നിങ്ങൾക്ക് യാത്ര ചെയ്യാൻ ഇഷ്ടമാണോ? ഇന്ത്യക്കുള്ളിലും പുറത്തും യാത്ര ചെയ്യാറുണ്ടോ? യാത്രാപ്രേമികൾക്ക് മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തു കൊണ്ട് എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് കാർഡ് ഒരു പ്രധാന അപ്‌ഡേറ്റ് പ്രഖ്യാപിച്ചു. ഈ മാറ്റം 2026 ജനുവരി 10 മുതൽ പ്രാബല്യത്തിൽ വരും. ഈ ഡെബിറ്റ് കാർഡ് കൈവശമുള്ളവർക്ക് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ ലോഞ്ച് പ്രവേശനം ഉറപ്പാക്കാം.
പുതിയ പ്രഖ്യാപനം അനുസരിച്ച്, ഒരു കലണ്ടർ പാദത്തിൽ 10,000 രൂപയോ അതിൽ കൂടുതലോ ചെലവഴിക്കുന്ന കാർഡ് ഉടമകൾക്ക് രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ അവരുടെ ലോഞ്ച് ആക്‌സസ് വൗച്ചർ ക്ലെയിം ചെയ്യുന്നതിനുള്ള ലിങ്ക് എസ്എംഎസ് രൂപത്തിലോ അല്ലെങ്കിൽ ഇമെയിൽ വഴിയോ ലഭിക്കും.
വൗച്ചർ എങ്ങനെ ക്ലെയിം ചെയ്യാം?
- ആദ്യം വൗച്ചർ ക്ലെയിം ചെയ്യുന്നതിനുള്ള ലിങ്ക് ലഭിക്കും.
- ഉപഭോക്താവ് ലിങ്കിൽ ക്ലിക്ക് ചെയ്‌ത്, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- ലോഗിൻ ചെയ്ത ശേഷം ലഭിക്കുന്ന ഒടിപി സ്ഥിരീകരിക്കുക.
- അതോടെ വൗച്ചർ ക്ലെയിം ചെയ്യാൻ കഴിയും.
- ക്ലെയിം ചെയ്ത ശേഷം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കും ഇമെയിലിലേക്കും 12-18 അക്ക ആൽഫാന്യൂമെറിക് വൗച്ചർ കോഡ് അല്ലെങ്കിൽ QR കോഡ് ലഭിക്കും.
- യാത്ര ചെയ്യുന്ന സമയത്ത് സൗജന്യ ലോഞ്ച് ആക്‌സസ് ലഭിക്കുന്നതിനായി ഈ കോഡ് ഹാജരാക്കിയാൽ മതി.

നിലവിൽ എച്ച്ഡിഎഫ്സിയുടെ ഡെബിറ്റ് കാർഡ് സ്വൈപ്പ് ചെയ്താൽ ലോഞ്ച് പ്രവേശനം ഉറപ്പാക്കാൻ സാധിക്കും. അതായത് നിങ്ങൾ ഒരു പാദത്തിൽ കുറഞ്ഞത് 5,000 രൂപ ചെലവഴിച്ചിട്ടുണ്ടെങ്കിലാണ് ഈ ആനുകൂല്യം ലഭ്യമാവുന്നത്. എന്നാൽ ജനുവരി 10 മുതൽ വൗച്ചർ അടിസ്ഥാനത്തിലുള്ള സംവിധാനം നിലവിൽ വരുന്നതോടെ ഡെബിറ്റ് കാർഡ് സ്വൈപ്പ് ചെയ്ത് ലോഞ്ച് പ്രവേശനം അനുവദിക്കില്ല.
കാലാവധി
ഈ വൗച്ചറിന് നിശ്ചിത കാലാവധിയുണ്ട്. അതിനുള്ളിൽ തന്നെ ഇത് ഉപയോഗിക്കണം. അതായത് വൗച്ചർ ലഭിച്ച തിയ്യതി മുതൽ അടുത്ത പാദത്തിന്റെ അവസാനം വരെയാണ് ഇതിൻ്റെ വാലിഡിറ്റി നിലനിൽക്കുന്നത്. അതായത് 2026 ജനുവരി 10-ന് ലഭിച്ച വൗച്ചറിൻ്റെ വാലിഡിറ്റി 2026 ജൂൺ 30 വരെയായിരിക്കും.
എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് കാർഡ് ഉടമകൾക്ക് ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി എന്നിവയുൾപ്പെടെ ഇന്ത്യയിലെ ഒന്നിലധികം നഗരങ്ങളിലുടനീളം ലോഞ്ചുകൾ ആക്‌സസ് ചെയ്യാൻ കഴിയും. ബാംഗ്ലൂരിലെ ഡൊമസ്റ്റിക് ലോഞ്ച്, ചെന്നൈയിലെയും കൊൽക്കത്തയിലെയും ട്രാവൽ ക്ലബ് ലോഞ്ചുകൾ, ഹൈദരാബാദിലെയും ഡൽഹിയിലെയും എൻകാം ലോഞ്ചുകൾ, മുംബൈയിലെ അദാനി ലോഞ്ചുകൾ എന്നിവയാണ് പ്രധാനപ്പെട്ട ലോഞ്ചുകൾ.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
