2021 ജൂണ്‍ മാസം മുതല്‍ ഹാള്‍മാര്‍ക്ക് മുദ്രണമുള്ള സ്വര്‍ണാഭരണങ്ങള്‍ മാത്രമേ രാജ്യത്തെ ജ്വല്ലറികളില്‍ വില്ക്കുവാന് സാധിക്കുകയുള്ളൂ.
2021 ജൂണ്‍ മാസം മുതല്‍ ഹാള്‍മാര്‍ക്ക് മുദ്രണമുള്ള സ്വര്‍ണാഭരണങ്ങള്‍ മാത്രമേ രാജ്യത്തെ ജ്വല്ലറികളില്‍ വില്ക്കുവാന് സാധിക്കുകയുള്ളൂ. നേരത്തെ 2020 ജനുവരി 15 മുതലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ ഹാള്‍മാര്‍ക്ക് നിര്‍ബന്ധമെന്ന് പ്രഖ്യാപനം നടത്തിയത്. കോവിഡ് 19 രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ അവസാന തീയ്യതി വീണ്ടും നീട്ടുകയായിരുന്നു. എന്നാല്‍ ഹാള്‍മാര്‍ക്ക് ഉള്ള ആഭരണങ്ങള്‍ മാത്രമേ വില്ക്കുവാന് പാടുള്ളൂ എന്ന കാര്യത്തില്‍ ജൂണ്‍ 1 മുതല്‍ ഇനി ഇളവുകള്‍ യാതൊന്നും ലഭിക്കുകയില്ല എന്നും സമയപരിധി ഇനി നീട്ടി നല്‍കില്ല എന്നും ഉപഭോക്തൃകാര്യ സെക്രട്ടറി ലീന നന്ദന് പറഞ്ഞു.
ഹാള്‍മാര്‍ക്ക് മുദ്രണമുള്ള ആഭരണങ്ങള്‍ മാത്രം വില്‍പ്പനയ്ക്ക്
എന്നാല്‍ കോവിഡ് വ്യാപനം കാണമുണ്ടായ തിരിച്ചടികള്‍ കാരണം പഴയ സ്റ്റോക്കുകള്‍ കെട്ടിക്കിടക്കുകയാണെന്നും സര്‍ക്കാര്‍ നല്കിയ സമയപരിധിക്കുള്ളില്‍ ഹാള്‍മാര്‍ക്ക് നിര്‍ബന്ധമാക്കാന്‍ സാധിക്കുകയില്ല എന്നും ഇന്ത്യ ബുള്ള്യന്‍ ആന്റ് ജ്വല്ലേഴ്സ് അസോസിയേഷന് (ഐബിജെഎ) അഖിലേന്ത്യാ സെക്രട്ടറി സുരേന്ദ്ര മെഹ്ത പറഞ്ഞു. സമയം വീണ്ടും നീട്ടി നല്‍കണമെന്ന് അസോസിയേഷന്റെ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഉത്തരവ് പ്രകാരം 14,18, 22 ക്യാരറ്റുകളിലുള്ള ഹാള്‍മാര്‍ക്ക് മുദ്രണമുള്ള ആഭരണങ്ങള്‍ മാത്രമേ ജൂണ്‍ മുതല്‍ ജ്വല്ലറി ഉടമകള്‍ക്ക് വില്‍പ്പന നടത്താന്‍ സാധിക്കുകയുള്ളൂ.
എങ്ങനെ പരിശോധിക്കാം
സമയപരിധി സര്‍ക്കാര്‍ നീട്ടി നല്‍കുമോ ഇല്ലയോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. എങ്കിലും നിങ്ങള്‍ക്ക് ഇപ്പോള്‍ സ്വര്‍ണം വാങ്ങിക്കുവാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ അത് ഹാള്‍മാര്‍ക്കുള്ള സ്വര്ണാഭരണമായിരിക്കുന്നതാണ് ഏറ്റവും നല്ലത്. എങ്ങനെയാണ് നമ്മള് വാങ്ങുന്ന സ്വര്‍ണാഭരണത്തിന് ഹാള്‍മാര്‍ക്ക് മുദ്രണം ഉണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുന്നത് എന്ന് നമുക്ക് നോക്കാം.
ഹാള്‍മാര്‍ക്ക്
ഹാള്‍മാര്‍ക്ക് എന്നത് അടിസ്ഥാനപരമായി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്സ് (ബിഐഎസ്) അധികാരപ്പെടുത്തിയിരിക്കുന്ന അസ്സായിംഗ് ആന്റ് ഹാള്‍മാര്‍ക്കിംഗ് സെന്റേര്‍സ് (എഎച്ച്സി) അതായത് സ്വര്‍ണത്തിന്റെ ശുദ്ധത പരിശോധിക്കുന്ന കേന്ദ്രങ്ങള്‍ നല്കുന്ന സ്വര്‍ണത്തിന്റെ ശുദ്ധത ഉറപ്പുനല്‍കുന്ന സാക്ഷ്യപ്പെടുത്തലാണ്. ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണാഭരണങ്ങള്‍ വില്‍പ്പന നടത്തുന്ന ജ്വല്ലറി ഉടമകള്‍ അവര്‍ ആഭരണങ്ങള്‍ എടുക്കുന്നതിനായി മുമ്പായി ബിഐഎസില്‍ നിന്നും ലൈസന്‍സ് വാങ്ങിക്കേണ്ടതാണ്. അല്ലെങ്കില്‍ ഏതെങ്കിലും ഹാള്‍മാര്‍ക്കിംഗ് കേന്ദ്രത്തില്‍ ചെന്ന് ഹാള്‍മാര്‍ക്ക് ചെയ്യിക്കേണ്ടതാണ്.
സ്വര്‍ണത്തിന്റെ ശുദ്ധത
24 ക്യാരറ്റ് സ്വര്‍ണമാണ് ഏറ്റവും ശുദ്ധതയുള്ള സ്വര്‍ണമായി കണക്കാക്കുന്നത്. വളരെയധികം മൃദുവായതിനാല്‍ 24 ക്യാരറ്റ് സ്വര്‍ണം ആഭരണങ്ങള്‍ നിര്‍മിക്കുവാന്‍ ഉപയോഗിക്കുവാന്‍ സാധിക്കുകയില്ല. 14 ക്യാരറ്റ്, 18 ക്യാരറ്റ്, 22 ക്യാരറ്റ് എന്നിങ്ങനെ മുന്ന് വിഭാഗങ്ങളിലുള്ള ക്യാരറ്റുകളിലാണ് സ്വര്‍ണത്തില്‍ ഹാള്‍മാര്‍ക്കിംഗ് ചെയ്യാറുള്ളത്. ഇവ മൂന്നും സ്വര്‍ണാഭരണങ്ങള്‍ ഉണ്ടാക്കുവാന്‍ അനുയോജ്യമാണ്.
ഹാള്‍മാര്‍ക്ക് മുദ്രണങ്ങള്‍
ശതമാനക്കണക്കാണെങ്കില് 14 ക്യാരറ്റ് എന്നത് 58.5 ശതമാനം ശുദ്ധതയെയാണ് കാണിക്കുന്നത്. 14K585 എന്ന രീതിയിലാണ് ഇതിന് ഹാള്‍മാര്‍ക്കിംഗ് നടത്തുക. 18 ക്യാരറ്റ് എന്നത് 75 ശതമാനം ശുദ്ധതയാണ്. 18K750 എന്ന രീതിയിലാണ് ഇതിന് ഹാള്‍മാര്‍ക്കിംഗ് മുദ്രണം ചെയ്യുക. 22 ക്യാരറ്റ് എന്നത് 91.6 ശതമാനം ശുദ്ധതയെയാണ് കാണിക്കുന്നത്. ഇത് ഹാള്‍മാര്‍ക്ക് ചെയ്യുന്നത് 22K916 എന്ന രീതിയിലാണ്. ഹാള്‍മാര്‍ക്ക് ആഭരണത്തില്‍ മൂന്ന് മുദ്രണങ്ങള്‍ ഉണ്ടോ എന്നതാണ് നിങ്ങള്‍ പരിശോധിക്കേണ്ടത്. ക്യാരറ്റ് ശുദ്ധത, മൂല്യം, ഹാള്‍മാര്‍ക്ക് ചെയ്ത കേന്ദ്രത്തിന്റെ തിരിച്ചറിയല്‍ അടയാളം ഒപ്പം സ്വര്‍ണാഭരണ വ്യാപാരിയുടെ തിരിച്ചറിയല്‍ അടയാളമോ നമ്പറോ എന്നിവയാണവ.
സ്വര്‍ണത്തിന്റെ വില
ഹാള്‍മാര്‍ക്ക് ചെയ്ത ക്യാരറ്റും സ്വര്‍ണത്തിന്റെ അന്നേ ദിവസത്തിന്റെ വിലയുമാണ് നിങ്ങള്‍ വാങ്ങിക്കുന്ന സ്വര്‍ണാഭരണത്തിന്റെ വില നിശ്ചയിക്കുന്നത്. 24 ക്യാരറ്റ് 10 ഗ്രാം സ്വര്‍ണത്തിന്റെ വില 30,000 രൂപയാണെങ്കില്‍ നിങ്ങള്‍ 22 ക്യാരറ്റിന്റെ 10 ഗ്രാം സ്വര്‍ണം വാങ്ങിക്കുമ്പോള്‍ നല്‍കേണ്ടി വരുന്ന വില 30,000 രൂപയുടെ 91.6 ശതമാനമായ 27,480 രൂപയായിരിക്കും. ഇതിനൊപ്പം ആഭരണ നിര്‍മാതാവ് പണിക്കൂലിയും മറ്റ് നികുതികളും ചേര്‍ക്കും. അപ്പോള്‍ ഇനി അടുത്ത തവണ നിങ്ങള്‍ സ്വര്‍ണം വാങ്ങിക്കുമ്പോള്‍ അത് ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണം തന്നെയാണെന്ന് തീര്‍ച്ചയായും ഉറപ്പുവരുത്തുമല്ലോ?
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ബെംഗളൂരു ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; സമയക്രമത്തിലും സ്റ്റേഷനുകളിലും വൻ മാറ്റങ്ങൾ!



Click it and Unblock the Notifications