നിങ്ങൾക്ക് 40 ലക്ഷം ആവശ്യമുണ്ടോ? വ്യക്തിഗത വായ്പയിലൂടെ ഈ ആവശ്യം നിറവേറ്റാം. ഇന്ത്യയിലെ സാധാരണക്കാർ മുതൽ സാമ്പത്തിക ശേഷിയുള്ളവർ വരെ വ്യക്തിഗത വായ്പകളെ ആശ്രയിക്കുന്നു. പലതരം ആവശ്യങ്ങൾ നിറവേറ്റുന്നതിനായിട്ടാണ് ആളുകൾ വ്യക്തിഗത വായ്പകൾക്ക് അപേക്ഷിക്കുന്നത്. രാജ്യത്തെ എല്ലാ ബാങ്കുകളും വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ആകർഷകമായ പലിശ നിരക്കിലാണ് വ്യക്തിഗത വായ്പകൾ വാഗ്ദാനം ചെയ്യുന്നത്. എങ്കിൽ എച്ച്.ഡി.എഫ്.സി ബാങ്കിലൂടെ ഒരു വായ്പക്ക് അപേക്ഷിക്കുമ്പോൾ എന്തെല്ലാം അറിഞ്ഞിരിക്കണമെന്ന് നോക്കാം...
എച്ച്.ഡി.എഫ്.സി ബാങ്ക് എക്സ്പ്രസ് പേഴ്സണൽ ലോൺ എന്താണ്?
മറ്റു വായ്പകളിൽ നിന്നും വ്യത്യസ്തമായി ഒരു ആസ്തിയും ഈടായി പണയം വെക്കാതെ ലഭിക്കുന്ന സുരക്ഷിതമല്ലാത്ത വായ്പകളാണ് വ്യക്തിഗത വായ്പകൾ. നിങ്ങളുടെ ക്രെഡിറ്റ് യോഗ്യതയെയും വരുമാനത്തെയും അടിസ്ഥാനമാക്കിയാണ് ഇത്തരം വായ്പകൾ അംഗീകരിക്കുന്നത്. എച്ച്.ഡി.എഫ്.സി ബാങ്ക് എക്സ്പ്രസ് പേഴ്സണൽ ലോൺ വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ നിങ്ങൾക്ക് 40 ലക്ഷം വരെയുള്ള വായ്പകൾ നൽകുന്നു.
എച്ച്.ഡി.എഫ്.സി ബാങ്ക് എക്സ്പ്രസ് പേഴ്സണൽ ലോണിന്റെ ഗുണങ്ങൾ
ഈട് വേണ്ട: ഒരു ആസ്തിയും നൽകാതെ തന്നെ വായ്പ ലഭിക്കുന്നു.
പെട്ടെന്ന് പണം ലഭിക്കും: ഫണ്ടുകൾ തടസ്സമില്ലാതെ ലഭിക്കും. പ്രീ-അപ്രൂവ്ഡ് വായ്പകൾ 10 സെക്കൻഡിനുള്ളിൽ ഉറപ്പാക്കാം.
വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം: വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് ഈ വായ്പ ഉപയോഗിക്കാം.
ബജറ്റ് ഫ്രൺലി ഇ.എം.ഐകൾ: സ്ഥിരമായ പ്രതിമാസ തവണകളിൽ നിന്ന് പ്രയോജനം നേടുക.
ഓൺലൈൻ സൗകര്യം : ഇതൊരു സമ്പൂർണ്ണ ഡിജിറ്റൽ പ്രക്രിയയാണ്.
വ്യക്തിഗത വായ്പയുടെ പലിശ നിരക്കുകൾ
എച്ച്.ഡി.എഫ്.സി ബാങ്ക് എക്സ്പ്രസ് പേഴ്സണൽ ലോൺ 10.85% മുതൽ 24.00% വരെയാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. ഇതിനു പുറമേ 6,500 + GST നിരക്കിൽ പ്രോസസ്സിംഗ് ഫീസ് ഈടാക്കിയേക്കാം. ഒപ്പം, ബാധകമായ സ്റ്റാമ്പ് ഡ്യൂട്ടിയും ഈടാക്കുന്നു.

എച്ച്.ഡി.എഫ്.സി ബാങ്ക് എക്സ്പ്രസ് പേഴ്സണൽ ലോണിനുള്ള യോഗ്യതാ മാനദണ്ഡം
- പ്രായം: 21 മുതൽ 60 വയസ്സ് വരെയാണ്
- തൊഴിൽ: സ്വകാര്യ ലിമിറ്റഡ് കമ്പനികളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ ഉള്ള ജീവനക്കാർക്ക് അപേക്ഷിക്കാം.
- പ്രവൃത്തിപരിചയം: കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. നിലവിലെ സ്ഥാപനത്തിൽ 1 വർഷമെങ്കിലും പ്രവൃത്തിച്ചിരിക്കണം.
- വരുമാനം: കുറഞ്ഞത് പ്രതിമാസ അറ്റാദായം 25,000 രൂപയായിരിക്കണം
- ക്രെഡിറ്റ് സ്കോർ: 720 ന് മുകളിലുള്ള സ്കോർ ഏറ്റവും മികച്ചതാണ്. എപ്പോഴും ഉയർന്ന സ്കോറുള്ളതാണ് നല്ലത്.
വായ്പക്ക് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ
1. തിരിച്ചറിയൽ രേഖ, മേൽവിലാസം തെളിയിക്കുന്ന രേഖ.
2. കഴിഞ്ഞ 3 മാസത്തം ബാങ്ക് സ്റ്റേറ്റ്മെന്റ് അല്ലെങ്കിൽ പാസ്ബുക്ക് (കഴിഞ്ഞ 6 മാസം)
3. ഫോം 16 ഉള്ള ശമ്പള സ്ലിപ്പുകൾ അല്ലെങ്കിൽ സാലറി സർട്ടിഫിക്കറ്റ്
എച്ച്.ഡി.എഫ്.സി ബാങ്ക് എക്സ്പ്രസ് പേഴ്സണൽ ലോണിന് എങ്ങനെ അപേക്ഷിക്കാം?
1. ആദ്യം എച്ച്.ഡി.എഫ്.സി ബാങ്ക് എക്സ്പ്രസ് പേഴ്സണൽ ലോൺ പോർട്ടൽ സന്ദർശിക്കുക .
2. നിങ്ങളുടെ തൊഴിൽ തിരഞ്ഞെടുക്കുക.
3. നിങ്ങളുടെ മൊബൈൽ നമ്പറും, ജനനത്തീയതി/പാൻ നമ്പറും ഉപയോഗിച്ച് സ്വയം പരിശോധിച്ചുറപ്പിക്കുക.
4. വ്യക്തിഗത വിവരങ്ങൾ നൽകുക.
5. വരുമാനം പരിശോധിക്കുക.
6. ലോൺ ഓഫർ അറിയുക
7. ആധാർ അടിസ്ഥാനമാക്കിയുള്ള KYC പൂർത്തിയാക്കുക.
പേഴ്സണൽ ലോണിന്റെ ഇ.എം.ഐ തിരിച്ചടയ്ക്കാൻ സാധിച്ചില്ലെങ്കിൽ?
എന്തെങ്കിലും കാരണവശാൽ പ്രതിമാസ ഇ.എം.ഐ മുടങ്ങിയാൽ പല തരത്തിലുള്ള പ്രതിസന്ധിയിലേക്ക് അത് നയിക്കും. ഇവ പേയ്‌മെന്റ് റിട്ടേൺ ചാർജുകൾ, കാലതാമസം വരുത്തുന്ന ഇൻസ്റ്റാൾമെന്റ് ഫീസ്, നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിൽ പ്രതികൂല സ്വാധീനം എന്നിവയ്ക്ക് കാരണമാകും. അതുകൊണ്ടാണ് ഇ.എം.ഐ തിരിച്ചടവ് ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടത് പ്രധാനമാണ്.
അതിനാൽ ഒരു പേഴ്സണൽ ലോൺ എടുക്കുമ്പോൾ ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ലക്ഷങ്ങൾ ആവശ്യമുണ്ടെങ്കിലും പലിശ നിരക്കും വായ്പയുടെ നിബന്ധനകളും മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications