ചുറ്റും നോക്കിയാൽ നമുക്ക് നിരവധി മ്യൂച്വൽ ഫണ്ടുകളുടെ പരസ്യങ്ങൾ കാണാം. പത്രങ്ങളിലും ടെലവിഷനിലും റേഡിയോയിലും എല്ലാം. കൃത്യമായ ധാരണയുണ്ടെങ്കിൽ മികച്ച സമ്പാദ്യമുണ്ടാക്കാൻ സാധിക്കുമെന്നതാണ് മ്യൂച്വൽ ഫണ്ടുകളുടെ ഗുണം. അതോടൊപ്പം നികുതി ലാഭിക്കാനും മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ സാധിക്കും.
മിക്ക നികുതിദായകരും സാമ്പത്തിക വർഷത്തിൻ്റെ അവസാന മൂന്ന് മാസങ്ങളിലാണ് നികുതി ലാഭിക്കാൻ കഴിയുന്ന സാമ്പത്തിക പദ്ധതികളിൽ നിക്ഷേപം നടത്തുക. അവരിൽ ഭൂരിഭാഗവും ആദായ നികുതി നിയമത്തിൻ്റെ (ഐടി ആക്ട്) സെക്ഷൻ 80 സി പ്രകാരം ലഭ്യമായ നിക്ഷേപ ഓപ്ഷനുകളെയാണ് കൂടുതലും ആശ്രയിക്കുന്നത്. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി ഒരു സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപ വരെ നികുതി കിഴിവ് അനുവദിക്കുന്നു. ഈ സാമ്പത്തിക വർഷത്തിൽ നിങ്ങൾ നികുതി ലാഭിക്കാൻ ശ്രമിക്കുകയാണെങ്കിൽ, നികുതി ലാഭിക്കുന്ന മ്യൂച്വൽ ഫണ്ടുകളിൽ അഥവാ ഇഎൽഎസ്എസ് ഫണ്ടുകളിൽ നിക്ഷേപം നടത്താം.
എന്താണ് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമുകൾ (ഇഎൽഎസ്എസ്)..?
നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കുന്ന ഒരേയൊരു മ്യൂച്വല്‍ ഫണ്ടാണ് ഇഎല്‍എസ്എസ്. ഇഎല്‍എസ്എസ് മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപത്തിന്‍റെ കൂടുതല്‍ ഭാഗവും ഓഹരികളിലും ഓഹരിയനുബന്ധ ഉപകരണങ്ങളിലുമാണ് നിക്ഷേപം നടത്തുന്നത്. കൂടാതെ, സ്ഥിര വരുമാന ഉപകരണങ്ങളിലും നിക്ഷേപമുണ്ടായിരിക്കും. മറ്റ് നികുതിയിളവുള്ള നിക്ഷേപങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡുള്ളപ്പോള്‍ ഇഎല്‍എസ്എസിന് മൂന്ന് വര്‍ഷമാണ് ലോക്ക് ഇന്‍ പിരീഡ്.
16 ശതമാനം വരുമാനം
ഇഎൽഎസ്എസ് ഫണ്ടുകളിൽ പരമാവധി 1.5 ലക്ഷം രൂപ നിക്ഷേപിക്കുകയും എല്ലാ സാമ്പത്തിക വർഷവും നിങ്ങളുടെ നിക്ഷേപങ്ങൾക്ക് നികുതി കിഴിവുകൾ ക്ലെയിം ചെയ്യുകയും ചെയ്യാം. ഇഎൽഎസ്എസ് ഫണ്ടുകൾ 10 വർഷത്തിൽ ഏകദേശം 16.38 ശതമാനം ശരാശരി വരുമാനം വാഗ്ദാനം ചെയ്യുന്നു.

പ്രധാന ഫണ്ടുകൾ
1. കനാറാ റൊബേകോ ഇഎൽഎസ്എസ് ടാക്സ് സേവർ ഫണ്ട്
2. മിറേ അസറ്റ് ഇഎൽഎസ്എസ് ടാക്സ് സേവർ ഫണ്ട്
3. ഇൻവെസ്കോ ഇന്ത്യ ഇഎൽഎസ്എസ് ടാക്സ് സേവർ ഫണ്ട്
4. ഡിഎസ്പി ഇഎൽഎസ്എസ് ടാക്സ് സേവർ ഫണ്ട്
5. ക്വാണ്ട് ഇഎൽഎസ്എസ് ടാക്സ് സേവർ ഫണ്ട്
6. ബാങ്ക് ഓഫ് ഇന്ത്യ ഇഎൽഎസ്എസ് ടാക്സ് സേവർ ഫണ്ട്
അപകട സാധ്യതകൾ മനസിലാക്കണം
പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് അല്ലെങ്കിൽ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് പോലുള്ള സാധാരണ നിക്ഷേപങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇഎൽഎസ്എസ് ഫണ്ടുകൾ ഗ്യാരണ്ടീഡ് റിട്ടേൺ വാഗ്ദാനം ചെയ്യുന്നില്ല. മോശം വിപണിയിൽ നിങ്ങൾക്ക് നഷ്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

2024 ഓഗസ്റ്റിൽ നിക്ഷേപിക്കുന്നതിനുള്ള മികച്ച ലാർജ് & മിഡ് ക്യാപ് മ്യൂച്വൽ ഫണ്ടുകൾ
1. ആക്സിസ് ഗ്രോത്ത് ഓപ്പർച്യുണിറ്റീസ് ഫണ്ട്
2. മിറേ അസറ്റ് ലാർജ് & മിഡ്‌ക്യാപ് ഫണ്ട് (എസ്ഐപി പരിധി 25,000 രൂപ) 3. കാനറ റോബെക്കോ എമർജിംഗ് ഇക്വിറ്റീസ് ഫണ്ട്
4. സുന്ദരം ലാർജ് ആൻഡ് മിഡ്‌ക്യാപ് ഫണ്ട്
5. കൊട്ടക് ഇക്വിറ്റി ഓപ്പർച്യുണിറ്റീസ് ഫണ്ട്
6. ക്വാണ്ട് ലാർജ് & മിഡ് ക്യാപ് ഫണ്ട്
അറിയിപ്പ് :
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

പണപ്പെരുപ്പം ഉയരുന്നു: നിങ്ങളുടെ ലോണുകളും നിക്ഷേപങ്ങളും സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം

വിലക്കയറ്റം 4.45 ശതമാനത്തിലേക്ക്; ഇഎംഐ ഭാരം കുറയുമോ? നിക്ഷേപകർ അറിയേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications