എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ തടസ്സപ്പെട്ടു. നിരവധി ഉപയോക്താക്കളാണ് ഇത് സംബന്ധിച്ചത് ട്വിറ്ററില്‍ പരാതികള്‍ പങ്കുവച്ചത്.
എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ തടസ്സപ്പെട്ടു. നിരവധി ഉപയോക്താക്കളാണ് ഇത് സംബന്ധിച്ചത് ട്വിറ്ററില്‍ പരാതികള്‍ പങ്കുവച്ചത്. സാമ്പത്തിക വര്‍ഷാവസാനമായതിനാല്‍ ഉപയോക്താക്കള്‍ ധാരാളമായി ഇടപാടുകള്‍ നടത്തിയതാണ് ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെടാന്‍ കാരണമായതെന്നും ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു.

ചില ഉപയോക്താക്കള്‍ക്ക് മൊബൈല്‍ ബാങ്കിംഗ് അപ്ലിക്കേഷന്‍, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിക്കുന്നതില്‍ പ്രയാസങ്ങള്‍ നേരിട്ടുവെന്ന് മനസ്സിലാക്കുന്നുവെന്നും എത്രയും പെട്ടെന്ന് ഈ ബുദ്ധിമുട്ട് പരിഹരിക്കുമെന്നും ചൊവ്വാഴ്ച ഉച്ചയ്ക്ക് എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു.
അക്കൗണ്ട് മാറ്റല്‍
ഓണ്‍ലൈനായി പുതിയൊരു ബാങ്ക് അക്കൗണ്ട് തുറക്കുന്നത് ഇക്കാലത്ത് എളുപ്പമാണ്. ഏത് സ്ഥലത്തിരുന്നും നിങ്ങളുടെ മൊബൈല്‍ ഫോണില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കും. ഫോം പൂരിപ്പിക്കുന്നതും ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുവാനും കെവൈസി പൂര്ത്തീകരിക്കുന്നതുമൊക്കെ ഓണ്‍ലൈനായി എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കും.
എന്നാല്‍ അക്കൗണ്ട് മാറ്റുന്നത് അത്ര എളുപ്പം അല്ല. അതായത് നിലവിലെ അക്കൗണ്ടിന് പകരം അതേ ഇടപാടുകള്‍ നടത്തുന്നതിനായി പുതിയൊരു അക്കൗണ്ട് ആരംഭിക്കുന്നത്. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ഓഹരി നിക്ഷേപങ്ങളുടെ ഇടപാടുകള്‍, മറ്റ് വായ്പാ ഇഎംഐകള്‍, ഇന്‍ഷുറന്‍സ് പ്രീമിയം തുടങ്ങി നിരവധി കാര്യങ്ങളുണ്ടാകും. ഇത്തരം കാര്യങ്ങളെല്ലാം പുതിയ ഒരു അക്കൗണ്ടിലേക്ക് മാറ്റുക എന്നത് ഏറെ സങ്കീര്‍ണമായ കാര്യമാണ്.
കുറച്ചധികം സമയം ആവശ്യമുള്ള പ്രക്രിയയാണ് അക്കൗണ്ട് ഷിഫ്റ്റിംഗ് എന്നത്. അത് ഘട്ടം ഘട്ടമായി നിശ്ചിത സമയത്തിനുള്ളില്‍ ചെയ്തു തീര്ക്കുകയാമ് വേണ്ടത്. നിങ്ങളുടെ നിക്ഷേപങ്ങളുടെയും വായ്പകളുടേയും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെയും നിലവിലെ ബാങ്കിലൂടെ നിങ്ങള്‍ നടത്തുന്ന മറ്റ് ഇടപാടുകളുടേയും പട്ടിക തയ്യാറാക്കുകയാണ് ആദ്യം വേണ്ടത്. അതിന് ശേഷം ഓരോന്നും ഘട്ടം ഘട്ടമായി പുതിയ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയാണ് വേണ്ടത്.
നിലവിലെ അക്കൗണ്ട് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രവര്‍ത്തന നിരതമായി സൂക്ഷിക്കുകയും വേണം. എങ്കില്‍ മാത്രമേ എല്ലാ ഇടപാടുകളും കൃത്യമായി മാറ്റിക്കഴിഞ്ഞുവെന്ന് നമുക്ക് ഉറപ്പു വരുത്താന്‍ സാധിക്കുകയുള്ളൂ.
ഒപ്പം പുതിയ സേവിംഗ്സ് അക്കൗണ്ടിലേക്ക് നിങ്ങള്‍ മാറുമ്പോള്‍ പുതിയ ബാങ്കിനെക്കുറിച്ചും അതിന്റെ നയങ്ങളും മറ്റ് നിബന്ധനകളും ഈടാക്കുന്ന ചാര്‍ജുകള്‍ സംബന്ധിച്ചുമൊക്കെ വ്യക്തമായി അറിഞ്ഞിരിക്കണം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
