നിങ്ങളുടെ മറ്റ് സാമ്പത്തീക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലേക്കുള്ള സാമ്പത്തികാസൂത്രണം നടത്തുന്നത് പോലെ തന്നെ പ്രധാനമാണ് റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതത്തിനായി സമ്പാദ്യം കരുതി വയ്ക്കുവാനുള്ള നിക്ഷേപങ്ങളും.
നിങ്ങളുടെ മറ്റ് സാമ്പത്തീക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലേക്കുള്ള സാമ്പത്തികാസൂത്രണം നടത്തുന്നത് പോലെ തന്നെ പ്രധാനമാണ് റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതത്തിനായി സമ്പാദ്യം കരുതി വയ്ക്കുവാനുള്ള നിക്ഷേപങ്ങളും. സാമ്പത്തീക ഞെരുക്കങ്ങളില്ലാത്ത റിട്ടയര്‍മെന്റ് ജീവിതത്തിനായി വലിയൊരു തുക തന്നെ ഇന്ന് കരുതി വയ്ക്കേണ്ടതായുണ്ട്. ഇത്തരം നിക്ഷേപങ്ങള്‍ക്കായി തയ്യാറെടുകകുമ്പോള് ഒഴിവാക്കേണ്ട അബദ്ധങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.
റിട്ടയര്‍മെന്റ് ആസൂത്രണം
റിട്ടയര്‍മെന്റ് കാലത്തെ സാമ്പത്തീക ആവശ്യങ്ങള്‍ ആസൂത്രണം ചെയ്യുമ്പോള്‍ സംഭവിക്കുന്ന ഏറ്റവും ആദ്യത്തെ തെറ്റ് റിട്ടയര്‍മെന്റിന് ശേഷം നിങ്ങളുടെ ജീവിതച്ചിലവ് കുത്തനെ കുറയുമെന്ന കണക്കുകൂട്ടലാണ്. നിത്യച്ചിലവുകള്‍, കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകള്‍, തുടങ്ങിയ ചില ഇനത്തിലുള്ള ചിലവുകളില്‍ റിട്ടയര്‍മെന്റിന് ശേഷം കുറവ് സംഭവിച്ചേക്കാം എന്നത് സത്യമാണ്. എന്നാല്‍ അതേ സമയം നിങ്ങള്‍ക്ക് രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും പ്രായമാകും തോറും ചികിത്സയ്ക്കും ആരോഗ്യ പരിപാലനത്തിനുമായുള്ള തുകയില്‍ വര്‍ധനവ് ഉണ്ടാകും.
റിട്ടയര്‍മെന്റ് സമ്പാദ്യവും പണപ്പെരുപ്പവും
അത് കൂടാതെ പണപ്പെരുപ്പം പരിഗണിക്കാതെ റിട്ടയര്‍മെന്റ് സമ്പാദ്യം കണക്കാക്കുന്നതും വിഡ്ഢിത്തമായേക്കാം. മതിയായ തുക റിട്ടയര്‍മെന്റ് സമ്പാദ്യമായി കരുതി വയ്ക്കാത്തതും അബദ്ധമാകും. ആരോഗ്യപരിപാലന സംവിധാനങ്ങള്‍ ഏറെ മെച്ചപ്പെട്ടിട്ടുള്ള ഈ കാലത്ത് പ്രതീക്ഷിച്ചതിലും അധികം കാലം ജീവിതം നീണ്ടേക്കാം. അതുകൂടി കണക്കിലെടുത്ത് വേണം റിട്ടയര്‍മെന്റ് സമ്പാദ്യം ആസൂത്രണം ചെയ്യാന്‍.
നേരത്തെ നിക്ഷേപിച്ചു തുടങ്ങാം
നേരത്തെ നിക്ഷേപിച്ചു തുടങ്ങുക എന്നതാണ് മതിയായ റിട്ടയര്‍മെന്റ് സമ്പാദ്യം കരുുവാനുള്ള ആദ്യ പടി. നേരത്തേ എന്ന് പറയുമ്പോള്‍ കഴിയാവുന്നതും നേരത്തേ തന്നെ. നിങ്ങളുടെ ആദ്യ ജോലിയിലെ ആദ്യ ശമ്പളം മുതല്‍ നിക്ഷേപം ആരംഭിക്കുവാന്‍ സാധിക്കുമെങ്കില്‍ അത്രയും നല്ലത്. എത്ര നേരത്തേ നിങ്ങള്‍ നിക്ഷേപിച്ചു തുടങ്ങുന്നുവോ അത്രയും കൂടുതല്‍ വര്‍ധനവ് നിങ്ങളുടെ റിട്ടയര്‍മെന്റ് സമ്പാദ്യത്തില്‍ ഉണ്ടാകും. നിക്ഷേപം വൈകും തോറും റിട്ടയര്‍മെന്റ് ജീവിതത്തിലേക്ക് മതിയായ സമ്പാദ്യം കരുതി വയ്ക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കാതെ വരും.
എപ്പോള്‍ നിക്ഷേപിക്കാം?
ഉദാഹരണത്തിന് 30 വയസ്സില്‍ നിക്ഷേപം ആരംഭിക്കുന്ന ഒരു വ്യക്തിയ്ക്ക് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിക്ഷേപത്തില്‍ പ്രതിമാസം 4300 രൂപ നിക്ഷേപം നടത്തുന്നതിലൂടെ 30 വര്‍ഷങ്ങള്‍ കൊണ്ട് 12 ശതാമനം ആദായത്തില്‍ 1.5 കോടി രൂപ സ്വന്തമാക്കുവാന്‍ സാധിക്കും. എന്നാല്‍ അതേ നിക്ഷേപം 45 വയസ്സുള്ള ഒരു വ്യക്തി ആരംഭിച്ചാല്‍ 12 ശതമാനം നിരക്കില്‍ 15 വര്‍ഷങ്ങള്‍ കൊണ്ട് 1.5 കോടി രൂപ നേടണമെങ്കില്‍ ഓരോ മാസവും നിക്ഷേപം നടത്തേണ്ട തുക 30,000 രൂപയായിരിക്കും.
ഇക്വിറ്റി നിക്ഷേപങ്ങളില്‍
നിങ്ങളുടെ റിട്ടയര്‍മെന്റ് നിക്ഷേപം പൂര്‍ണമായും ഡെബ്റ്റ് ഫണ്ടുകളിലോ , സ്ഥിര വരുമാനം നല്കുന്ന നിക്ഷേപ പദ്ധതികളിലോ മാറ്റി വയക്കുന്നത് ഒഴിവാക്കുക. ഒരു ഭാഗം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലും നിക്ഷേപിക്കണം. ദീര്‍ഘകാല നിക്ഷേപങ്ങളില്‍ ഇക്വിറ്റി നിക്ഷേപങ്ങളില്‍ നിന്നാണ് ഉയര്‍ന്ന ആദായം ലഭിക്കുക. സമ്പത്ത് സൃഷ്ടിക്കുവാനും ഇതിലൂടെ മാത്രമേ സാധിക്കുകയുള്ളൂ.
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി
പ്രായം വര്‍ധിക്കും തോറും ചികിത്സാ ചിലവുകളും ആനുപാതികമായി ഉയരുവാനുള്ള സാധ്യതകള്‍ ഏറെയാണ്. ആശുപത്രി ചിലവുകളുടെ ബാധ്യത കുറയ്ക്കുവാനുള്ള ഏക മാര്‍ഗം മതിയായ പരിരക്ഷ ഉറപ്പു നല്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി നേരത്തേ വാങ്ങിക്കുക എന്നതാണ്. നിങ്ങള്‍ക്കും നിങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്കും ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കേണ്ടതുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ പോളിസി വാങ്ങിച്ചാല്‍ കുറഞ്ഞ പ്രീമിയം തുകയില്‍ പോളിസി ലഭിക്കുകയും ഒപ്പം പരമാവധി രോഗങ്ങള്‍ക്കുള്ള പരിരക്ഷ നിങ്ങള്‍ക്ക് ഉറപ്പാക്കുവാനും സാധിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications