ആറ് മാസത്തിനിടെ ഓഹരി വിലയില്‍ 1000 രൂപയിലേറെ വര്‍ധന; അറിയാമോ ഈ ടെക് കമ്പനിയെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപിച്ച് ആറ് മാസം പിന്നിടുമ്പോഴേക്കും ഓഹരി വിലയില്‍ ആയിരം രൂപയിലേറെ വര്‍ധന! ആരാണ് നിക്ഷേപത്തില്‍ നിന്നും ഇങ്ങനൊരു നേട്ടം ആഗ്രഹിക്കാത്തത്, അല്ലേ? 2021 ജനുവരി മാസത്തിലെ അവസാന ആഴ്ചയില്‍ 359 രൂപയുണ്ടായിരുന്ന ഒരു ഓഹരിയുടെ വില, ആറ് മാസങ്ങള്‍ക്കിപ്പുറത്ത് ജൂലൈ മൂന്നാം വാരമെത്തിയപ്പോള്‍ 1401.55 രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്.

 
ആറ് മാസത്തിനിടെ ഓഹരി വിലയില്‍ 1000 രൂപയിലേറെ വര്‍ധന; അറിയാമോ ഈ ടെക് കമ്പനിയെ?

ഏത് കമ്പനിയുടെ ഓഹരിയാണെന്നല്ലേ? ഹാപ്പിയെസ്റ്റ് മൈന്‍ന്റ്‌സ്ടെക്‌നോളജീസ് ലിമിറ്റഡ് എന്ന ടെക് കമ്പനിയാണ് നിക്ഷേപകര്‍ക്ക് ഇത്തരത്തിലൊരു വലിയ നേട്ടം നല്‍കിയിരിക്കുന്നത്. ആറുമാസത്തില്‍ 1042 രൂപയുടെ വര്‍ധനയാണ് ഓഹരി വിലയില്‍ ഈ ടെക് കമ്പനി സ്വന്തമാക്കിയത്. അതായത് ഏകദേശം 290 ശതമാനത്തോളെ വളര്‍ച്ച.

യൂട്യൂബില്‍ നിന്നും ഇനി വരുമാനമുണ്ടാക്കാന്‍ അധിക വഴി!സൂപ്പര്‍ താങ്ക്‌സ് പറയുമോ കണ്ടന്റ് ക്രിയേറ്റര്‍മാര്‍?

ജൂലൈ ഓഹരിയുടെ വില രേഖപ്പെടുത്തിയത് 1526 രൂപയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി മാസം മുതലാണ് ഓഹരി വിലയില്‍ കുതിപ്പ് തുടങ്ങിയത്. അതിന് മുമ്പ് ജനുവരി മാസത്തില്‍ 300 രൂപയ്ക്കും 400 രൂപയ്ക്കും ഇടയിലായിരുന്നു വില. കോവിഡ് രണ്ടാം തരംഗമൊന്നും ഹാപ്പിയെസ്റ്റ് മൈന്‍ന്റ്‌സ് ടെക്‌നോളജീസിന്റെ വളര്‍ച്ചയ്ക്ക് തടസ്സമായില്ല.

കോവിഡ് കാലത്ത് കുടുംബ ബഡ്ജറ്റ് അവതാളത്തിലാകാതിരിക്കാന്‍ ഈ കുഞ്ഞു 'വലിയ' കാര്യങ്ങള്‍ ശ്രദ്ധിക്കാം

കഴിഞ്ഞ പാദങ്ങളില്‍ കമ്പനി മികച്ച പ്രകടനം കാഴ്ച വച്ചതാണ് ഓഹരി വിപണിയില്‍ കമ്പനിയുടെ മൂല്യം ഉയരുന്നതിന് കാരണമായത്. കഴിഞ്ഞ സാമ്പത്തീക വര്‍ഷത്തിലെ അവസാന പാദത്തില്‍ 580 ശതമാനം വളര്‍ച്ചയാണ് കമ്പനി സ്വന്തമാക്കിയിരുന്നത്. നടപ്പ് സാമ്പത്തീക വര്‍ഷത്തില്‍ ഇതിനേക്കാള്‍ ഉയര്‍ന്ന വളര്‍ച്ച കൈവരിക്കുവാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ കണക്ക് കൂട്ടല്‍.

ഈ പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ കുറഞ്ഞ സമയത്തില്‍ നിങ്ങളുടെ പണം ഇരട്ടിയാക്കാം

കമ്പനിയുടെ കുതിപ്പ് വ്യക്തമായതോടെ ഓഹരികളില്‍ നിക്ഷേപിക്കുവാന്‍ താത്പര്യപ്പെടുന്ന റീട്ടെയില്‍ നിക്ഷേപകരുടെ എണ്ണത്തിലും വലിയ വര്‍ധവനവുണ്ടായി. ജൂണില്‍ അവസാനിച്ച സാമ്പത്തീക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ഹാപ്പിയെസ്റ്റ് മൈന്‍ന്റ്‌സ് ടെക്‌നോളജീസില്‍ നിക്ഷേപിച്ചവരുടെ എണ്ണം 1.35 ലക്ഷമാണ്. 16.96 ശതമാനമായിരുന്ന റീട്ടെയില്‍ നിക്ഷേപം ഇതോടെ 23.02 ശതമാനമായി ഉയര്‍ന്നു.

1 രൂപാ നാണയം നിങ്ങളെ കോടിപതിയാക്കുമോ?

ആമസോണ്‍, നെറ്റ്ഫ്‌ള്ക്‌സ് എന്നീ കമ്പനികളുമായും കൊക്കോ കോളയുമായും സഹകരിച്ചു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കമ്പനിയാണ് ഹാപ്പിയെസ്റ്റ് മൈന്‍ന്റ്‌സ് ടെക്‌നോളജീസ്.

Read more about: share
English summary

happiest minds technologies ltd; this tech company gave more than 290% return for its share holders | ആറ് മാസത്തിനിടെ ഓഹരിയില്‍ 1000 രൂപയിലേറെ വര്‍ധന; അറിയാമോ ഈ ടെക് കമ്പനിയെ?

happiest moments technologies ltd; this tech company gave more than 290% return for its share holders
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X