രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് എഫ്ഡി പലിശ നിരക്ക് വീണ്ടും കുറച്ചു. ഒക്ടോബർ 15 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. തിരഞ്ഞെടുത്ത കാലയളവുകളിലാണ് സ്ഥിര നിക്ഷേപത്തിന്റെ (എഫ്ഡി) പലിശ നിരക്ക് കുറച്ചിരിക്കുന്നത്. ഒരു വർഷവും രണ്ട് വർഷവും കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് ബാങ്ക് കുറച്ചു. ബാക്കി ടേം ഡെപ്പോസിറ്റുകളിൽ ബാങ്ക് നിരക്കുകളിൽ മാറ്റമില്ല.
പുതിയ പലിശ നിരക്ക്
ഏറ്റവും പുതിയ പുനരവലോകനത്തിന് ശേഷം, എച്ച്ഡിഎഫ്സി ബാങ്ക് 7 ദിവസത്തിനും 29 ദിവസത്തിനുമിടയിലുള്ള നിക്ഷേപങ്ങൾക്ക് 2.50 ശതമാനം പലിശയും 30-90 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 3 ശതമാനവും വാഗ്ദാനം ചെയ്യുന്നു. 91 ദിവസം മുതൽ 6 മാസം വരെയുള്ള നിക്ഷേപത്തിന്, 3.5%, 6 മാസവും 1 ദിവസവും മുതൽ ഒരു വർഷത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപത്തിന് 4.4% ആണ് പലിശ നിരക്ക്.
കുറവ്
ഒരു വർഷത്തിനുള്ളിലും രണ്ട് വർഷത്തിനുള്ളിലും കാലാവധി പൂർത്തിയാകുന്ന എഫ്ഡിയ്ക്ക് എച്ച്ഡിഎഫ്സി ബാങ്ക് പലിശ നിരക്ക് യഥാക്രമം 20 ബേസിസ് പോയിന്റുകളും (ബിപിഎസ്) 10 ബിപിഎസുമാണ് കുറച്ചിരിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ടേം ഡെപ്പോസിറ്റുകൾക്ക് ഇപ്പോൾ 4.9 ശതമാനം ലഭിക്കും. രണ്ട് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 5% പലിശ നിരക്ക് ലഭിക്കും.
മാറ്റമില്ല
രണ്ട് വർഷം മുതൽ 10 വർഷത്തേക്ക് കാലാവധി പൂർത്തിയാകുന്ന ദീർഘകാല നിക്ഷേപത്തിന്റെ പലിശ നിരക്കിൽ മാറ്റമില്ല. 2 വർഷം മുതൽ 3 വർഷം വരെ നീളുന്ന എഫ്ഡികൾക്ക് 5.15 ശതമാനവും 3 വർഷം മുതൽ 5 വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപത്തിന് 5.30 ശതമാനവും പലിശ ലഭിക്കും. മെച്യൂരിറ്റി കാലയളവ് 5 വർഷം മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.50% പലിശ ലഭിക്കും. ഓഗസ്റ്റ് 25 ന് എച്ച്ഡിഎഫ്സി ബാങ്ക് പലിശ നിരക്ക് പരിഷ്കരിച്ചിരുന്നു.
കാലാവധിയും പലിശ നിരക്കും
ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന പൊതുജനങ്ങൾക്കായുള്ള എച്ച്ഡിഎഫ്സി ബാങ്കിന്റെ ഏറ്റവും പുതിയ എഫ്ഡി പലിശ നിരക്ക് പരിശോധിക്കാം.
- 7 - 14 ദിവസം - 2.50%
- 15 - 29 ദിവസം - 2.50%
- 30 - 45 ദിവസം - 3%
- 46 - 60 ദിവസം - 3%
- 61 - 90 ദിവസം - 3%
- 91 ദിവസം - 6 മാസം - 3.5%
- 6 മാസവും ഒരു ദിവസവും മുതൽ 9 മാസം - 4.4%
- 9 മാസവും ഒരു ദിവസവും മുതൽ 1 വർഷത്തിൽ താഴെ - 4.4%
- ഒരു വർഷം - 4.9%
- 1 വർഷവും 1 ദിവസവും - 2 വർഷം - 5%
- 2 വർഷവും 1 ദിവസവും മുതൽ - 3 വർഷം - 5.15%
- 3 വർഷവും 1 ദിവസവും മുതൽ 5 വർഷം - 5.30%
- 5 വർഷവും 1 ദിവസവും മുതൽ 10 വർഷം - 5.50%
മുതിർന്ന പൗരന്മാർക്ക്
മുതിർന്ന പൗരന്മാർക്ക് പൊതുജനത്തേക്കാൾ 50 ബേസിസ് പോയിൻറുകൾ ഉയർന്ന പലിശനിരക്ക് ലഭിക്കും. അഞ്ചു വർഷത്തേക്ക് എഫ്ഡിയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്ക് 0.25 ശതമാനം അധിക പലിശ ലഭിക്കും. ഡിസംബർ 31 വരെ മുതിർന്ന പൗരന്മാർക്ക് പുതിയ സ്ഥിര നിക്ഷേപത്തിനും പുതുക്കലുകൾക്കും ഈ പ്രത്യേക ഓഫർ ബാധകമാണ്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
