ഇന്ത്യൻ തപാൽ വകുപ്പ് നിരവധി പദ്ധതികൾ വാഗ്ദാനം ചെയ്യാറുണ്ട്. അവയെല്ലാം സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നവയാണ്. അതിനൊപ്പം ആരോഗ്യ സുരക്ഷയും ഉറപ്പാക്കുന്ന പദ്ധതിയിൽ നിങ്ങൾ ചേരുന്നോ? അതെ, സുരക്ഷിതമായ ദീർഘകാല നിക്ഷേപത്തിലൂടെ നിങ്ങൾക്ക് ഒരു ഇൻഷുറൻസിൻ്റെ അതേ നേട്ടം നൽകുന്ന പദ്ധതി പോസ്റ്റ് ഓഫീസ് ഉറപ്പാക്കുന്നുണ്ട്. ഗ്രാമ സുരക്ഷാ യോജന എന്ന ഈ പദ്ധതി ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെയും സെമി- അർബൻ പ്രദേശങ്ങളിലെയും ആളുകളെ ലക്ഷ്യം വെച്ചു കൊണ്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
തപാൽ വകുപ്പിന്റെ റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസിന്റെ (RPLI) കീഴിൽ പ്രവർത്തിക്കുന്ന ഒരു ഇൻഷുറൻസ്-കം-ഇൻവെസ്റ്റ്‌മെന്റ് പദ്ധതിയാണ് ഗ്രാമ സുരക്ഷാ യോജന. കുറഞ്ഞ നിക്ഷേപത്തിലൂടെ ഭാവി സുരക്ഷിതമാക്കാൻ സഹായിക്കുന്ന ഒരു പദ്ധതിയാണിത്. അതിനാൽ കുറഞ്ഞ വരുമാനമുള്ളവർക്കും അവരുടെ സുരക്ഷ ഉറപ്പാക്കാം. 19 നും 55 നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും ഈ പദ്ധതിയിൽ ചേരാം. നിക്ഷേപകന്റെ പ്രായത്തെയും തിരഞ്ഞെടുത്ത പോളിസി കാലാവധിയെയും ആശ്രയിച്ച്, സ്കീമിന്റെ കാലാവധി 80 വയസ്സ് വരെയാവാൻ സാധ്യതയുണ്ട്.
നിക്ഷേപവും, കവറേജും
ഗ്രാമ സുരക്ഷാ യോജനയിൽ നിങ്ങൾ എല്ലാ ദിവസവും 50 രൂപ നിക്ഷേപിച്ചാൽ ഏകദേശം 31 ലക്ഷം മുതൽ 35 ലക്ഷം വരെ ഫണ്ട് വളരും. അതായത് പ്രതിമാസ നിക്ഷേപം 1,500 രൂപയായിരിക്കും. ഈ പദ്ധതിയിൽ നിങ്ങൾക്ക് കുറഞ്ഞത് 10,000 രൂപയും പരമാവധി 10 ലക്ഷവും ഇൻഷുറൻസ് പരിരക്ഷ തിരഞ്ഞെടുക്കാൻ സാധിക്കും.

പദ്ധതിയുടെ പ്രധാന സവിശേഷതകൾ
ഫ്ലെക്സിബിൾ പ്രീമിയം പേയ്‌മെന്റ്: നിക്ഷേപകർക്ക് പ്രീമിയം പേയ്‌മെന്റിനായി നിരവധി ഓപ്ഷനുകൾ ലഭിക്കും. പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിൽ പ്രീമിയം അടയ്ക്കാം.
വായ്പാ സൗകര്യം: ഈ പദ്ധതിയിൽ, നാല് വർഷത്തെ പ്രീമിയം അടച്ചാൽ നിക്ഷേപകർക്ക് വായ്പ എടുക്കാൻ സാധിക്കും.
പോളിസി സറണ്ടർ: നിങ്ങൾക്ക് മൂന്ന് വർഷത്തിന് ശേഷം പോളിസി സറണ്ടർ ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. പക്ഷേ അഞ്ച് വർഷത്തിന് മുമ്പ് സറണ്ടർ ചെയ്താൽ ബോണസ് ആനുകൂല്യം ലഭ്യമാകില്ല.
മരണ ആനുകൂല്യം: പദ്ധതിയുടെ കാലയളവിൽ പോളിസി ഉടമ മരിച്ചാൽ, നോമിനിക്ക് മുഴുവൻ സം അഷ്വേർഡ് തുകയും ബോണസുകളും ലഭിക്കും.
ഗ്രാമ സുരക്ഷാ യോജന മികച്ചതാണോ?
ഇതൊരു സർക്കാർ പദ്ധതിയാണ്, അതിനാൽ തന്നെ പൂർണ്ണമായും സുരക്ഷിതമായി നിക്ഷേപിക്കാനും വലിയ നേട്ടം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും. ഏതൊരു സാധാരണക്കാരനെയും ആകർഷിക്കുന്നത് ഇതിൻ്റെ നിക്ഷേപ തുകയാണ്. അതായത് ദിവസ വേതനം വാങ്ങുന്ന ഒരു വ്യക്തിക്ക് വെറും 50 രൂപ മാത്രം മാറ്റി വെച്ചാൽ മതി. ഇത് അമിതമായ പ്രീമിയം എന്ന ഭാരം ഇല്ലാതാക്കുന്നു. കുറഞ്ഞ വരുമാനമുള്ളവർക്ക് പോലും ഈ പദ്ധതിയിലൂടെ ഭാവി സുരക്ഷിതമാക്കാൻ സാധിക്കും. അതിനാൽ നിങ്ങൾ യോഗ്യരാണെങ്കിൽ ഗ്രാമ സുരക്ഷാ യോജനയിൽ ഉടൻ തന്നെ അപേക്ഷിക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
