വിപണിയിൽ വ്യത്യസ്ത നിക്ഷേപ പദ്ധതികളുണ്ട്. അവശ്യം എന്താണോ അതിനനുസരിച്ചുള്ള നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കാൻ അതുകൊണ്ടു തന്നെ നിക്ഷേപകന് എളുപ്പം സാധിക്കുകയും ചെയ്യും. വിപണിയിലെ ചാഞ്ചാട്ടങ്ങളിൽ ആശങ്കയുള്ളവർക്ക് അനുയോജ്യമായ നിക്ഷേപം സ്ഥിര നിക്ഷേപങ്ങളാണ്. നിക്ഷേപിക്കുന്ന പണത്തിന്റെ സുരക്ഷയ്ക്കൊപ്പം ഉറപ്പായ വരുമാനവും സ്ഥിര നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നു. ബാങ്കുകൾ നിക്ഷേപ കാലാവധിക്കനുസരിച്ച് വ്യത്യസ്ത പലിശ നിരക്കുകളാണ് സ്ഥിര നിക്ഷേപത്തിന് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്കും ബാങ്കുകൾ നൽകുന്നുണ്ട്.
എച്ച്ഡിഎഫ്സി ബാങ്ക് സീനിയർ സിറ്റിസൺ കെയർ
രാജ്യത്ത് ആസ്തിയില്‍ രണ്ടാമത്തെ വലിയ ധനകാര്യ സ്ഥാപനമാണ് എച്ച്ഡിഎഫ്സി ബാങ്ക്. അതോടൊപ്പം ലോകത്തെ തന്നെ നാലാമത്തെ വലിയ ബാങ്കും എച്ച്ഡിഎഫ്സിയാണ്. വിവിധ തരത്തിലുള്ള സ്ഥിര നിക്ഷേപ പദ്ധതികൾ എച്ച്ഡിഎഫ്സി ബാങ്ക് വിഭാവനം ചെയ്തിട്ടുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് സീനിയർ സിറ്റിസൺ കെയർ എഫ്ഡി സ്കീം 60 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ്. മുതിർന്ന പൗരന്മാർക്കായി ഉയർന്ന പലിശ സീനിയർ സിറ്റിസൺ കെയർ നൽകുന്നു. 2024 ജനുവരി 10 വരെ പദ്ധതിയിൽ പണം നിക്ഷേപിക്കാൻ സാധിക്കും.

സീനിയർ സിറ്റിസൺ കെയർ പലിശ നിരക്ക്
0.25 ശതമാനം ഉയർന്ന പലിശയാണ് സീനിയർ സിറ്റിസൺ കെയറിലൂടെ മുതിർന്ന പൗരന്മാർക്ക് ലഭിക്കുക. സ്ഥിര നിക്ഷേപത്തിന് സാധാരണയായി മുതിർന്ന പൗരന്മാർക്ക് നൽകുന്ന 0.50 ശതമാനം പലിശയ്ക്ക് പുറമെയാണിത്. അതായത് സീനിയർ സിറ്റിസൺ കെയർ എഫ്.ഡിയിൽ നിക്ഷേപിക്കുന്ന മുതിർന്ന പൗരന്മാർക്ക് 0.75 ശതമാനം പലിശ നേടാം. 5 വർഷം മുതൽ 10 വർഷം വരെയുള്ള നിക്ഷേപത്തിനാണ് ഈ പലിശ ലഭിക്കുക. അതേസമയം, കാലാവധി പൂര്‍ത്തിയാകും മുന്‍പ് സ്ഥിര നിക്ഷേപം പിന്‍വലിച്ചാല്‍ പിഴ ഈടാക്കും. അതായത് നിക്ഷേപത്തിന്റെ യഥര്‍ത്ഥ പലിശ നിരക്കിന്റെ 1.25 ശതമാനം കുറഞ്ഞ നിരക്കിലായിരിക്കും അകാല നിക്ഷേപങ്ങളുടെ പലിശ നിരക്ക് കണക്കാക്കുക. കൂടാതെ, ഈ പദ്ധതിയില്‍ ചേരാനുള്ള അവസരം പ്രവാസികള്‍ക്ക് ലഭിക്കില്ല.
3.50 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശ
7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ 3.50 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
1. 7-14 ദിവസം - 3.50 ശതമാനം
2. 15-29 ദിവസം- 3.50 ശതമാനം
3. 30-45 ദിവസം - 4 ശതമാനം
4. 46 - 60 ദിവസം - 5 ശതമാനം
5. 61 - 89 ദിവസം - 5 ശതമാനം
6. 90 ദിവസം മുതൽ 6 മാസം - 5 ശതമാനം
7. 6 മാസം മുതൽ 9 മാസം - 6.25 ശതമാനം
8. 9 മാസം മുതൽ 1 വർഷം - 6.50 ശതമാനം
9. 1 വർഷം മുതൽ 15 മാസം വരെ - 7.10 ശതമാനം
10. 15 മാസം മുതൽ 18 മാസം വരെ - 7.60 ശതമാനം
11. 18 മാസം മുതൽ 21 മാസം വരെ - 7.50 ശതമാനം
12. 21 മാസം മുതൽ 2 വർഷം വരെ - 7.50 ശതമാനം
13. 3 വർഷം മുതൽ 4 വർഷവും 7 മാസവും വരെ - 7.50 ശതമാനം
14. 55 മാസം - 7.70 ശതമാനം
15. 5 വർഷം മുതൽ 10 വർഷം വരെ - 7.75 ശതമാനം
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications