സ്വകാര്യ മേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് മുതിര്‍ന്ന പൗരന്മാര്ക്കുള്ള പ്രത്യേക നിക്ഷേപ പദ്ധതിയുടെ കാലാവധി നീട്ടി. ഇത് മൂന്നാം തവണയാണ് ബാങ്ക് പദ്ധതിയുടെ സമയ പരിധി നീട്ടുന്നത്.
സ്വകാര്യ മേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് മുതിര്‍ന്ന പൗരന്മാര്ക്കുള്ള പ്രത്യേക നിക്ഷേപ പദ്ധതിയുടെ കാലാവധി നീട്ടി. ഇത് മൂന്നാം തവണയാണ് ബാങ്ക് പദ്ധതിയുടെ സമയ പരിധി നീട്ടുന്നത്. സീനിയര്‍ സിറ്റിസണ്‍ കെയര്‍ ഫിക്സഡ് ഡെപ്പോസിറ്റ് സ്കീം എന്ന പേരിലാണ് മുതിര്‍ന്ന പൗരന്മാര്ക്കായുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി ബാങ്ക് നടപ്പിലാക്കുന്നത്. ഈ പദ്ധതിയ്ക്ക് കീഴിലുള്ള മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കിലുള്ള പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 2020 മെയ് 18ന് കോവിഡ് വ്യാപനത്തിന്റെ നടുവിലാണ് ബാങ്ക് ഈ പദ്ധതി പ്രഖ്യാപിക്കുന്നത്.
75 ബേസിസ് പോയിന്റ് ഉയര്‍ന്ന പലിശ നിരക്കാണ് എച്ച്ഡിഎഫ്സി ബാങ്ക് ഇത്തരം നിക്ഷേപങ്ങള്‍ക്ക് ഈടാക്കുന്നത്. അതായത് സീനിയര്‍ സിറ്റിസണ്‍ കെയര്‍ എഫ്ഡി യില്‍ നിക്ഷേപിച്ചാല്‍ ആ വ്യക്തിയ്ക്ക് നിക്ഷേപത്തിന്മേല് 6.25 ശതമാനം പലിശ നിരക്ക് ലഭിക്കും.

എച്ച്ഡിഎഫ്സി ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍
7 മുതല്‍ 29 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് എച്ച്ഡിഎഫ്സി ബാങ്ക് വാഗ്ദാനം ചെയ്യുന്നത് 2.50 ശതമാനം പലിശ നിരക്കാണ്. 30 മുതല്‍ 90 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3 ശതമാനം പലിശ നിരക്ക് ലഭിക്കും. 91 ദിവസം ദിവസം മുതല്‍ 6 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.5 ശതമാനവും 6 മാസം മുതല്‍ ഒരു വര്‍ഷത്തിന് ഒരു ദിവസം കുറവ് വരെയുള്ള സമത്തെ സ്ഥിര നിക്ഷേപത്തിന് 4.4 ശതമാനവും പലിശ നിരക്ക് ലഭിക്കും. ഒരു വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 4.9 ശതമാനമാണ് ബാങ്ക് നല്കുന്ന പലിശ നിരക്ക്.
ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള ടേം ഡെപ്പോസിറ്റുകള്‍ക്ക് 4.9 ശതമാനം പലിശയാണ് എച്ച്ഡിഎഫ്സി ബാങ്ക് നല്‍കുന്നത്. 2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.15 ശതമാനവും, 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.30 ശതമാനവുമാണ് പലിശ നിരക്ക്. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.50 ശതമാനം പലിശ ലഭിക്കും.
നേരത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും മുതിര്‍ന്ന പൗരന്മാര്ക്കുള്ള പ്രതേക നിക്ഷേപ പദ്ധതിയുടെ കാലാവധി 2021 ജൂണ്‍ 30 വരെ നീട്ടിയിരുന്നു. ഒരു സാധാരണ വ്യക്തിയ്ക്ക് നിലവില്‍ 5.4 ശതമാനമാണ് എസ്ബിഐയില്‍ അഞ്ച് വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന്മേല് ലഭിക്കുന്ന പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്ക്കായുള്ള പ്രത്യേക നിക്ഷേപ പദ്ധതിയില്‍ 6.20 ശതമാനം പലിശ ലഭിക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications