ബാങ്ക്, പോസ്റ്റ്ഓഫീസ് ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത; ആധാര്‍ ഉപയോഗിച്ച് നിങ്ങളുടെ പണം വീട്ടിലെത്തിക്കാം

കോവിഡ് 19 രോഗ വ്യാപനവും തുടര്‍ന്ന് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുമെല്ലാം ആള്‍ക്കാരെ വീടിനകത്ത് തന്നെ കഴിയാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് 19 രോഗ വ്യാപനവും തുടര്‍ന്ന് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുമെല്ലാം ആള്‍ക്കാരെ വീടിനകത്ത് തന്നെ കഴിയാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മിക്ക അവശ്യ സര്‍വീസുകളും ഡിജിറ്റല്‍ രീതിയിലേക്ക് മാറ്റപ്പെട്ടു കഴിഞ്ഞു. പണം അടയ്ക്കുന്നത്, പല ബാങ്കിംഗ് സേവനങ്ങള്‍ തുടങ്ങിയവയെല്ലാം അതില്‍ ഉള്‍പ്പെടും.

 
ബാങ്ക്, പോസ്റ്റ്ഓഫീസ് ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത; ആധാര്‍ ഉപയോഗിച്ച് പണം വീട്ടിലെത്തിക്കാം

മുമ്പില്ലാത്ത വിധം ഇത്തരമൊരു കഠിന സാഹചര്യത്തിലൂടെ കടന്ന് പോകുന്ന ഉപയോക്താക്കളെ സഹായിക്കുവാന്‍ പുതിയ തന്ത്രവുമായെത്തിയിരിക്കുകയാണ് തപാല്‍ വകുപ്പ്. അതായത് ഉപയോക്താക്കള്‍ക്ക് വീട്ടുപടിക്കല്‍ പണം എത്തിച്ചു നല്‍കുന്ന സേവനമാണിത്. ആധാര്‍ ഇനാബ്ള്‍ഡ് പെയ്‌മെന്റ് സിസ്റ്റം (എഇപിഎസ്) ഇടപാടുകളിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.

 

ഭാവിയില്‍ സമ്പത്ത് വേണ്ടേ? മില്ലേനിയല്‍സിനായിതാ ചില സാമ്പത്തിക പാഠങ്ങള്‍ഭാവിയില്‍ സമ്പത്ത് വേണ്ടേ? മില്ലേനിയല്‍സിനായിതാ ചില സാമ്പത്തിക പാഠങ്ങള്‍

കോവിഡ് സാഹചര്യത്തില്‍ ഇത്തരമൊരു സംവിധാനത്തിന് തങ്ങള്‍ തുടക്കം കുറിക്കുകയാണ് തപാല്‍ വകുപ്പ് ഔദ്യോഗിക ടിറ്റര്‍ പേജില്‍ പങ്കുവച്ചിരിക്കുന്ന ട്വീറ്റിലൂടെ ഉപയോക്താക്കളെ അറിയിച്ചു.

ബാങ്ക് ഉപയോക്താക്കള്‍ക്ക് അവരുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുവാന്‍ അനുവദിക്കുന്ന പേയ്‌മെന്റ് സേവനമാണ് എഇപിഎസ്. ഈ സംവിധാനത്തിലും ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ്‌സ് ബാങ്ക് (ഐപപിപിബി)ലും പങ്കാളിയായിട്ടുള്ള ബാങ്ക് ഉപയോക്താവിന് ഈ ആധാര്‍ ഇനാബ്ള്‍ഡ് പെയ്‌മെന്റ് സംവിധാനത്തിന്റെ ഗുണഭോക്താവാകാം.

2021-ല്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കാനിതാ ഏറ്റവും മികച്ച 3 ഇഎസ്ജി ഫണ്ടുകള്‍ 2021-ല്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കാനിതാ ഏറ്റവും മികച്ച 3 ഇഎസ്ജി ഫണ്ടുകള്‍

അക്കൗണ്ട് ബാലന്‍സ് അന്വേഷണം, ആധാറില്‍ നിന്നും ആധാറിലേക്കുള്ള പണ കൈമാറ്റം, പണം പിന്‍വലിക്കല്‍, മിനി സ്റ്റേറ്റ്‌മെന്റ് എന്നിവയാണ് എഇപിഎസ് സംവിധാനത്തിന്റെ ഭാഗമായി ലഭിക്കുന്ന സേവനങ്ങള്‍. ഈ സേവനങ്ങളുടെ ഗുണഭോക്താവാകണമെങ്കില്‍ നിങ്ങള്‍ക്ക് എഇപിഎസ് ഭാഗമായ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. ഒപ്പം അക്കൗണ്ട് ഉടമ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിരിക്കുകയും വേണം. ആധാര്‍ കാര്‍ഡ് ഉടമയുടെ ബയോമെട്രിക്ക് ഓതന്റിക്കേഷന്‍ കൂടി നടത്തിയാല്‍ മാത്രമേ ഇടപാട് പൂര്‍ണമാവുകയുള്ളൂ.

പോസ്റ്റ് ഓഫീസിലൂടെ നിങ്ങളുടെ വീട്ടു പടിക്കലേയ്ക്ക് പണമെത്തുന്നത് എങ്ങനെയെന്ന് ഘട്ടം ഘട്ടമായി വ്യക്തമാക്കാം.

നിക്ഷേപത്തില്‍ എങ്ങനെ വിജയിക്കാം? നിക്ഷേപ വിദഗ്ധന്‍ ചാള്‍സ് എല്ലിസ് പറയുന്നതെന്താണെന്നറിയാം
1. 155299 എന്ന നമ്പറില്‍ കോണ്‍ടാക്ട് സെന്ററിലേക്ക് വിളിച്ച് ഉപയോക്താവിന് അവരുടെ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം.
2. ഉപയോക്താവിന്റെ രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് ഒരു കണ്‍ഫര്‍മേഷന്‍ സന്ദേശമെത്തും.
3. ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ്‌സ് ബാങ്കിന്റ പ്രതിനിധികളുടെ സന്ദര്‍ശനം സംബന്ധിച്ച വിവരങ്ങള്‍ ഉപയോക്താവ് അംഗീകരിക്കണം
4. നിങ്ങളുടെ അക്കൗണ്ട് നമ്പറോ, മൊബൈല്‍ നമ്പറോ നല്‍കുക. അല്ലെങ്കില്‍ വീട്ടിലെത്തുന്ന പ്രതിനിധിയ്ക്ക് നിങ്ങളുടെ ക്യുആര്‍ കാര്‍ഡ് കാണിക്കുക.

Read more about: banking
English summary

happy news for bank, post office customers; you can get your money at your doorstep-here's the details | ബാങ്ക്, പോസ്റ്റ്ഓഫീസ് ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത; ആധാര്‍ ഉപയോഗിച്ച് നിങ്ങളുടെ പണം വീട്ടിലെത്തിക്കാം

happy news for bank, post office customers; you can get your money at your doorstep-here's the details
Story first published: Tuesday, June 1, 2021, 17:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X