പേടിഎമ്മുമായി ചേര്‍ന്ന് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പുതിയ ക്രെഡിറ്റ് കാര്‍ഡ്

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക് മുന്‍നിര ഓണ്‍ലൈന്‍ പെയ്‌മെന്റ് സേവന ദാതാക്കളായ പേടിഎമ്മുമായി ചേര്‍ന്ന് പങ്കാളിത്ത ക്രെഡിറ്റ് കാര്‍ഡുകള്‍ വില്‍പ്പന നടത്തുവാന്‍ തയ്യാറെടുക്കുന്നു. ഉത്സവ സ

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക് മുന്‍നിര ഓണ്‍ലൈന്‍ പെയ്‌മെന്റ് സേവന ദാതാക്കളായ പേടിഎമ്മുമായി ചേര്‍ന്ന് പങ്കാളിത്ത ക്രെഡിറ്റ് കാര്‍ഡുകള്‍ വില്‍പ്പന നടത്തുവാന്‍ തയ്യാറെടുക്കുന്നു. ഉത്സവ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പായി കമ്പനി ക്രെഡിറ്റ് കാര്‍ഡുകള്‍ ഇഷ്യൂ ചെയ്ത് തുടങ്ങും. ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത് വിസ മുഖേനയായിരിക്കുമെന്നും ബാങ്ക് പുറത്തു വിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖ്യമായും ലക്ഷ്യമിടുന്ന മില്ലേനിയല്‍സിനെ (1981നും 1996നും ഇടയില്‍ ജനിച്ച വ്യക്തികള്‍) യാണെന്നും എച്ച്ഡിഎഫ്‌സി ബാങ്ക് വ്യക്തമാക്കുന്നു. ഒപ്പം ബിസിനസ് സംരംഭകരെയും, കച്ചവടക്കാരെയും പുതിയ ക്രെഡിറ്റ് കാര്‍ഡ് ലക്ഷ്യം വയ്ക്കുന്നു.

പേടിഎമ്മുമായി ചേര്‍ന്ന് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പുതിയ ക്രെഡിറ്റ് കാര്‍ഡ്

പേടിഎമ്മിന് 33 കോടിയിലേറെ ഉപയോക്താക്കള്‍ നിലവിലുണ്ട്. 21 കോടിയ്ക്ക് മുകളില്‍ കച്ചവടക്കാരുമായും പേടിഎമ്മിന് ബന്ധമുണ്ട്. അതേ സമയം എച്ച്ഡിഎഫ്‌സി ബാങ്കിന് 50 ലക്ഷത്തിന് മുകളില്‍ ഡെബ്റ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് , പ്രീപെയ്ഡ് കാര്‍ഡ് ഉപയോക്താക്കളും 20 ലക്ഷത്തിന് മേലെ വ്യാപാന സ്ഥാപനങ്ങളുമായി വ്യാപാര ബന്ധവുമുണ്ട്.

ഉത്സവ കാല സീസണിലേക്കാണ് എച്ച്ഡിഎഫ്‌സി ബാങ്ക് പുതിയ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നത്. ഉത്സവ കാലത്താണ് ഉപയോക്താക്കള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നതെന്നും ബാങ്ക് പറഞ്ഞു. ഇതില്‍ ഉള്‍പ്പെടുന്ന ഉത്പ്പന്നങ്ങളെല്ലാം ഡിസംബര്‍ മാസത്തിലാണ് ലോഞ്ച് ചെയ്യുക. ഈ പുതിയ സംവിധാനം ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ക്ക് വീണ്ടും ഉണര്‍വ് നല്‍കും. പേടിഎമ്മിന്റെ കോടിക്കണക്കിന് ഉപയോക്താക്കളുടെ പിന്തുണ ഈ പുതിയ സംരംഭത്തിന് ലഭിക്കുമെന്നും രാജ്യത്തെ ചെറു ചെറു നഗരങ്ങളില്‍ ബാങ്കിന് കൂടുതല്‍ വേരോട്ടം നടത്തുവാന്‍ സാധിക്കുമെന്നും എച്ച്ഡിഎഫ്‌സി ബാങ്ക് പ്രത്യാശിക്കുന്നു.

ക്രെഡിറ്റ് കാര്‍ഡുകളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായിരിക്കും ബാങ്ക് പ്രഥമ പരിഗണന നല്‍കുക. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ക്രെഡിറ്റ് കാര്‍ഡ് വില്‍പ്പന പ്രതിമാസം 5 ലക്ഷമെന്ന നിലയിലേക്ക് പുതിയ കൂട്ടു സംരംഭത്തിലൂടെ ഉയര്‍ത്തുവാന്‍ സാധിക്കുമെന്നും ബാങ്ക് പ്രത്യാശിക്കുന്നു. 2021 നവംബര്‍ മാസത്തോടു കൂടി ഓരോ മാസവും 3 ലക്ഷം ക്രെഡിറ്റ് കാര്‍ഡ് വില്‍പ്പനയെന്ന ലക്ഷ്യം ബാങ്ക് കൈവരിക്കും.

അതേ സമയം ഉത്സവകാലം പ്രമാണിച്ച് ഭവന വായ്പാ നിരക്കില്‍ എച്ച്ഡിഎഫ്സി ബാങ്ക് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഭവന വായ്പ 6.70 ശതമാനം നിരക്കില്‍ ലഭ്യമാക്കുമെന്നാണ് ബാങ്ക് പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ഉപഭോക്താവിന്റെ തൊഴിലോ വായ്പാ തുകയോ മാനദണ്ഡമാക്കാതെ എല്ലാവര്‍ക്കും ഈ നിരക്ക് ലഭ്യമാക്കുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ ക്രെഡിറ്റ് സ്‌കോര്‍ അനുസരിച്ച് നിരക്കില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. ഒക്ടോബര്‍ 31 വരെയാണ് ഓഫര്‍ നിലവിലുണ്ടാകുക.

അടുത്തിടെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കൊട്ടക് മഹീന്ദ്ര, പിഎന്‍ബി തുടങ്ങിയ ബാങ്കുകള്‍ ഭവനവായ്പാ നിരക്കില്‍ കുറവ് വരുത്തിയിരുന്നു. എസ്ബിഐ കഴിഞ്ഞ ദിവസം ഭവനവായ്പ 6.70 ശതമാനം നിരക്കില്‍ ലഭ്യമാക്കുമെനന്ന് അറിയിച്ചിരുന്നു. കൂടാതെ വനിതകള്‍ക്ക് അഞ്ച് ബിപിഎസ് ഇളവും പ്രഖ്യാപിച്ചിരുന്നു.

എസ്ബിഐയില്‍ നിന്ന് എടുക്കുന്ന 30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പയ്ക്ക് 6.70 ശതമാനവും 30 മുതല്‍ 75 ലക്ഷം വരെയുള്ളവയ്ക്ക് 6.95 ശതമാനവുമാണ് നിരക്ക്. 75 ലക്ഷത്തിന് മുകളിലുള്ള വായ്പയ്ക്ക് 7.05 ശതമാനവും. അതേസമയം കൊട്ടക് മഹീന്ദ്ര ബാങ്ക് 6.50 സഥമാനം വാര്‍ഷിക നിരക്കിലാണ് ഭവനവായ്പ വാഗ്ദാനം ചെയ്യുന്നത്. നേരത്തെ ഇത് 6.65 ശതമാനമായിരുന്നു. റീറ്റെയ്ല്‍ വായ്പകളില്‍ ബാങ്കിന്റെ വിപണി പങ്കാളിത്തം കഴിഞ്ഞ മാര്‍ച്ചില്‍ 47 ശതമാനമായി ഇടിഞ്ഞിരുന്നു. നേരത്തെ 55 ശതമാനം വരെ കൈയാളിയിരുന്നത് എച്ച്ഡിഎഫ്സിയായിരുന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X