്. നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ സഹായിക്കുന്ന വിവിധ തരത്തിലുള്ള നിക്ഷേപ പദ്ധതികള്‍ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. നേരത്തേ പറഞ്ഞത് അവയിലെ റിസ്‌ക് സാധ്യതകള്‍ കുറവും അതേ സമയം ആദായം മികച്ചതാണെന്നതുമാണ് അവയുടെയെല്ലാം മുഖ്യ സവിശേഷത.

ഗ്രാം സുരക്ഷ പദ്ധതി

ഗ്രാം സുരക്ഷ പദ്ധതി

പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന ഗ്രാം സുരക്ഷ പദ്ധതിയെക്കുറിച്ചാണ് ഇപ്പോഴിവിടെ പറയുവാന്‍ പോകുന്നത്. സുരക്ഷയും ഒപ്പം മികച്ച നേട്ടവും ഗ്രാം സുരക്ഷ പദ്ധതിയിലൂടെ നിക്ഷേപകര്‍ക്ക് ലഭിക്കും. ഈ പദ്ധതിയില്‍ ഓരോ മാസവും 1,500 രൂപ വീതമാണ് നിങ്ങള്‍ നിക്ഷേപം നടത്തേണ്ടത്. സ്ഥിരമായി ഈ രീതിയില്‍ നിക്ഷേപം നടത്തിയാല്‍ 31 ലക്ഷം രൂപ മുതല്‍ 35 ലക്ഷം രൂപ വരെയുള്ള നേട്ടം സ്വന്തമാക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.

നിക്ഷേപം നടത്തുവാനുള്ള നിബന്ധനകള്‍

നിക്ഷേപം നടത്തുവാനുള്ള നിബന്ധനകള്‍

ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയില്‍ നിക്ഷേപം നടത്തുവാനുള്ള നിബന്ധനകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. 19 വയസ്സിനും 15 വയസ്സിനും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരനായിട്ടുള്ള ഏതൊരു വ്യക്തിയ്ക്കും ഈ പദ്ധതിയില്‍ നിക്ഷേപം നടത്താവുന്നതാണ്. പദ്ധതിയിലെ ചുരുങ്ങിയ അഷ്യേര്‍ഡ് തുക 10,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ്. വാര്‍ഷികമായോ, അര്‍ധ വാര്‍ഷികമായോ, പാദ വാര്‍ഷിക രീതിയിലോ, അല്ലെങ്കില്‍ പ്രതിമാസ രീതിയിലോ ഈ പ്ലാനിലെ പ്രീമിയം പെയ്‌മെന്റ് നടത്താവുന്നതാണ്.

പ്രീമിയം തുക

പ്രീമിയം തുക

പ്രീമിയം അടയ്ക്കുന്നതിനായി 30 ദിവസത്തെ ഗ്രേസ് പിരീയഡും നിങ്ങള്‍ക്ക് ലഭിക്കും. കൂടാതെ ഈ സ്‌കീമില്‍ നിന്ന് നിങ്ങള്‍ക്ക് വായ്പാ സേവനവും ലഭ്യമാണ്. സ്‌കീം വാങ്ങിച്ചതിന് ശേഷം മൂന്ന് വര്‍ഷം പൂര്‍ത്തിയായാല്‍ നിങ്ങള്‍ക്ക് സറണ്ടര്‍ ചെയ്യുവാനും സാധിക്കും. എന്നാല്‍ ഇങ്ങനെ സറണ്ടര്‍ ചെയ്യുന്ന സമയത്ത് നിങ്ങള്‍ക്ക് യാതൊരുവിധ നേട്ടങ്ങളും ലഭ്യമാവുകയില്ല.

മെച്യൂരിറ്റി നേട്ടം ഇങ്ങനെ

മെച്യൂരിറ്റി നേട്ടം ഇങ്ങനെ

19 വയസ്സില്‍ ഒരു വ്യക്തി ഈ പദ്ധതിയില്‍ നിക്ഷേപം ആരംഭിച്ചു എന്ന് കരുതുക. 10 ലക്ഷം രൂപയുടെ പോളിസിയാണ് അയാള്‍ വാങ്ങിച്ചിരിക്കുന്നത്. എങ്കില്‍ 55 വര്‍ഷത്തില്‍ അയാളുടെ പ്രതിമാസ പ്രീമിയം തുക 1515 രൂപയായിരിക്കും. 58 വര്‍ഷത്തേക്കുള്ള പ്രതിമാസ പ്രീമിയം തുക 1463 രൂപയും 60 വര്‍ഷത്തേക്ക് 1411 രൂപയുമാണ്. ഈ രീതിയില്‍ 55 വര്‍ഷത്തേക്ക് 31.60 ലക്ഷം രൂപയും, 58 വര്‍ഷത്തേക്ക് 33.40 ലക്ഷം രൂപയും, 60 വര്‍ഷത്തേക്കാണെങ്കില്‍ 34.60 ലക്ഷം രൂപയുമാണ് മെച്യൂരിറ്റി തുകയായി നിക്ഷേപകന് ലഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X