സ്ഥിരവരുമാനം ആഗ്രഹിക്കുന്നവർക്കുള്ള നിക്ഷേപങ്ങൾ ഒരുപാടുണ്ട്. ഇവയിൽ ഓരോരുത്തരുടെയും റിസ്കിന് അനുസരിച്ചുള്ള സുരക്ഷിത നിക്ഷേപങ്ങൾ പരിഗണിക്കുകയാണ് മികച്ച ഓപ്ഷൻ. ഒറ്റത്തവണ നിക്ഷേപത്തിലൂടെ വലിയ തുക മാസ വരുമാനം ഉണ്ടാക്കാൻ പറ്റുന്ന റിസ്ക് കുറഞ്ഞ നിക്ഷേപങ്ങളിൽ ചിലതാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം, പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി, മ്യൂച്വൽ ഫണ്ട് സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ എന്നിവ.

സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം
കേന്ദ്ര സർക്കാർ മുതിർന്ന പൗരന്മാർക്ക് നൽകുന്ന നിക്ഷേപ പദ്ധതിയാണ് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം. 60 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് നിക്ഷേപിക്കാൻ സാധിക്കുക. സൈന്യത്തിൽ നിന്ന് വിരമിച്ചവർക്ക് 50 വയസും സൂപ്പർആനുവേഷനിൽ വിരമിച്ചവരുമാണെങ്കിൽ 55 വയസും മതിയാകും. 1,000 രൂപ മുകൽ പരമാവധി 30 ലക്ഷം രൂപയാണ് നിക്ഷേപിക്കാൻ സാധിക്കുക. പദ്ധതിക്ക് അഞ്ച് വർഷത്തെ ലോക്ക്-ഇൻ കാലയളവ് ഉണ്ട്. പലിശ നിരക്ക് പ്രതിവർഷം 8.20 ശതമാനമാണ്. ത്രൈമാസത്തിലൊരിക്കലാണ് പലിശ നൽകുക. അക്കൗണ്ട് തുറക്കാൻ അടുത്തുള്ള പോസ്റ്റ് ഓഫീസോ ബാങ്കോ സന്ദർശിച്ചാൽ മതിയാകും.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
പോസ്റ്റ് ഓഫീസ് നടത്തുന്ന മറ്റൊരു കേന്ദ്ര സർക്കാർ നിക്ഷേപ പദ്ധതിയാണ് പ്രതിമാസ വരുമാന പദ്ധതി. മാസത്തിൽ പലിശ വരുമാനം നൽകുന്നു. സ്ഥിരമായ പ്രതിമാസ വരുമാനം ആവശ്യമുണ്ടെങ്കിൽ, ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ അപേക്ഷിച്ച് നിക്ഷേപ നിരക്ക് കൂടുതലായതിനാൽ ഇതൊരു മികച്ച ഓപ്ഷനാണ്. ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. പരമാവധി നിക്ഷേപം വ്യക്തിഗത അക്കൗണ്ടിൽ 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടിന് 15 ലക്ഷം രൂപയുമാണ്. പ്രതിവർഷം 7.4 ശതമാനമാണ് പലിശ. 5 വർഷമാണ് കാലാവധി.
സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ
മ്യൂച്വൽ ഫണ്ട് നിക്ഷേപകന് ഒരു സ്കീമിൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് ഘട്ടം ഘട്ടമായി പണം പിൻവലിക്കാനുള്ള രീതിയാണ് സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ. മ്യൂച്വൽ ഫണ്ട് നിക്ഷേപം ആരംഭിച്ച ശേഷം പ്രതിമാസം ഒരു നിശ്ചിത തുക അല്ലെങ്കിൽ നിശ്ചിത യൂണിറ്റ് പിൻവലിക്കാം. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിന്റെ (എസ്ഐപി) നേർ വിപരീതമാണ് സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ.
മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപങ്ങൾ വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്ക് വിധേയമാണ്. സ്കീമിന്റെ പ്രകടനം മോശമായാൽ പിൻവലിക്കുന്ന തുക നിക്ഷേപത്തിൽ നിന്നായിരിക്കും. വിപണി മികച്ച നേട്ടമുണ്ടാക്കുന്ന കാലത്ത് അനുയോജ്യമായ രീതിയാണിത്.
50 ലക്ഷം രൂപ ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചൊരാൾക്ക് എട്ടു ശതമാനം വാർഷിക റിട്ടേൺ ലഭിച്ചാൽ വർഷത്തിൽ 1.75 ലക്ഷം രൂപ മുതൽ 2 ലക്ഷം രൂപ വരെ ലഭിക്കും. ഇത് മാസത്തിസേക്ക് കണക്കാക്കിയാൽ 14,600 രൂപ മുതൽ 16700 രൂപ വരെയാണ്. നികുതി, പണപ്പെരുപ്പം എന്നിവ പരിഗണിക്കാതെയുള്ള കണക്കാണിത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
