മുതിർന്ന പൗരൻമാർക്ക് സാമ്പത്തിക സുരക്ഷ ആവശ്യമാണ്. അതിനായി വാർദ്ധക്യ കാലത്ത് മികച്ച നിക്ഷേപങ്ങൾ വേണം. മുതിർന്ന പൗരൻമാർക്കായി നിരവധി നിക്ഷേപ ഓപ്ഷനുകളുണ്ട്. സാധാരണ പൗരൻമാരെ അപേക്ഷിച്ച് മുതിർന്ന പൗരൻമാർക്ക് പലിശ നിരക്ക് കൂടുതലായിരിക്കും. മറ്റുള്ളവരെ ആശ്രയിക്കാതെ ഉറപ്പുള്ള ഒരു സാമ്പത്തിക സ്രോതസ്സിനായി മുതിർന്നവർക്ക് നിക്ഷേപിക്കാവുന്ന സ്കീമുകളാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS), കിസാൻ വികാസ് പത്ര (KVP), പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC) എന്നിവ.
ബാങ്കുകളും, പോസ്റ്റ് ഓഫീസും മറ്റു ധനകാര്യ സ്ഥാപനങ്ങളുമെല്ലാം മുതിർന്ന പൗരൻമാർക്ക് വിവിധ സ്കീമുകൾ നൽകുന്നുണ്ട്. ഓരോ നിക്ഷേപങ്ങൾക്കും ഉയർന്ന പലിശയും വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ ജോലി ചെയ്ത കാലത്ത് സമ്പാദിച്ച തുക ഈ സ്കീമുകളിൽ നിക്ഷേപിച്ച് വലിയ ഉറപ്പുള്ള റിട്ടേണുകൾ നേടാൻ സാധിക്കും. ഓരോ പദ്ധതികളെ കുറിച്ചും വിശദമായി പരിശോധിക്കാം.
1) സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS)
60 വയസ്സിന് മുകളിലുള്ള ഏതൊരു വ്യക്തിക്കും ഈ പദ്ധതിയിൽ നിക്ഷേപിക്കാം. 5 വർഷത്തെ കാലാവധിയിലേക്കാണ് ഈ നിക്ഷേപം. 55 വയസ്സിൽ നിന്ന് ജോലിയിൽ നിന്ന് വിരമിക്കുന്നവർക്കും ഈ സ്കീമിൽ നിക്ഷേപിക്കാം എന്നതാണ് പ്രത്യേകത. നിങ്ങൾക്ക് ഒറ്റത്തവണയായി വലിയ തുക നിക്ഷേപിക്കാം. പരമാവധി 30 ലക്ഷം വരെ നിക്ഷേപിക്കാൻ സാധിക്കും.
ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. നിങ്ങൾക്ക് ഈ സേവിംഗ്സ് സ്കീമിലൂടെ പ്രതിവർഷം 8.2 ശതമാനമാണ് പലിശ. സിംഗിൾ അക്കൗണ്ടിന് പുറമേ ജോയിന്റ് അക്കൗണ്ടുകളും നിങ്ങൾക്ക് തുടങ്ങാൻ സാധിക്കും. ആവശ്യമെങ്കിൽ കാലാവധി പൂർത്തിയാവുന്നതിനു മുന്നേ നിങ്ങൾ നിക്ഷേപ തുക പിൻവലിക്കാം. എന്നാൽ അതിന് ചില നിബന്ധനകളുണ്ട്.

2) കിസാൻ വികാസ് പത്ര (KVP)
പോസ്റ്റ് ഓഫീസ് ആരംഭിച്ച ഒരു സേവിംഗ്സ് സ്കീമാണ് കിസാൻ വികാസ് പത്ര. ഈ നിക്ഷേപത്തിന്റെ കാലാവധി 115 മാസമാണ് (ഒമ്പത് വർഷവും ഏഴ് മാസവും). ഈ കാലം കൊണ്ട് നിങ്ങളുടെ നിക്ഷേപം ഇരട്ടിയാകും. നിങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ച് ഈ അക്കൗണ്ട് ആരംഭിക്കാം. പരമാവധി തുകയ്ക്ക് നിയന്ത്രണങ്ങളില്ല. സിംഗിൾ അല്ലെങ്കിൽ ജോയിന്റ് അക്കൗണ്ടായും നിക്ഷേപിക്കാൻ സാധിക്കും. 7.5% പലിശയാണ് കിസാൻ വികാസ് പത്ര വാഗ്ദാനം ചെയ്യുന്നത്. ഈ നിക്ഷേപത്തിന് പലിശ ആനുകൂല്യങ്ങൾ ലഭ്യമല്ല.
3) പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS)
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി ഒരു ജനപ്രിയ നിക്ഷേപ പദ്ധതിയാണ്. 5 വർഷത്തെ കാലാവധിയുള്ള ഈ സ്കീമിന്റെ പലിശ നിരക്ക് പ്രതിവർഷം 7.4 ശതമാനമാണ്. ഈ സ്കീമിൽ ഏറ്റവും കുറഞ്ഞത് 1000 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുടങ്ങാം. സിംഗിൾ അക്കൗണ്ടുകൾക്ക് പരമാവധി 9 ലക്ഷം രൂപയും, ജോയിൻ്റ് അക്കൗണ്ടുകൾക്ക് പരമാവധി 15 ലക്ഷം രൂപയാണ് നിക്ഷേപ പരിധി. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിലൂടെ മുതിർന്ന പൗരൻമാർക്ക് സ്ഥിരമായ വരുമാനം എല്ലാ മാസവും ഉറപ്പാക്കാൻ സാധിക്കും.
4) നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC)
പോസ്റ്റ് ഓഫീസ് സ്കീമുകൾക്ക് കീഴിലുള്ള ഒരു ചെറുകിട സമ്പാദ്യ പദ്ധതിയാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്. മുതിർന്ന പൗരൻമാർക്ക് മികച്ച നേട്ടം കൈവരിക്കാൻ ഇതിലൂടെ സാധിക്കും. ഒപ്പം ഉയർന്ന റിട്ടേണും. 5 വർഷത്തേ കാലാവധിയിലേക്ക് പ്രതിവർഷം 7.7% നിരക്കിൽ പലിശയും വാഗ്ദാനം ചെയ്യുന്നു. ഒരാൾക്ക് കുറഞ്ഞത് 1000 രൂപ നിക്ഷേപിച്ച് ഇവിടെ അക്കൗണ്ട് ആരംഭിക്കാം. പരമാവധി നിക്ഷേപത്തിന് പരിധിയില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
