അപകട സാധ്യത കുറഞ്ഞതും മികച്ച റിട്ടേൺസ് നൽകുന്നതുമായ നിക്ഷേപ രീതികളിൽ ഏറ്റവും ജനപ്രിയമായ ഒന്നാണ് സ്ഥിര നിക്ഷേപങ്ങൾ. പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്ക് ഇത്തരം നിക്ഷേപ പദ്ധതികളിൽ സാധാരണ നിക്ഷേപകരേക്കാൾ ഉയർന്ന പലിശ ലഭിക്കുന്നു. ഹ്രസ്വകാലത്തേക്ക് നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്ക് ശരിയായ തിരഞ്ഞെടുപ്പായിരിക്കും സ്ഥിര നിക്ഷേപങ്ങൾ. എല്ലാ മാസവും കൃത്യമായ വരുമാനം പലിശയിനത്തിൽ കിട്ടുന്നതോടൊപ്പം നികുതി ഇളവുകൾക്കും വിധേയമായണ് സ്ഥിര നിക്ഷേപങ്ങൾ. ആദായ നികുതി നികുതി നിയമം സെക്ഷൻ 80ടിടിബി പ്രകാരം 50,000 രൂപ വരെ നിക്ഷേപകർക്ക് നികുതി ഇളവ് ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 9.5 ശതമാനം വരെ പലിശ നൽകുന്ന ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും രാജ്യത്തുണ്ട്, അതിൽ ചിലത് ചുവടെ ചേർക്കുന്നു.
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്: രാജ്യത്ത് ഏറ്റവുമധികം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന സ്ഥാപനമാണ് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്. ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ നീളുന്ന സ്ഥിര നിക്ഷേപ പദ്ധതികൾക്ക് നാല് ശതമാനം മുതൽ ഒൻപത് ശതമാനം വരെ പലിശയാണ് ഇക്വിറ്റസ് സ്മോൾ ഫിനാൻസ് ബാങ്കിൽ നിന്നും ലഭിക്കുന്നത്. 444 ദിവസം കാലാവധിയുളള സ്ഥിര നിക്ഷേപ പദ്ധതിക്കാണ് ഏറ്റവും ഉയർന്ന പലിശ, ഒൻപത് ശതമാനം. മുതിർന്ന പൗരന്മാർക്ക് 9.5 ശതമാനം പലിശയ്ക്കാണ് ഇവിടെ അർഹതയുള്ളത്.

ജന സ്മോൾ ഫിനാൻസ് ബാങ്ക്: 3.50 ശതമാനം മുതലാണ് ജന സ്മോൾ ഫിനാൻസ് ബാങ്കിൽ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് ആരംഭിക്കുന്നത്. ഏഴ് ദിവസം മുതൽ പത്ത് വർഷം വരെയാണ് നിക്ഷേപ കാലവധി. മുതിർന്ന പൗരന്മാർക്ക് 365 ദിവസത്തെ നിക്ഷേപത്തിന് ഒൻപത് ശതമാനം പലിശ വരെ ലഭിക്കുന്നു.
ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക്: മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിനായി തിരഞ്ഞെടുക്കാവുന്ന മറ്റൊരു ബാങ്കാണ് ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക്. 3.60 ശതമാനം മുതൽ 9.21 ശതമാനം വരെയാണ് ഇവിടെ പലിശ നിരക്ക്. ഏറ്റവും ഉയർന്ന പലിശ മുതിർന്ന പൗരന്മാർക്ക് തന്നെ, 9.21 ശതമാനം. 750 ദിവസത്തെ മെച്വൂരിറ്റി കാലയളവിൽ വേണം ഇതിനായി പണം നിക്ഷേപിക്കാൻ.
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്: യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്കും 9.50 ശതമാനം വരെ പലിശ സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്നു. 1001 ദിവസത്തെ സ്ഥിരനിക്ഷേപത്തിന് 9.50 ശതമാനം പലിശയാണ് സ്ഥിരനിക്ഷേപങ്ങൾക്ക് ലഭിക്കുക. കാലയളവ് കുറയുന്നതനുസരിച്ച് പലിശയും കുറയും. ആറ് മാസം മുതൽ 201 ദിവസം വരെ 9.25 ശതമാനവും 501 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്കും ഇതേ നിരക്കാണ് ലഭിക്കുന്നത്. അതേസമയം 701 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 9.45 ശതമാനം പലിശയും ലഭിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
