നിങ്ങൾ എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡാണോ ഉപയോഗിക്കുന്നത്? എങ്കിൽ ജൂലൈ 1 മുതൽ റിവാർഡ് പ്രോഗ്രാമിലും വിവിധ പേയ്‌മെന്റുകൾക്ക് ഈടാക്കുന്ന ചാർജുകളിലും സുപ്രധാന മാറ്റങ്ങളാണ് പ്രാബല്യത്തിൽ വരുന്നത്. ഓൺലൈൻ ഗെയിമിംഗ്, വാലറ്റ് ലോഡിംഗ് ഇടപാടുക(, യൂട്ടിലിറ്റി ബില്ലുകൾ, വാടക, ഇന്ധനം, വിദ്യാഭ്യാസ പേയ്‌മെന്റുകൾ എന്നിവയെ പുതിയ മാറ്റങ്ങൾ ബാധിക്കും. മാത്രമല്ല എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റ് പോളിസികളും അപ്‌ഡേറ്റ് ചെയ്യപ്പെടും.
പരിധിയിൽ കൂടുതലുള്ള ഇടപാടുകൾക്ക് 1% ഫീസ് ഈടാക്കും. അതായത് പ്രതിമാസ ഇടപാട് പരിധി 4,999 രൂപയായി നിർണ്ണയിച്ചിരിക്കുന്നു. ഇതായിരിക്കും എല്ലാ ഇടപാടുകൾക്കുമുള്ള പരിധി. ഇടപാടുകൾ കൂടുതൽ സുതാര്യവും സുരക്ഷിതവുമായി നിലനിർത്തിക്കൊണ്ട് മികച്ച സാമ്പത്തിക പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനാണ് പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.
ഓരോ ഇടപാടുകളിലുമുള്ള മാറ്റങ്ങളെ കുറിച്ച് വിശദമായി പരിശോധിക്കാം;
ഓൺലൈൻ ഗെയിമിംഗ് ഇടപാടുകൾ
റമ്മി കൾച്ചർ, ഡ്രീം11, ജംഗ്ലീ ഗെയിംസ്, എംപിഎൽ തുടങ്ങിയ വിവിധ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിൽ എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പ്രതിമാസം 10,000 രൂപയിൽ കൂടുതൽ ചെലവഴിച്ചാൽ 1% ഫീസ് ഈടാക്കും. അതായത് ഈ ഇടപാടുകളുടെ പരിധി പ്രതിമാസം 4,999 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു. അത്തരം ഇടപാടുകൾക്ക് റിവാർഡ് പോയിന്റുകൾ ലഭിക്കില്ല.

വാലറ്റ് ലോഡിംഗ് ഇടപാടുകൾ
എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് ഉപയോഗിച്ച് ഏതെങ്കിലും ഡിജിറ്റൽ വാലറ്റ് ലോഡ് ചെയ്യുന്നതിന് അക്കൊണ്ടിൽ നിന്നും 1% ഫീസ് ഈടാക്കും. മൊബിക്വിക്, പേടിഎം, ഫ്രീചാർജ്, ഓല മണി എന്നിവയിൽ ഡിജിറ്റൽ വാലറ്റുകൾ ലോഡ് ചെയ്യുമ്പോൾ പ്രതിമാസം 10,000 രൂപയിൽ കൂടുതൽ ചിലവഴിച്ചാൽ അധിക ഫീസ് ഈടാക്കും. ഇത്തരം ഇടപാടുകൾക്കുള്ള ആകെ ഫീസ് പരിധി 4,999 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു.
ഇൻഷുറൻസ് ഇടപാടുകൾ
എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഇൻഷുറൻസ് പ്രീമിയം ഇടപാടുകൾക്ക് റിവാർഡുകൾ ലഭിക്കും. എന്നാൽ എച്ച്ഡിഎഫ്‌സി ബാങ്ക് ഇൻഫിനിയ, ഇൻഫിനിയ മെറ്റൽ ക്രെഡിറ്റ് കാർഡ് എന്നിവയുടെ പ്രതിമാസ ചെലവഴിക്കൽ തുക 10,000 രൂപയായി പരിമിതപ്പെടുത്തി. മാത്രമല്ല ഡൈനേഴ്‌സ് ബ്ലാക്ക്, ഡൈനേഴ്‌സ് ബ്ലാക്ക് മെറ്റൽ, ബിസ് ബ്ലാക്ക് മെറ്റൽ കാർഡുകൾ എന്നിവ ഉപയോഗിച്ചുള്ള ഇൻഷുറൻസ് പേയ്‌മെന്റുകളിലെ റിവാർഡ് പോയിന്റ് ലഭിക്കാൻ പ്രതിമാസം 5,000 രൂപയാണ് ചെലവ് പരിധി നിശ്ചയിച്ചിരിക്കുന്നത്. മറ്റെല്ലാ കാർഡുകൾക്കും റിവാർഡ് പോയിന്റുകൾക്ക് പ്രതിമാസ ചിലവ് തുക 2,000 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു.
വാടക, ഇന്ധനം, വിദ്യാഭ്യാസ ഇടപാടുകളിലെ മാറ്റങ്ങൾ
വാടക, ഇന്ധനം, വിദ്യാഭ്യാസം എന്നീ വിഭാഗത്തിലുള്ള ഇടപാടിന് പ്രതിമാസ പരമാവധി ഫീസ് 4,999 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. നിർദ്ദിഷ്ട കാർഡ് വിഭാഗങ്ങളെ ആശ്രയിച്ച്, മൊത്തം തുക 30,000 രൂപയോ ഒരു ഇടപാടിന് 15,000 രൂപയോ കവിയുകയാണെങ്കിൽ മാത്രമേ ഇന്ധന പർച്ചേസുകൾക്ക് നിരക്കുകൾ ഈടാക്കൂ. വിദ്യാഭ്യാസ ബില്ലുകൾ അടയ്ക്കുമ്പോൾ തേർഡ് പാർട്ടി ആപ്പുകൾ വഴി നടത്തുന്ന പേയ്‌മെന്റുകൾക്ക് മാത്രമേ 1% ഫീസ് ബാധകമാകൂ. എന്നാൽ കോളേജിന്റെയോ സ്‌കൂളിന്റെയോ വെബ്‌സൈറ്റുകൾ അല്ലെങ്കിൽ പോയിന്റ്-ഓഫ്-സെയിൽ (POS) വഴി നിങ്ങൾ നേരിട്ട് പണമടയ്ക്കുകയാണെങ്കിൽ, അധിക ഫീസുകളൊന്നും ഈടാക്കില്ല.
യൂട്ടിലിറ്റി ഇടപാടുകൾ
എച്ച്ഡിഎഫ്സി ബിസിനസ് കാർഡുകളുടെ പ്രതിമാസ ചെലവ് 75,000 രൂപയിൽ കൂടുതലാണെങ്കിലും, എച്ച്ഡിഎഫ്സി കൺസ്യൂമർ കാർഡുകളുടെ പ്രതിമാസ ചെലവ് 50,000 രൂപയിൽ കൂടുതലാണെങ്കിലും യൂട്ടിലിറ്റി ബിൽ പേയ്‌മെന്റുകൾക്ക് 1% ഫീസ് ഈടാക്കും. അതായത് യൂട്ടിലിറ്റി ഇടപാടുകൾക്ക് 4,999 രൂപ പരിമിതപ്പെടുത്തിയിരിക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
