കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത ഉയര്‍ത്തിക്കൊണ്ട് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നേക്കും. ജൂലൈ മാസത്തേക്ക് 3 ശതമാനം ക്ഷാമ ബത്ത വര്‍ധനവിന് സാമ്പത്തീകകാര്യ സമിതി അനുമതി നല്‍കിയേക്കും.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത ഉയര്‍ത്തിക്കൊണ്ട് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നേക്കും. ജൂലൈ മാസത്തേക്ക് 3 ശതമാനം ക്ഷാമ ബത്ത വര്‍ധനവിന് സാമ്പത്തീകകാര്യ സമിതി അനുമതി നല്‍കിയേക്കും.

നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ക്ഷാമബത്ത നിരക്ക് 17 ശതമാനമാണ്. 2019 ജൂലൈ മാസം മുതല്‍ ഈ നിരക്കാണ് പ്രാബല്യത്തിലുള്ളത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ക്ഷാമബത്ത കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയിരുന്നില്ല. 2020 ജനുവരി 1 മുതല്‍ 2021 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ കുടിശ്ശിക നല്‍കില്ല എന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
2020 ജനുവരി മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 4 ശതമാനം ഉയര്‍ത്തിയിരുന്നു. 2020 ജൂണ്‍ മാസത്തില്‍ 3 ശതമാനവും ഉയര്‍ത്തി. ഈ വര്‍ഷം ജനുവരിയില്‍ 4 ശതമാനവും ഉയര്‍ത്തിയിട്ടുണ്ട്. ജൂലൈ മാസത്തിലെ 3 ശതമാനം വര്‍ധനവും തീര്‍പ്പാവാത്ത വര്‍ധനവും കൂടെ ചേരുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത 31 ശതമാനത്തോളമാകും.
പണപ്പെരുപ്പത്തെ നേരിടുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്കകും പെന്‍ഷന്‍കാര്‍ക്കും നല്കുന്ന തുകയാണ് ക്ഷാമബത്ത. രാജ്യത്തേ ഓരോ പ്രദേശത്തും പണപ്പെരുപ്പത്തിലും വിലക്കയറ്റത്തിലും വ്യത്യസ്ത നിരക്ക് ആയതിനാല്‍ ജീവനക്കാരന്റെ പ്രദേശവും ആ വര്‍ഷത്തിലെ പണപ്പെരുപ്പ നിരക്കും പരിഗണിച്ചാണ് ക്ഷാമബത്ത കണക്കാക്കുന്നത്.
ജൂലൈ മാസം മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത പുതുക്കുമെന്ന് കഴിഞ്ഞ മാസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നീട് വ്യക്തമാക്കുകയായിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
