സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന് ഭയക്കുന്നോ? ഇവ ശ്രദ്ധിക്കൂ അനാവശ്യ ഭയം ഒഴിവാക്കൂ!

സാമ്പത്തിക പ്രതിസന്ധിയുണ്ടാകും മുമ്പ് തന്നെ നമുക്ക് ലഭ്യമായ വരുമാന സ്രോതസ്സുകളെല്ലാം പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുക. ഏതൊക്കെ വഴികളിലൂടെ വരുമാനം വര്‍ധിപ്പിക്കാമെന്നും ഒപ്പം ആലോചിക്കുക.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണക്കാലം നമുക്ക് ചുറ്റുമുണ്ടാക്കിയ സാമ്പത്തിക അനിശ്ചിതത്ത്വങ്ങളും പ്രതിസന്ധികളും പതിയെ മാറിത്തുടങ്ങുന്നതേയുള്ളൂ. വ്യക്തികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കുമെല്ലാം ഇക്കാലയളവില്‍ തിരിച്ചടിയുണ്ടായി. കോവിഡ് കാലത്ത് സ്ഥാപനങ്ങള്‍ പൂട്ടിപ്പോയവരും സംരഭങ്ങള്‍ അവസാനിപ്പിക്കേണ്ടി വന്നവരും തൊഴില്‍ നഷ്ടപ്പെട്ടവരുമെല്ലാം പുതിയ വരുമാന മാര്‍ഗങ്ങളം പുത്തന്‍ അവസരങ്ങളും കണ്ടെത്തി ജീവിതത്തിന് വീണ്ടും ഊര്‍ജം നല്‍കി വരികയാണ്. നാട്ടിലേക്ക് വന്ന് പിന്നീട് തിരിച്ചു പോകാന്‍ സാധിക്കാതെ തൊഴില്‍ നഷ്ടപ്പെട്ട അനേകം പ്രസാസികളും ഇക്കൂട്ടത്തില്‍പ്പെടും. ഏതായാലും അപ്രതീക്ഷിതമായി നമുക്ക് മുന്നിലെത്ത് സാമ്പത്തിക പ്രതിസന്ധി ഏവരെയും പാടെ തകര്‍ത്തുകളയുമെന്ന് ഉറപ്പാണ്. കടുത്ത മനോബലവും ആത്മവിശ്വാസവും മുതല്‍ക്കൂട്ടായി ഉണ്ടെങ്കില്‍ മാത്രമേ അത്തരമൊരു സാഹചര്യത്തില്‍ നിന്നും കരകയറാന്‍ നമുക്ക് സാധിക്കുകയുള്ളൂ. വലിയ സാമ്പത്തിക പ്രതിസന്ധികള്‍ വരാതെ നമുക്ക് ജീവിക്കാന്‍ സാധിക്കുമോ ? അതിനായി എന്തൊക്കെ കാര്യങ്ങളാണ് നമുക്ക് ചെയ്യാന്‍ സാധിക്കുക ? ഇക്കാര്യങ്ങള്‍ നമുക്കൊന്ന് നോക്കാം.

വരവ് ചിലവും കൃത്യമായി വിശകലനം ചെയ്യുക

വരവ് ചിലവും കൃത്യമായി വിശകലനം ചെയ്യുക

ഏതെങ്കിലും ഒരു സാഹചര്യത്തില്‍ നമുക്ക് മുന്നില്‍ വലിയൊരു സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടതായി വരും എന്ന ഒരു വിചാരം മനസ്സില്‍ കരുതി ജീവിക്കുക എന്നതാണ് ഇതിനായി നമുക്ക് ചെയ്യാന്‍ സാധിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം. സാമ്പത്തിക പ്രതിസന്ധിയുണ്ടാകും മുമ്പ് തന്നെ നമുക്ക് ലഭ്യമായ വരുമാന സ്രോതസ്സുകളെല്ലാം പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുക. ഏതൊക്കെ വഴികളിലൂടെ വരുമാനം വര്‍ധിപ്പിക്കാമെന്നും ഒപ്പം ആലോചിക്കുക. കൂടാതെ നമുക്കുണ്ടാകുന്ന മുഴുവന്‍ ചിലവുകളും എഴുതി വയ്ക്കുകയും അവയ്ക്ക് മുന്‍ഗണനാ ക്രമം നിശ്ചയിക്കുകയും ചെയ്യുക. അത്യാവശ്യത്തിന് മാത്രം ചിലവിടുക എന്നത് ഏറെ പ്രധാനമാണ്.

ഇടക്കാല ബഡ്ജറ്റ് തയ്യാറാക്കുക

ഇടക്കാല ബഡ്ജറ്റ് തയ്യാറാക്കുക

കൂടാതെ അതാത് സമയങ്ങളില്‍ നമ്മുടെ ബഡ്ജറ്റിലും മാറ്റങ്ങള്‍ വരുത്തേണ്ടത്. എല്ലാക്കാലത്തും ഒരേ ബഡ്ജറ്റ് തന്നെ തുടരുന്നത് അഭികാമ്യമല്ല. ശമ്പളം കുറയുകയും ജോലി നഷ്ടമാവുകയുമൊക്കെ ചെയ്തതോടെ മുന്‍ നിശ്ചയിച്ച പ്രകാരം മുന്നോട്ടു പോകുക അസാധ്യമായിരിക്കും. അപ്പോള്‍ ഒരു ഇടക്കാല ബജറ്റ് തയ്യാറാക്കണം. പഴയ ബഡ്ജറ്റ് പൂര്‍ണമായും പൊളിച്ചു പുതിയതൊന്നു തയ്യാറാക്കുകയാണ് വേണ്ടത്. അത്യാവശ്യമല്ലാത്ത യാത്രകള്‍, വലിയ പര്‍ച്ചേസുകള്‍, വിനോദോപാദികള്‍ക്കായുള്ള ചെലവഴിക്കല്‍ അവയൊക്കെ അടുത്ത കുറച്ചു മാസത്തേക്കെങ്കിലും മാറ്റി വയ്ക്കാം. ഒരു മാസം ഒട്ടും ഒഴിവാക്കാന്‍ പറ്റാത്ത ചെലവുകള്‍ക്കായിരിക്കണം ബജറ്റില്‍ മുന്‍ഗണന. അതയാത് വീട്ടിലെ അത്യാവശ്യ ചെലവുകള്‍, ബില്ലുകള്‍, കുട്ടികളുടെ പഠനത്തിനുള്ള പണം, വായ്പ തിരിച്ചടവ് എന്നിവയ്ക്ക് പണം നീക്കിവച്ചതിനുശേഷം മറ്റുള്ളവ എന്ന രീതിയിലായിരിക്കണം ഇടക്കാല ബഡ്ജറ്റിന്റെ ഘടന.

വായ്പ്പാ തിരിച്ചടവ്

വായ്പ്പാ തിരിച്ചടവ്

വരുമാനം കുറയുമ്പോഴോ, പെട്ടെന്ന് പൂര്‍ണമായും നിലയ്ക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടാകുമ്പോള്‍ വായ്പാ തിരിച്ചടവുകളും പ്രതിസന്ധിയിലാകും. പലിശ കൂടിയ ക്രെഡിറ്റ് കാര്‍ഡ് വായ്പ, പേഴ്സണല്‍ ലോണ്‍ എന്നിവ ആദ്യം തിരിച്ചടയ്ക്കുക. മാസ അടവ് മുടക്കാതെ മറ്റ് ഏതെങ്കിലും രീതിയില്‍ പണം കണ്ടെത്തി അവ കൃത്യ സമയത്ത്് അടയ്ക്കുന്നത് തന്നെയാണ് നല്ലത്. മറ്റു വഴികളില്ലെങ്കില്‍ ഗോള്‍ഡ് ലോണ്‍ എടുത്ത് ക്രെഡിറ്റ് കാര്‍ഡ് തിരികെ അടയ്ക്കാനെങ്കിലും ശ്രമിക്കുക. ടോപ് അപ് ലോണുകളോ പ്രോപ്പര്‍ട്ടി ലോണുകളോ എടുക്കാം.

എമര്‍ജന്‍സി ഫണ്ട്

എമര്‍ജന്‍സി ഫണ്ട്

ഇതുവരെ എമര്‍ജന്‍സി ഫണ്ട് എന്ന കരുതല്‍ ഇല്ലാത്തവര്‍ പോലും അതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ കാലമായിരുന്നു കടന്ന് പോയത്. ജോലി നഷ്ടപ്പെട്ടാലും വരുമാനം നിലച്ചാലും അടുത്ത മൂന്നോ നാലോ മാസം മുന്നോട്ട് പോകാനുള്ള ഫണ്ട് കൈവശം ഉണ്ടെന്ന് എപ്പോഴും ഉറപ്പു വരുത്തണം. വാടക, ബില്ലുകള്‍ എന്നിവ ഉള്‍പ്പെടെ വേണം ഇത് കണക്കാക്കാന്‍. എമര്‍ജന്‍സി ഫണ്ടായി സമാഹരിക്കുന്ന തുക മികച്ച ഓഹരികളിലും മ്യൂച്വല്‍ഫണ്ടുകളിലുമൊക്കെ നിക്ഷേപിക്കാം. കുറഞ്ഞ വിലയില്‍ ലഭ്യമായ സ്മോള്‍, മിഡ് ക്യാപ് ഓഹരികള്‍ മികച്ച ഓപ്ഷനാണ്. അവയില്‍ നിക്ഷേപിക്കുന്നത് ഭാവിയിലേക്കുള്ള കരുതലാണ്. കൂടാതെ പലപ്പോഴും പല ആവശ്യങ്ങള്‍ക്കായും വാങ്ങി വച്ച പല സാധനങ്ങളും ഇപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്നതായി നമ്മുടെ വീടുകളില്‍ കാണാം. അത്തരം ആവശ്യമില്ലാത്ത സാധനങ്ങള്‍ വിറ്റ് പണമാക്കി കരുതി വയ്ക്കാം. വീട്ടിലെ സ്ഥലപരിമിതിയും ഇതിലൂടെ ലാഭിക്കാം.

Read more about: finance
English summary

Having fear of financial crisis? follow these rules

Having fear of financial crisis? follow these rules
Story first published: Tuesday, March 23, 2021, 16:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X