പുതിയ കാലത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്ത ആളുകളുടെ എണ്ണം വളരെ കുറവാണ്. അത്യാവശ്യത്തിന് പണം തരുന്ന കൂട്ടുകാരനാണ് ക്രെഡിറ്റ് കാർഡെന്ന് വേണമെങ്കിൽ പറയാം. പക്ഷെ പണം കൃത്യമായി തിരിച്ചടച്ചില്ലെങ്കിൽ വലിയ സാമ്പത്തിക ബാധ്യതയും ക്രെഡിറ്റ് കാർഡ് ഉപയോഗത്തിലൂടെ ഉണ്ടാകും. നിരവധി ഓഫറുകളും കിഴിവുകളും സാധാരണ ക്രെഡിറ്റ് കാർഡുകൾ നൽകാറുണ്ട്. അതുവഴി പണം ലാഭിക്കാനും സാധിക്കും.
എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകളായ ടാറ്റാ ന്യൂ ഇൻഫിനിറ്റി, ടാറ്റാ ന്യൂ പ്ലസ് എന്നീ ക്രെഡിറ്റ് കാർഡുകളിൽ ഓഗസ്റ്റ് 1-ആം തീയ്യതി മുതൽ ചില മാറ്റങ്ങൾ ഉണ്ടാകും. യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് പേയ്‌മെൻ്റുകൾക്കായി ഈ കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ക്യാഷ്ബാക്ക് ഘടനയിൽ മാറ്റങ്ങൾ അനുഭവപ്പെടും. അതുകൊണ്ടു തന്നെ ഈ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർ ആ മാറ്റങ്ങൾ കൃത്യമായി മനസിലാക്കണം. ഒരു പക്ഷെ ഇ-മെയിൽ നോട്ടിഫിക്കേഷനുകളിലൂടെ ബാങ്ക് ഈ കാര്യം നിങ്ങളെ അറിയിച്ചിട്ടുണ്ടാകും. എന്തൊക്കെയാണ് മാറ്റങ്ങളെന്ന് നമുക്ക് ഒരിക്കൽ കൂടി നോക്കാം.
ടാറ്റാ ന്യൂ ഇൻഫിനിറ്റി ക്രെഡിറ്റ് കാർഡ്
2024 ഓഗസ്റ്റ് 1 മുതൽ ഇൻഫിനിറ്റി ക്രെഡിറ്റ് കാർഡിന്‍റെ ഉപയോക്താക്കൾക്ക് ടാറ്റാ ന്യു യുപിഐ ഐഡി ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾക്ക്, നിബന്ധനകൾക്ക് വിധേയമായി 1.5 ശതമാനം ന്യു കോയിൻസ് റിവാർഡായി ലഭിക്കും. പേടിഎം, ഫോൺ പേ, ക്രെഡി തുടങ്ങിയ മറ്റ് യുപിഐഡികൾ വഴി നടത്തുന്ന ഇടപാടുകൾക്ക് 0.50 ശതമാനം ന്യു കോയിൻസും ലഭിക്കും.

ഇതുകൂടാതെ മറ്റ് അധിക ആനുകൂല്യങ്ങളും ഇൻഫിനിറ്റി ക്രെഡിറ്റ് കാർഡ് വാഗ്ധാനം ചെയ്യുന്നുണ്ട്. ഉപയോക്താക്കൾക്ക് ടാറ്റാ ന്യു ആപ്പ് വഴി ഇഎംഐ ഇതര ചെലവുകൾക്ക് 10% വരെ ന്യു കോയിൻസ് നേടാം. അതേസമയം ടാറ്റാ ബ്രാൻഡുകൾ വാങ്ങുമ്പോൾ 5 ശതമാനവും കോയിൻസ് ലഭിക്കും. ടാറ്റ ഇതര ബ്രാൻഡ് ചെലവഴിക്കുന്നതിനോ മർച്ചൻ്റ് ഇഎംഐ ചെലവുകൾക്കോ 1.5% ന്യു കോയിനുകൾ പ്രതിഫലമായി ലഭിക്കും
ടാറ്റാ ന്യൂ പ്ലസ്
ടാറ്റാ ന്യു യുപിഐ ഐഡി ഉപയോഗിച്ചുള്ള യോഗ്യമായ ഇടപാടുകൾക്ക് 1 ശതമാനം കോയിൻസും മറ്റ് ഇടപാടുകൾക്ക് 0.25 ശതമാനം കോയിനുകളും നേടാം. ഉപയോക്താക്കൾക്ക് ടാറ്റ ന്യൂ ആപ്പ് വഴിയുള്ള ഇഎംഐ ഇതര ചെലവുകൾക്ക് 7% വരെ ന്യു കോയിനുകളും പങ്കാളിയായ ടാറ്റ ബ്രാൻഡുകളിൽ ചെലവഴിക്കുന്നതിന് 2% ന്യു കോയിനുകളും നൽകുന്നു.
ടാറ്റാ ന്യു ആപ്പ് വഴിയുള്ള റീചാർജുകളും ബിൽ പേയ്‌മെൻ്റുകളും 2 ശതമാനം കോയിനുകൾ നേടാം.

ക്രെഡിറ്റ് കാർഡ് ഫീസ്
ടാറ്റ ന്യൂ ഇൻഫിനിറ്റി എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡിന് ചേരൽ/പുതുക്കൽ ഫീസ് 1499 രൂപയാണ്. അതേസമയം പ്രതിവർഷം 3 ലക്ഷം രൂപ ചെലവഴിക്കുന്നതിന് വാർഷിക ഫീസ് ഇളവുമുണ്ട്. മറുവശത്ത്, ടാറ്റ ന്യൂ പ്ലസ് എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡിന് ചേരുന്ന/പുതുക്കൽ ഫീസ് 499 രൂപയാണ്. പ്രതിവർഷം 1 ലക്ഷം രൂപ ചെലവഴിച്ചാൽ വാർഷിക ഫീസ് ഇളവ് നേടാം.
അമിത ചിലവുകളിൽ ശ്രദ്ധ വേണം
ക്രെഡിറ്റ് കാർഡ് മികച്ച രീതിയിൽ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഉപയോക്താക്കൾ എപ്പോഴും ബോധവാന്മാരിയിരിക്കണം. പ്രലോഭിപ്പിക്കുന്ന ഓഫറുകൾ കണ്ട് അനാവശ്യ സാധനങ്ങൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിയാൽ ബില്ലുകൾ റോൾ ചെയ്യാൻ തുടങ്ങുമ്പോൾ ഖേദിക്കേണ്ടി വരും. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് അമിതമായി ചെലവഴിക്കുന്നതും ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കാതിരിക്കുകയും ചെയ്താൽ വലിയ വില നൽകേണ്ടിവരും. അതായത് ക്രെഡിറ്റ് കാർഡിന്‍റെ അനാവശ്യ ഉപയോഗം പോക്കറ്റ് കാലിയാക്കുമെന്ന് സാരം.
More From GoodReturns

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications