നിങ്ങളുടെ ബാങ്ക് അക്കൗണ്ട് എച്ച്ഡിഎഫ്സിയിലാണോ? എന്നാൽ എല്ലാ എച്ച്ഡിഎഫ്സി ഉപഭോക്താക്കളും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഈ മാസം അവസാനം എച്ച്ഡിഎഫ്സിയുടെ പ്രവർത്തനങ്ങൾ നിലക്കാൻ സാധ്യതയുണ്ട്. ഇത് ഉപഭോക്താക്കൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും. അതായത് ആഗസ്റ്റ് 22 ന് ഇന്ത്യൻ സമയം രാത്രി 11 മണി മുതൽ ആഗസ്റ്റ് 23 ന് രാവിലെ 6 മണി വരെ എച്ച്ഡിഎഫ്സി ബാങ്കിന്റെ സേവനങ്ങൾ തടസ്സപ്പെടും. സിസ്റ്റം മെയിൻ്റൻസിൻ്റെ ഭാഗമായിട്ടാണ് ഈ തടസ്സങ്ങൾ നേരിടേണ്ടി വരിക. അതിനാൽ ഉപഭോക്താക്കൾ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്.
ഈ സമയത്ത് ഉപഭോക്താക്കൾ കൂടുതൽ ജാഗ്രത പാലിക്കുക. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളും കാർഡുകളും നഷ്ടപ്പെട്ടാലോ വഞ്ചനാപരമായ സംഭവങ്ങൾ ഉണ്ടായാലോ ഹോട്ട്‌ലിസ്റ്റ് ചെയ്യുന്നതിനുള്ള ടോൾ ഫ്രീ നമ്പർ ഒഴികെ ഫോൺ ബാങ്കിംഗ് IVR, ഇമെയിൽ, സോഷ്യൽ മീഡിയ ചാനലുകൾ, വാട്ട്‌സ്ആപ്പിലെ ചാറ്റ് ബാങ്കിംഗ്, എസ്എംഎസ് ബാങ്കിംഗ് തുടങ്ങിയ കസ്റ്റമർ കെയർ സേവനങ്ങളൊന്നും തന്നെ മുകളിൽ പരാമർശിച്ച ഈ സമയത്ത് ലഭ്യമാകില്ല. അതിനാൽ ഇത്തരം പ്രതിസന്ധികൾ ഈ സമയത്തിനു മുന്നേ തന്നെ പരിഹരിക്കാൻ ശ്രദ്ധിക്കുക.
ഡിജിറ്റൽ സേവനങ്ങൾ ലഭ്യം
പല ബാങ്കിംഗ് സേവനങ്ങളും താത്കാലികമായി നിർത്തി വെച്ചെങ്കിലും ചില ഡിജിറ്റൽ സേവനങ്ങൾ നടത്താൻ ഉപഭോക്താക്കൾക്ക് സാധിക്കും. അതായത് ഉപഭോക്താക്കൾക്ക് അവരുടെ ഇടപാടുകൾക്കായി ഫോൺബാങ്കിംഗ് ഏജന്റ് സേവനങ്ങളും, എച്ച്ഡിഎഫ്സി ബാങ്ക് നെറ്റ്ബാങ്കിംഗ്, മൊബൈൽബാങ്കിംഗ്, പേസാപ്പ്, മൈകാർഡുകൾ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ ചാനലുകളെല്ലാം ആക്‌സസ് ചെയ്യാൻ കഴിയും.

ഉപഭോകൃത അനുഭവം
ബാങ്ക് സിസ്റ്റത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള ബാങ്കിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഇത്തരം അറ്റകുറ്റപ്പണികൾ നടത്തുന്നത്. നീണ്ട ഏഴ് മണിക്കൂർ നേരത്തേക്കാണ് ഇത്തവണ ബാങ്കിംഗ് സേവനങ്ങൾ തടസ്സമാവുന്നത്. എങ്കിലും മികച്ച ഉപഭോകൃത അനുഭവം ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും.
ഉപഭോക്തൃ സഹകരണത്തിന് എച്ച്ഡിഎഫ്സി ബാങ്ക് നന്ദി അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സിസ്റ്റം മെയിൻ്റനൻസുമായി ബന്ധപ്പെട്ട തടസ്സത്തെ കുറിച്ച് ബാങ്ക് പ്രഖ്യാപിച്ചത്. കൂടുതൽ ലളിതമായ രീതിയിലുള്ള സേവനം ഉറപ്പാക്കാൻ ഇതിലൂടെ ബാങ്കിന് സാധിക്കും. ആഗസ്റ്റ് 1 മുതൽ എച്ച്ഡിഎഫ്സി ബാങ്ക് വിവിധ മാറ്റങ്ങൾ പ്രഖ്യാപിച്ചിരുന്നു. അവ എന്തെല്ലാമാണ്?
സൗജന്യ പണമിടപാട് പരിധി
സൗജന്യമായി പ്രതിമാസ പണമിടപാടുകളുടെ എണ്ണം എച്ച്ഡിഎഫ്സി ബാങ്ക് കുറച്ചു. ആദ്യം, സ്വന്തം അക്കൗണ്ടിലേക്കും മറ്റു ഇടപാടുകൾക്കുമുള്ള പരിധി 2 ലക്ഷം രൂപയായിരുന്നു. ഇനി മുതൽ പ്രതിമാസം ഒരു ലക്ഷം രൂപയായി ഇത് കുറച്ചിട്ടുണ്ട്. പ്രതിമാസം നാല് സൗജന്യ ഇടപാടുകൾ നിങ്ങൾക്ക് ഉറപ്പാക്കാം. എന്നാൽ ഈ പരിധിക്കപ്പുറം ഓരോ ഇടപാടിനും 150 രൂപ ഈടാക്കും.
ബാലൻസ് സർട്ടിഫിക്കറ്റ്, പലിശ സർട്ടിഫിക്കറ്റ്, മേൽവിലാസ സ്ഥിരീകരണം തുടങ്ങിയ സേവനങ്ങൾക്ക് സ്ഥിരം ഉപഭോക്താക്കൾക്ക് 100 രൂപയും മുതിർന്ന പൗരന്മാർക്ക് ബ്രാഞ്ച് വഴി നേരിട്ട് പണം നൽകുമ്പോൾ 90 രൂപയും നിരക്കുണ്ടായിരിക്കും.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
