കോവിഡ് കാലത്ത് 19 നഗരങ്ങളില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൊബൈല്‍ എടിമ്മുകള്‍

കോവിഡ് കേസുകള്‍ രാജ്യത്ത് വീണ്ടും ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ മൊബൈല്‍ ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീനുകള്‍ (എടിഎമ്മുകള്‍) സ്ഥാപിക്കുവാന്‍ തയ്യാറെടുക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് കേസുകള്‍ രാജ്യത്ത് വീണ്ടും ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ മൊബൈല്‍ ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീനുകള്‍ (എടിഎമ്മുകള്‍) സ്ഥാപിക്കുവാന്‍ തയ്യാറെടുക്കുന്നു. 19 നഗരങ്ങളില്‍ ഇതിനോടകം തന്നെ ബാങ്ക് മൊബൈല്‍ എടിഎമ്മുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ആകെ 50 നഗരങ്ങളില്‍ മൊബൈല്‍ എടിഎമ്മുകള്‍ സ്ഥാപിക്കുവാനാണ് എച്ച്ഡിഎഫ്‌സി ബാങ്ക് ലക്ഷ്യമിടുന്നത്.

കോവിഡ് കാലത്ത് 19 നഗരങ്ങളില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൊബൈല്‍ എടിമ്മുകള്‍

കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ക്കശമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യങ്ങളില്‍ പണം പിന്‍വലിക്കുന്നതിനായുള്ള സഞ്ചാരങ്ങള്‍ ഒഴിവാക്കുന്നതിനായി ഇതുവഴി ഉപയോക്താക്കള്‍ക്ക് സാധിക്കും.

ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് തരുന്ന സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ അറിയാമോ?ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് തരുന്ന സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ അറിയാമോ?

മുംബൈ, സേലം, പൂനെ, ഡെറാഡൂണ്‍, ചെന്നൈ, ലഖ്‌നൗ, ഹൊസൂര്‍, ലുധിയാന, ട്രിച്ചി, ഛണ്ഡിഗഢ്, ഹൈദരാബാദ്, ഖട്ടക്, അഹമ്മദാബാദ്, ഭുവനേശ്വര്‍, ഡെല്‍ഹി, വിജയവാഡ, തിരുവനന്തപുരം, കോയമ്പത്തൂര്‍, അലഹാബാദ് എന്നീ നഗരങ്ങളിലാണ് ഇതുവരെ എച്ച്ഡിഎഫ്‌സി ബാങ്ക് മൊബൈല്‍ എടിഎം സ്ഥിപിച്ചു കഴിഞ്ഞിട്ടുള്ളത്.

കുടുബാംഗവുമായി ചേര്‍ന്ന് പങ്കാളിത്ത ഭവന വായ്പ എടുക്കുന്നോ? ഇവ നിര്‍ബന്ധമായും അറിഞ്ഞിരിക്കണംകുടുബാംഗവുമായി ചേര്‍ന്ന് പങ്കാളിത്ത ഭവന വായ്പ എടുക്കുന്നോ? ഇവ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം

അടിസ്ഥാന ബാങ്കിംഗ് ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി സ്വന്തം പ്രദേശത്ത് നിന്നും ഉപയോക്താക്കള്‍ക്ക് ദൂരേക്ക് സഞ്ചരിക്കേണ്ടി വരുന്നത് ഒഴിവാക്കുവാന്‍ ഇതിലൂടെ സാധിക്കുമെന്നും ഈ പ്രത്യേക സാഹചര്യങ്ങളില്‍ ഇത് ഏവര്‍ക്കും ഏറെ പ്രയോജനകരമാകുമെന്നും എച്ച്ഡിഎഫ്‌സി ബാങ്ക് നോണ്‍ റസിഡന്റ് ബിസിനസ് ഗ്രൂപ്പ് മേധാവി സമ്പത്ത് കുമാര്‍ പറഞ്ഞു.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൊബൈല്‍ ബാങ്ക് എടിഎം സേവനമുപയോഗിച്ച് 15 തരത്തിലുള്ള ഇടപാടുകളാണ് ഉപയോക്താക്കള്‍ക്ക് നടത്താന്‍ സാധിക്കുക. ഓരോ പ്രദേശത്തും ഒരു നിശ്ചിത സമയത്തേക്കായിരിക്കും മൊബൈല്‍ എടിഎം സേവനം ലഭ്യമാവുക. പ്രതിദിനം 3 മുതല്‍ 4 വരെ പ്രദേശങ്ങളില്‍ ഒരു മൊബൈല്‍ എടിഎം സേവനം നല്‍കും.

എല്ലാ മൊബൈല്‍ എടിഎമ്മുകളിലും സാമൂഹിക അകലവും സാനിറ്റൈസേഷനും കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം കൃത്യമായി നടപ്പാക്കിക്കൊണ്ട് ജീവനക്കാരുടെയും ഉപയോക്താക്കളുടേയും സുരക്ഷ പരമാവധി ഉറപ്പു വരുത്തും.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള സ്വയം തൊഴില്‍ വായ്പാ പദ്ധതികളെക്കുറിച്ച് അറിയാമോ?എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള സ്വയം തൊഴില്‍ വായ്പാ പദ്ധതികളെക്കുറിച്ച് അറിയാമോ?

ലക്ഷക്കണത്തിന് ഉപയോക്താക്കളാണ് രാജ്യത്തുടനീളമുള്ള അന്‍പത് നഗരങ്ങളില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് സ്ഥാപിക്കുന്ന മൊബൈല്‍ എടിഎം സേവനങ്ങളുടെ ഉപയോക്താക്കളാകുന്നത്. കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന ഈ സമയത്ത് അധിക ദൂരം സഞ്ചരിക്കാതെ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് തന്നെ അടിസ്ഥാന ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കുമെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്.

Read more about: hdfc bank
English summary

hdfc banks starts mobile ATMs in 19 cities; aiming total 50 cities in our country | കോവിഡ് കാലത്ത് 19 നഗരങ്ങളില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൊബൈല്‍ എടിമ്മുകള്‍

hdfc banks starts mobile ATMs in 19 cities; aiming total 50 cities in our country
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X