മലയാളികള്‍ക്ക് ഓണം ആഘോഷത്തിന് ഇരട്ടി മാറ്റേകാന്‍ നിരവധി ഓഫറുകളും ഇളവുകളുമായി എച്ച്ഡിഎഫ്സി ബാങ്ക്. ഉപയോക്താക്കളുടെ എല്ലാ തരത്തിലുമുള്ള ആവശ്യങ്ങളും മുന്നില്‍ കണ്ടുകൊണ്ട് ഒരു ഡസനോളം വ്യത്യസ്ത ഓഫറുകളാണ് എച്ച്ഡിഎഫ്സി ബാങ്ക്
മലയാളികള്‍ക്ക് ഓണം ആഘോഷത്തിന് ഇരട്ടി മാറ്റേകാന്‍ നിരവധി ഓഫറുകളും ഇളവുകളുമായി എച്ച്ഡിഎഫ്സി ബാങ്ക്. ഉപയോക്താക്കളുടെ എല്ലാ തരത്തിലുമുള്ള ആവശ്യങ്ങളും മുന്നില്‍ കണ്ടുകൊണ്ട് ഒരു ഡസനോളം വ്യത്യസ്ത ഓഫറുകളാണ് എച്ച്ഡിഎഫ്സി ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. ബാങ്ക് വാഗ്ദാനം ചെയ്യുന്ന വായ്പാ ഉത്പന്നങ്ങളില്‍ വലിയ അളവിലുള്ള ഇളവുകള്‍ ഈ ഓണക്കാലത്ത് എച്ച്ഡിഎഫസി ബാങ്ക് ഉപയോക്താക്കള്‍ക്ക് നല്കുന്നു.
എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓണം ഓഫറുകള്‍
ഓണവുമായി അനുബന്ധിച്ച് ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഓഫറുകളെല്ലാം 2021 സെപ്തംബര്‍ 30ാം തീയ്യതി വരെ ഉപയോക്തക്കള്‍ക്ക് ലഭിക്കും. കാര്‍ വായ്പ, ഇരു ചക്ര വാഹന വായ്പ, ഭവന വായ്പ, ബിസിനസ് വായ്പാ തുടങ്ങിയ വായ്പകളില്‍ വലിയ ഇളവുകള്‍ ഈ ഉത്സവ സീസണില്‍ എച്ച്ഡിഎഫ്സി ബാങ്ക് ഉപയോക്താക്കള്‍ക്ക് ലഭിക്കും.
ഓണക്കാലത്തെ പ്രത്യേക ഓഫറുകള്‍
മേല്‍പ്പറഞ്ഞ വായ്പകള്‍ക്ക് പുറമേ, സ്വര്‍ണ വായ്പ, വസ്തു ഈടിന്മേലുള്ള വായ്്പ, സെക്യൂരിറ്റീസുകള്‍ ഈടായി നല്‍കിക്കൊണ്ടുള്ള വായ്പ തുടങ്ങിയവയ്ക്കും ഓണക്കാലത്തെ പ്രത്യേക ഓഫറുകള്‍ ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് പ്രത്യേകമായ ഇളവുകളും ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കും. അത്തരം ഉപയോക്താക്കള്‍ക്ക്് അവരുടെ പര്‍ച്ചേസുകള്‍ യാതൊരു വിധ അധിക ചിലവുകളും നല്‍കാതെ തന്നെ ഇഎംഐ (ഈക്വേറ്റഡ് മന്ത്ലി ഇന്‍സ്റ്റാള്‍മെന്റ്) കളായി മാറ്റുവാനും സാധിക്കും.
വലിയ ഇളവുകള്‍
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഓണം. ഒരു പുതിയ തുടക്കത്തിന്റെ അടയാളമാണത്. കോവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷം ഈ ഓണക്കാലം മുതല്‍ അവരുടെ ജീവിതത്തില്‍ പുതിയൊരു അധ്യായം ആരംഭിക്കുവാന്‍ ആഗ്രഹിക്കുകയാണ് ഇപ്പോള്‍ ജനങ്ങളെല്ലാവരും. പലരും അവരുടെ തൊഴിലിലും പഠനത്തിലും ജീവിതം മുന്നോട്ട് കൊണ്ടു പോകാനാവശ്യമായ ചില ഉപകരണങ്ങളും ഉത്പന്നങ്ങളുമൊക്കെ വാങ്ങിക്കുവാന്‍ തയ്യാറെടുക്കുകയാണ്. ഓണം പര്‍ച്ചേസുകള്‍ക്ക് വലിയ ഇളവുകള്‍ ഓണം പ്രത്യേക ഉത്സവ ആഘോഷത്തില്‍ ഉള്‍പ്പെടുന്നു. പര്‍ച്ചേസുകളിലെ ഇളവുകള്‍, കുറഞ്ഞ പ്രൊസസിംഗ് ചാര്‍ജുകള്‍, കുറഞ്ഞ പലിശ നിരക്കുകള്‍ തുടങ്ങിയവ ഈ ഉത്സവകാല ആഘോഷത്തില്‍ ഉള്‍പ്പെടുന്നു. ആകര്‍ഷകമായ ഓഫറുകളില്‍ ഇപ്പോള്‍ ഉത്പ്പന്നങ്ങള്‍ സ്വന്തമാക്കുവാനുള്ള അവസരമാണിത് - എച്ച്ഡിഎഫ്സി ബാങ്കിന്റെ സോണല്‍ ഹെഡ് ഹെമി സെബാസ്റ്റിയന് പറഞ്ഞു.
വായ്പാ ഓഫറുകള്‍
7.65 ശതമാനം പലിശ നിരക്ക് മുതല്‍ ഉപയോക്താക്കള്‍ക്ക് കാര്‍ വായ്പ ലഭിക്കും. യൂസ്ഡ് കാര്‍ വായ്പകളില്‍ വാഹനത്തിന്റെ വിലയുടെ 85 ശതമാനം തുക വരെ വരുമാനം തെളിയിക്കുന്ന രേഖകളൊന്നും ഇല്ലാതെ തന്നെ വായ്പയായി ലഭിക്കും. വരുമാനം തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിച്ചാല്‍ 100 ശതമാനം തുകയും യൂസ്ഡ് കാര്‍ വായ്പയായി ലഭിക്കും. പുതിയ ഇരു ചക്ര വാഹനം വാങ്ങിക്കുന്നതിനായി 100 ശതമാനം സാമ്പത്തീക സഹായവും ഉപയോക്താക്കള്‍ക്ക് എച്ച്ഡിഎഫ്സി ബാങ്കില്‍ നിന്നും ലഭിക്കും. കൂടാതെ പ്രോസസിംഗ് ചാര്‍ജില്‍ 50 ശതമാനത്തിന്റെ ഇളവും ബാങ്ക് ഇപ്പോള്‍ നല്കി വരുന്നു.
വായ്പകളുടെ പ്രൊസസിംഗ് ചാര്‍ജുകളില്‍ കിഴിവ്
പുതിയ ഉപയോക്താക്കള്‍ക്കായുള്ള ഭവന വായ്പകളുടെ പലിശ നിരക്ക് ആരംഭിക്കുന്നത് 6.75 ശതമാനം മുതലാണ്. നിലവിലുള്ള ഭവന വായ്പാ ഉപയോക്താക്കള്‍ക്ക് 50 ലക്ഷം രൂപ വരെ ടോപ് അപ്പ് വായ്പയ്ക്കായും അപേക്ഷിക്കുവാന്‍ സാധിക്കും. ഈടുകളൊന്നും ഇല്ലാതെ 40 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പയും എച്ച്ഡിഎഫ്സി ബാങ്ക് ഉപയോക്താക്കള്‍ക്ക് നല്കുന്നു. ബിസിനസ് വായ്പകളാണെങ്കില്‍ 75 ലക്ഷം രൂപ വരെ ലഭിക്കും. വ്യക്തിഗത വായ്പകളുടെ പ്രൊസസിംഗ ചാര്‍ജായി നിശ്ചയിച്ചിരിക്കുന്നത് 1999 രൂപയാണ്. ബിസിനസ് വായ്പകളുടെ പ്രൊസസിംഗ് ചാര്‍ജുകളില്‍ 50 ശതമാനം കിഴിവും ഉപയോക്താക്കള്‍ക്ക് ലഭിക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications