കൊറോണ വൈറസ് രോഗത്തിനെതിരെ (കോവിഡ് - 19) ക്ലിനിക് ഹെൽത്ത്കെയർ 'ഇന്ത്യയുടെ ആദ്യത്തെ സമഗ്ര സംരക്ഷണ പദ്ധതി' ആരംഭിച്ചു. കൊറോണ വൈറസ് ബാധിച്ച വ്യക്തികൾക്കുള്ള സമഗ്ര ആരോഗ്യ പരിരക്ഷയ്ക്കായി ഈ ഇൻഷുറൻസ് പ്രവർത്തിക്കുമെന്നും ഉപയോക്താക്കൾക്കും അവരുടെ കുടുംബങ്ങൾക്കും തടസ്സരഹിതമായ അന്തരീക്ഷത്തിൽ തുടർചികിത്സ ഉറപ്പാക്കുമെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു. കൊറോണ വൈറസ് ബാധിക്കുന്ന സമയത്ത് ഉപഭോക്താക്കളുടെ ആരോഗ്യ ആവശ്യങ്ങൾക്കായി 360 ഡിഗ്രി കവറേജാണ് ഈ പ്ലാൻ നൽകുന്നതെന്ന് ക്ലിനിക്ക് വ്യക്തമാക്കി.
കൊറോണ വൈറസ്
കൊറോണ വൈറസ് കേസുകളുടെ എണ്ണം ഇന്ന് ഇന്ത്യയിൽ 258 ആയി ഉയർന്നു, ലോകമെമ്പാടും ഇത് 260,000 കവിഞ്ഞു. ഇന്ത്യയിൽ നാല് പേർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ ഈ രോഗം മൂലം മരിച്ചു. പുതിയ ഇൻഷുറൻസ് പദ്ധതിയിലൂടെ, പ്രതിവർഷം 499 രൂപ മുതൽ ആരംഭിക്കുന്ന വളരെ മിതമായ നിരക്കിൽ കൊറോ രോഗത്തിനെതിരെ ഉപയോക്താക്കൾക്ക് സാമ്പത്തിക പരിരക്ഷ നൽകാനാണ് ക്ലിനിക് ലക്ഷ്യമിടുന്നത്.
ക്ലിനിക്ക് ഹെൽത്ത് കെയർ
കൊറോണ വൈറസ് രോഗമായ കോവിഡ് -19 പൊതുജനാരോഗ്യത്തിന് കനത്ത ഭീഷണിയാണ്. തങ്ങളുടെ പുതിയതായി ആരംഭിച്ച പദ്ധതിയിലൂടെ, വ്യക്തികൾക്കും ഓർഗനൈസേഷനുകൾക്കും അണുബാധയുണ്ടായാൽ ചികിത്സയുടെ എല്ലാ വശങ്ങളും കൈകാര്യം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു സമഗ്ര പാക്കേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നതെന്ന് ക്ലിനിക് ഹെൽത്ത് കെയറിന്റെ സഹസ്ഥാപകൻ ഡോ. സൂരജ് ബലിഗ പറഞ്ഞു.
ടെലി കൺസൾട്ടേഷൻ
നിലവിലെ സാഹചര്യത്തിൽ ടെലികൺസൾട്ടേഷൻ ലൈനുകളും പൊതുജനങ്ങൾക്കായി സൌജന്യമായി തുറന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവഴി വ്യക്തികളുടെ ചോദ്യങ്ങൾക്ക് യോഗ്യതയുള്ള പ്രൊഫഷണലുകൾ ഉത്തരം നൽകും. ഇന്ത്യയുടെ പൊതുജനാരോഗ്യ സംവിധാനത്തിന് മേലുള്ള സമ്മർദ്ദം കുറയ്ക്കുകയും തെറ്റായ വിവരങ്ങളുടെ വ്യാപനം കുറയ്ക്കുകയുമാണ് ലക്ഷ്യമെന്ന് ഡോ. സൂരജ് കൂട്ടിച്ചേർത്തു.
സവിശേഷതകൾ
പ്രാഥമിക പരിചരണവും സാമ്പത്തിക പരിരക്ഷയും സംയോജിപ്പിക്കുന്ന കൊറോണ വൈറസ് ഇൻഷുറൻസ് പദ്ധതിയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട ആശുപത്രി ചെലവുകൾ, യോഗ്യതയുള്ള ഡോക്ടർമാരുടെ കൺസൾട്ടേഷൻ, 24 × 7 ഡോക്ടർ സഹായം, ഒരു ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷ എന്നിവ ഉൾപ്പെടെയുള്ള സമ്പൂർണ ചികിത്സാ സേവനങ്ങളാണ് ഉപയോക്താക്കൾക്ക് ഉറപ്പു നൽകുന്നത്.
മറ്റ് സേവനങ്ങൾ
499 രൂപ മുതലുള്ള സപ്പോർട്ട് പ്ലാനുകൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് https://app.clinikk.com/ എന്ന വെബ്സൈറ്റ് പരിശോധിക്കുക. രോഗത്തെ അഭിമുഖീകരിക്കുമ്പോൾ ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി ബിസിനസ്സുകളെയും കോർപ്പറേറ്റുകളെയും സഹായിക്കുന്നതിന് ഇഷ്‌ടാനുസൃതമായി രൂപകൽപ്പന ചെയ്ത ഓൾ-ഇൻ-വൺ ഇൻഷുറൻസ് സൊല്യൂഷനും ക്ലിനിക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതുവഴി സ്ഥാപനത്തിന്റെ നിലവിലുള്ള ആരോഗ്യ സേവനങ്ങളെ ക്ലിനിക് പിന്തുണയ്ക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
