ക്രെഡിറ്റ് കാർഡുകൾ അതിന്റെ ഉടമകൾക്ക് എയർപോർട്ട് ലോഞ്ചുകളിലേക്ക് പ്രവേശനം നൽകുന്നതുപോലെ, ഉപയോക്താക്കൾക്ക് റെയിൽവേ സ്റ്റേഷൻ ലോഞ്ച് ആക്സസ് ആനുകൂല്യങ്ങൾ നൽകുന്ന ക്രെഡിറ്റ് കാർഡുകളുണ്ട് . ഇന്ത്യൻ റെയിൽവേയിൽ യാത്ര ചെയ്യുന്ന ഉപഭോക്താക്കൾക്ക് റിവാർഡുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നതിനായി എസ്ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ പ്രമുഖ ക്രെഡിറ്റ് കാർഡ് വിതരണക്കാർ ഐആർസിടിസിയുമായി സഹകരിച്ച് ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് ഐആർസിടിസി വഴി ടിക്കറ്റ് ബുക്കിംഗ് ചെയ്യുമ്പോൾ കോംപ്ലിമെന്ററി റെയിൽവേ ലോഞ്ച് ആക്‌സസിനൊപ്പം മറ്റ് ആനുകൂല്യങ്ങളുമുണ്ട്. റിവാർഡുകൾ, ക്യാഷ്ബാക്ക്, യാത്രാ ബുക്കിംഗുകളിലെ കിഴിവ് തുടങ്ങിയവ നൽകുന്ന ക്രെഡിറ്റ് കാർഡുകളെക്കുറിച്ചറിയാം.
ഐആർസിടിസി എസ്ബിഐ കാർഡ് പ്രീമിയർ
വാർഷിക ഫീസ് - 1,499 രൂപ
1. ഒരു വർഷത്തിനുള്ളിൽ 8 കോംപ്ലിമെന്ററി റെയിൽവേ ലോഞ്ച് പ്രവേശനം സൗജന്യമായി നേടാം.
2. ഐആർസിടിസി വെബ്‌സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴിയുള്ള ടിക്കറ്റ് ബുക്കിംഗിൽ 10 ശതമാനം വാല്യു ബാക്ക്.
3. ഐആർസിടിസിയിൽ എയർ ടിക്കറ്റിനും ഇ-കാറ്ററിംഗ് വാങ്ങലുകൾക്കും 5ശതമാനം വാല്യു ബാക്ക്.
4. റെയിൽവേ ടിക്കറ്റിൽ 1% ട്രാൻസാക്ഷൻ ചാർജുകളും ഐആർസിടിസി വെബ്‌സൈറ്റ് വഴിയുള്ള എയർലൈൻ ടിക്കറ്റ് ബുക്കിംഗുകളിൽ 1.8 ട്രാൻസാക്ഷൻ ചാർജുകളും കിഴിവായി നേടാം.
5. ആദ്യ വാർഷിക ഫീസ് അടയ്‌ക്കുമ്പോൾ 1,500 റിവാർഡ് പോയിന്റുകൾ
6. യൂട്ടിലിറ്റികൾക്കും ഡൈനിങ്ങിനുമായി 125 രൂപ ചിലവഴിക്കുമ്പോൾ 3 റിവാർഡ് പോയിന്റുകളും 1 റിവാർഡ് പോയിന്റും നേടാം.

ഐആർസിടിസി എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ്
വാർഷിക ഫീസ് - 500 രൂപ
1. തിരഞ്ഞെടുത്ത ഐആർസിടിസി എക്‌സിക്യൂട്ടീവ് ലോഞ്ചുകളിലേക്ക് പ്രതിവർഷം 8 കോംപ്ലിമെന്ററി ആക്‌സസ്.
2. റെയിൽ കണക്റ്റ് ആപ്പിലും ഐആർസിടിസി വെബ്‌സൈറ്റിലും 100 ചെലവഴിക്കുമ്പോൾ 5 റിവാർഡ് പോയിന്റുകൾ.
3. എച്ച്ഡിഎഫ്സി ബാങ്ക് സ്മാർട്ട് ബൈ ഉപയോഗിച്ച് ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് 5% ക്യാഷ്ബാക്ക്.
4. ഐആർസിടിസി വെബ്‌സൈറ്റിലും ആപ്പിലും 1 ശതമാനം ട്രാൻസാക്ഷൻ ചാർജ് ലാഭിക്കാം.
5. ആക്ടിവേഷൻ ആനുകൂല്യമായി 500 രൂപയുടെ സമ്മാന വൗച്ചർ.
ഐആർസിടിസി ബാങ്ക് ഓഫ് ബറോഡ റൂപേ ക്രെഡിറ്റ് കാർഡ്
വാർഷിക ഫീസ് - 500 രൂപ
1. എല്ലാ വർഷവും 4 കോംപ്ലിമെന്ററി റെയിൽവേ ലോഞ്ച് ആക്‌സസ്
2. ഐആർസിടിസി വെബ്‌സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴിയുള്ള ടിക്കറ്റ് വാങ്ങലുകൾക്ക് 10 ശതമാനം ക്യാഷ് ബാക്ക്
3. ഐആർസിടിസി എയർ ടിക്കറ്റിനും കാറ്ററിംഗ് വാങ്ങലുകൾക്കും 5 ശതമാനം ക്യാഷ് ബാക്ക്
4. റെയിൽവേ ടിക്കറ്റിൽ 1% ട്രാൻസാക്ഷൻ ചാർജുകളും ഐആർസിടിസി വെബ്‌സൈറ്റ് വഴിയുള്ള എയർലൈൻ ടിക്കറ്റ് ബുക്കിംഗുകളിൽ 1.8 ട്രാൻസാക്ഷൻ ചാർജുകളും കിഴിവായി നേടാം.
5. ആദ്യ വാർഷിക ഫീസ് അടയ്‌ക്കുമ്പോൾ 1,500 റിവാർഡ് പോയിന്റുകൾ
6. യൂട്ടിലിറ്റികൾക്കും ഡൈനിങ്ങിനുമായി 125 രൂപ ചിലവഴിക്കുമ്പോൾ 3 റിവാർഡ് പോയിന്റുകളും 1 റിവാർഡ് പോയിന്റും നേടാം.
ഐആർസിടിസി എസ്ബിഐ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്
വാർഷിക ഫീസ് - 300 രൂപ
1. ഒരു വർഷത്തിൽ 4 കോംപ്ലിമെന്ററി റെയിൽവേ ലോഞ്ച് പ്രവേശനം.
മറ്റ് ആനുകൂല്യങ്ങൾ
2. ഐആർസിടിസി വെബ്‌സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴിയുള്ള ടിക്കറ്റ് ബുക്കിംഗിൽ 10 ശതമാനം വാല്യു ബാക്ക്.
3. റെയിൽവേ ടിക്കറ്റ് ബുക്കിംഗുകളിൽ 1% ഇടപാട് നിരക്കുകൾ ഒഴിവാക്കൽ
4. 500 രൂപയോ അതിന് മുകളിലോ ഉള്ള വിജയകരമായ ആദ്യ ഇടപാടിന് 350 ബോണസ് റിവാർഡ് പോയിന്റുകൾ
5. 125 രൂപയുടെ നോൺ-ഫ്യുവൽ റീട്ടെയിൽ പർച്ചേസിന് 1 റിവാർഡ് പോയിന്റ്.
ഐസിഐസിഐ കോറൽ ക്രെഡിറ്റ് കാർഡ്
വാർഷിക ഫീസ് - 500 രൂപ
1. ഒരു പാദത്തിൽ തിരഞ്ഞെടുത്ത റെയിൽവേ ലോഞ്ചുകളിലേക്ക് 1 കോംപ്ലിമെന്ററി ആക്‌സസ്
2. 100 ചെലവഴിക്കുമ്പോൾ 2 റിവാർഡ് പോയിന്റുകൾ.
3. ഇൻഷുറൻസിനും യൂട്ടിലിറ്റിക്കുമായി 100 ചെലവഴിക്കുമ്പോൾ 1 റിവാർഡ് പോയിന്റ്.
4. നിബന്ധനകൾക്ക് വിധേയമായി ബുക്ക് മൈ ഷോ, ഐനോക്സ് എന്നിവയിൽ 25% കിഴിവ്
5. 2 ലക്ഷം രൂപ ചെലവഴിക്കുമ്പോൾ 2,000 റിവാർഡ് പോയിന്റുകളും ഒരു വർഷത്തിൽ 1 ലക്ഷം രൂപ ചിലവഴിക്കുമ്പോൾ 1000 റിവാർഡ് പോയിന്റുകളും നേടാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications