2022-ലാണ് റൂപേ ക്രെഡിറ്റ് കാർഡുകളെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസുമായി ബന്ധിപ്പിക്കാൻ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അനുമതി നൽകിയത്. യുപിഐ ഫീച്ചറുള്ള റൂപേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് മർച്ചന്റ് ഔട്ട്‌ലെറ്റുകളിൽ ക്യൂആർ കോഡുകൾ സ്കാൻ ചെയ്യാനും യുപിഐ ആപ്പ് വഴി പണമടയ്ക്കാനും കഴിയും. നിലവിൽ എട്ട് ബാങ്കുകളുടെ റുപേ ക്രെഡിറ്റ് കാർഡ് യുപിഐയിൽ ലിങ്ക് ചെയ്യാൻ സാധിക്കും.
പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, കാനറ, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബിഎഫ്എസ്എൽ എന്നിവയാണ് 8 ബാങ്കുകൾ. ക്രെഡിറ്റ് കാർഡുകൾ യുപിഐ നെറ്റ്‌വർക്കിലേക്ക് ലിങ്ക് ചെയ്യുന്നത് അമിത ചെലവിലേക്ക് നയിച്ചേക്കാം. അതിനാൽ, കാർഡ് ഉടമകൾ അവരുടെ ഇടപാടുകൾ പതിവായി നിരീക്ഷിക്കുകയും കൃത്യസമയത്ത് തിരിച്ചടയ്ക്കാൻ കഴിയുന്നത്ര മാത്രം ചെലവഴിക്കുകയും വേണമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ബാങ്കുകളുടെ റുപേ ക്രെഡിറ്റ് കാർഡുകളുടെ ഫീച്ചറുകൾ, ചാർജുകൾ, പലിശ നിരക്കുകൾ എന്നിവ പരിശോധിക്കാം.

എച്ച്ഡിഎഫ്സി ബാങ്ക് യുപിഐ റൂപേ ക്രെഡിറ്റ് കാർഡ്
1. പലചരക്ക് സാധനങ്ങൾ, സൂപ്പർമാർക്കറ്റ്, ഡൈനിംഗ് ചെലവുകൾ എന്നിവയിൽ പ്രതിമാസം 500 പോയിന്റുകളോ 3 ശതമാനം ക്യാഷ് പോയിന്റുകളോ നേടാം.
2. യൂട്ടിലിറ്റി ചെലവുകളിൽ പ്രതിമാസം 500 പോയിന്റ് വരെ 2% ക്യാഷ്‌പോയിന്റുകൾ
3. വാടക, വാലറ്റ് ലോഡുകൾ, ഇഎംഐ എന്നിവ ഒഴികെയുള്ള മറ്റ് വാങ്ങലുകൾക്ക് പ്രതിമാസം 500 പോയിന്റ് അല്ലെങ്കിൽ 1% ക്യാഷ്‌പോയിന്റുകൾ. വാർഷിക ഫീസ് 99 രൂപയും പ്രതിമാസ പലിശ നിരക്ക് 3.60 ശതമാനവുമാണ്.
മിന്ത്ര കൊട്ടക് രൂപേ ക്രെഡിറ്റ് കാർഡ്
1. മിന്ത്രയിലെ ഓരോ ഇടപാടിനും 7.5% (750 രൂപ വരെ) തൽക്ഷണ കിഴിവ്
2. സ്വിഗി, സ്വിഗി ഇൻസ്റ്റമാർട്ട്, പിവിആർ, ക്ലിയർ ട്രിപ്പ്, അർബൻ കമ്പനി എന്നിവയിൽ 5% ക്യാഷ്ബാക്ക്.
3. കോംപ്ലിമെന്ററി മിന്ത്ര ഇൻസൈഡർ അംഗത്വം
4. നിബന്ധനകൾക്ക് വിധേയമായി ഓരോ പാദത്തിലും 2 കോംപ്ലിമെന്ററി പിവിആർ ടിക്കറ്റുകൾ വാർഷിക ഫീസ് 500 രൂപയും പ്രതിമാസ പലിശ നിരക്ക് 3.75 ശതമാനവുമാണ്
എച്ച്ഡിഎഫ്സി മണി ബാക്ക് ക്രെഡിറ്റ് കാർഡ്
1. ഫ്ലിപ്കാർട്ട്, ആമസോൺ, സ്വിഗ്ഗി റിലയൻസ് സ്മാർട്ട് സൂപ്പർസ്റ്റോർ, ബിഗ്ബാസ്കറ്റ് എന്നിവയിൽ 10X ക്യാഷ് പോയിന്റുകൾ
2. 150 രൂപ ചിലവഴിക്കുമ്പോൾ 2 ക്യാഷ് പോയിന്റുകൾ
3. നിബന്ധനകൾക്ക് വിധേയമായി 2000 രൂപ വിലയുള്ള ഗിഫ്റ്റ് വൗച്ചറുകൾ. വാർഷിക ഫീസ് 500 രൂപയും പ്രതിമാസ പലിശ നിരക്ക് 3.60 ശതമാനവുമാണ്.
ടാറ്റ ന്യൂ ഇൻഫിനിറ്റി എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ്
1. ടാറ്റ ന്യൂവിനും പങ്കാളിയായ ടാറ്റ
1. ഒരു കലണ്ടർ വർഷത്തിൽ 8 ആഭ്യന്തര ലോഞ്ച് പ്രവേശനം (ഒരു പാദത്തിൽ 2)
2. പ്രതിവർഷം 4 കോംപ്ലിമെന്ററി ഇന്റർനാഷണൽ ലോഞ്ച് പ്രവേശനം (ഒരു പാദത്തിൽ 1)
3. കാർഡ് ഇഷ്യൂ ചെയ്ത് 30 ദിവസത്തിനുള്ളിൽ നടത്തിയ ആദ്യ ഇടപാടിൽ ടാറ്റ ന്യൂ ആപ്പിൽ 1,499 ന്യൂകോയിനുകൾ. വാർഷിക ഫീസ് 1499 രൂപയും പലിശ നിരക്ക് 3.49 ശതമാനവും.
ഐആർസിടിസി എസ്ബിഐ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്
1. കാർഡ് ഇഷ്യൂ ചെയ്ത് 45 ദിവസത്തിനുള്ളിൽ 500 അല്ലെങ്കിൽ അതിൽ കൂടുതൽ ചിലവഴിച്ചാൽ 350 ബോണസ് റിവാർഡ് പോയിന്റുകൾ.
2. ഐആർസിടിസി വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ എസി1, എസി2, എസി3, എക്‌സിക്യൂട്ടീവ് ചെയർ കാർ, ചെയർ കാർ ടിക്കറ്റുകൾ എന്നിവ ബുക്ക് ചെയ്യുമ്പോൾ റിവാർഡ് പോയിന്റുകൾ നേടാം.
3. ഐആർസിടിസി വഴിയുള്ള റെയിൽവേ ടിക്കറ്റ് ബുക്കിംഗിൽ 1% ഇടപാട് ചാർജ് ഇളവ്
4. ഒരു വർഷത്തിൽ 4 കോംപ്ലിമെന്ററി റെയിൽവേ ലോഞ്ച് പ്രവേശനം (ഒരു പാദത്തിൽ 1)
വാർഷിക ഫീസ് 300 രൂപയും പലിശ നിരക്ക് 3.50 ശതമാനവുമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
