കോവിഡ് രോഗ വ്യാപനത്തിന്റെ നടുവില്‍ നില്ക്കുന്ന ഈ സമയത്ത് ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കുക എന്നത് ഒഴിവാക്കാനാകാത്ത ഘടകമായി മാറിയിരിക്കുകയാണ്.
കോവിഡ് രോഗ വ്യാപനത്തിന്റെ നടുവില്‍ നില്ക്കുന്ന ഈ സമയത്ത് ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കുക എന്നത് ഒഴിവാക്കാനാകാത്ത ഘടകമായി മാറിയിരിക്കുകയാണ്. അപ്രതീക്ഷിതമായി കടന്നുവരുന്ന അടിയന്തിര ചികിത്സാ ചിലവുകള്‍ നമ്മുടെ സാമ്പത്തിക സ്ഥിതിയെ തകര്‍ക്കാതിരിക്കുവാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് സഹായിക്കും. അതുകൊണ്ടുതന്നെ നമ്മുടെ വരുമാനത്തില്‍ നിന്നും ഒരു നിശ്ചിത തുക ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുവാനും പ്രീമിയം അടയ്ക്കുന്നതിനുമായി നിര്‍ബന്ധമായും മാറ്റി വയ്ക്കണം.
പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നതിന് മുമ്പും ശേഷവുമുള്ള ചിലവുകളും മുറി വാടക, ആംബുലന്‍സ് ചിലവ്, ഡോക്ടറുടെ ഫീസ്, മരുന്നുകളുടെ ചിലവ് എന്നിവയെല്ലാം അത്തരം ആരോഗ്യ ഇന്‍ഷുറന്‍സുകളുടെ കവറേജില്‍ ഉള്‍പ്പെടും. അതുകൊണ്ടുതന്നെ ശരിയായ ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി അടിയന്തിര ആശുപത്രിച്ചിലവുകളില് നിങ്ങള്‍ക്ക് സമ്പൂര്‍ണമായ ആശ്വാസം നല്‍കും. ഇപ്പോള്‍ നിങ്ങളൊരും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വാങ്ങാന്‍ ആലോചിക്കുകയാണെങ്കില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങളുണ്ട്.
ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതില്‍ കമ്പനിയ്ക്കുള്ള നല്ല പേര്
ഒരു ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിനായി കമ്പനിയെ സമീപിക്കുമ്പോള്‍ ആദ്യം പരിഗണിക്കേണ്ടത് അവരുടെ ക്ലെയിം സെറ്റില്‍മെന്റ് റേഷ്യോ ആണ്. ഉയര്‍ന്ന ക്ലെയിം സെറ്റില്‍മെന്റ് റോഷ്യോ ഉള്ള കമ്പനികള്‍ മാത്രം തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. സമയത്തിന് ക്ലെയിമുകള്‍ തീര്‍പ്പാക്കി പണം ലഭ്യമാക്കുന്നില്ല എങ്കില്‍ ആ പോളിസി കൊണ്ട് ഉപയോക്താവിന് യാതൊരു ഗുണവുമുണ്ടാവുകയില്ല. ഓരോ കമ്പനിയുടേയും ക്ലെയിം സെറ്റില്‍മെന്റ് റേഷ്യോ ഉപയോക്താക്കള്‍ക്ക് കണ്ടെത്തുവാനും പരിശോധിക്കുവാനും സാധിക്കും.
പോളിസിയുടെ സവിശേഷമായ പ്രത്യേകതള്‍
രോഗങ്ങള്‍ക്കും പരിക്കുകള്‍ക്കും മഹാരോഗങ്ങള്‍ക്കും പരിപൂര്‍ണ സംരക്ഷണം നല്കുന്നവയായിരിക്കണം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി. ഇത് മനസ്സിലാക്കുന്നതിനായി പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും കൃത്യമായി വായിച്ച് ബോധ്യപ്പെടേണ്ടതുണ്ട്. നേരത്തെ നിങ്ങള്‍ക്കുള്ള ഒരു രോഗത്തിന് ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുകയില്ല. പോളിസി എടുക്കുമ്പോള്‍ ഇക്കാര്യം ഓര്‍ക്കേണ്ടതുണ്ട്. ഒരു പോളിസി വ്യക്തിയ്ക്ക് മാത്രമാണോ അതോ കുടുംബത്തിന് മുഴുവനും കവറേജ് നല്കുന്നുണ്ടോ എന്നതും പരിശോധിക്കേണം. കുടുംബാംഗങ്ങള്‍ക്ക് എല്ലാം ഒന്നിച്ച് കവറേജ് നല്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളാണ് അഭികാമ്യം.
ക്ലെയിമുകളിലെ കിഴിവുകള്‍
ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ അവസാന ക്ലെയിം തുകയില്‍ ചില കിഴിവുകള്‍ വരുത്താറുണ്ട്. കോ-പേ, സബ് ലിമിറ്റ്സ്, കമ്പനിയുടെ നെറ്റുവര്‍ക്കില്‍ ഇല്ലാത്ത ആശുപത്രികളിലെ ചികിത്സ തുടങ്ങിയ പേരുകളിലാണ് പൊതുവേ അത്തരം കിഴിവുകള്‍ നടത്തുക. കോ-പേ എന്നത് ആകെ ക്ലെയിം തുകയുടെ ഒരു വിഹിതം നിങ്ങള്‍ വഹിക്കേണ്ടി വരും എന്നതാണ്. മുറി വാടക അല്ലെങ്കില്‍ മറ്റ് സര്‍ജിക്കല്‍ ചട്ടങ്ങള്‍ തുടങ്ങിയവയ്ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അതാണ് സബ് ലിമിറ്റ്സ് എന്ന് പറയുന്നത്. തങ്ങളുടെ നെറ്റുവര്ക്കിന് പുറത്തുള്ള ആശുപത്രിയിലാണ് ചികിത്സ തേടിയത് എങ്കില്‍ ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്ലെയിം തുകയില്‍ ഒരു നിശ്ചിത ശതമാനം കുറയ്ക്കാറുണ്ട്. പോളിസിയുടെ പ്രത്യേകതള്‍ അന്വേഷിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണം.
പ്രീമിയം
നിങ്ങള്‍ ആശുപത്രിയിലാവുകയാണെങ്കില്‍ ഒരു വര്‍ഷത്തേക്ക് ഇന്‍ഷുറന്‍സ് കമ്പനിക്ക് നിങ്ങള്‍ക്ക് തരാന്‍ സാധിക്കുന്ന പരമാവധി തുകയാണ് ഇന്‍ഷുവേഡ് ചെയ്യുന്ന തുക. ഈ തുകയെ അടിസ്ഥാനമാക്കിയാണ് നിങ്ങള്‍ അടയ്ക്കേണ്ടുന്ന പ്രീമിയം തുക നിശ്ചയിക്കുന്നത്. ഇന്‍ഷുവേഡ് തുകയേക്കാള്‍ അധികം വരുന്ന ചിലവുകള്‍ നിങ്ങള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് കണ്ടെത്തേണ്ടി വരും. നിങ്ങളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജ് ചുരുങ്ങിയത് നിങ്ങളുടെ ആകെ വാര്‍ഷിക വരുമാനത്തിന്റെ 50 ശതമാനമെങ്കിലും ആകുന്നതാണ് അഭികാമ്യം.
ആശുപത്രി ശൃംഖല
ഇന്‍ഷുറന്‍സ് കമ്പനിയുമായി ബിസിനസ് പങ്കാളിത്തമുള്ള ആശുപത്രികളെയാണ് ആശുപത്രി ശൃംഖല എന്ന് പറയുന്നത്. ഈ ലിസ്റ്റ് പരിശോധിച്ച് അവിടെ ചികിത്സ തേടുന്നത് പണമില്ലാതെ തന്നെ ക്ലെയിം തീര്‍പ്പാക്കുവാന്‍ സാധിക്കും. ആശുപത്രിയും ഇന്‍ഷുറന്‍സ് കമ്പനിയും തമ്മിലുള്ള പരസ്പര സംവിധാനത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. രജിസ്ട്രേഷന് ചാര്‍ജ് പോലുള്ള പോളിസിയില്‍ കവര്‍ ചെയ്യാത്ത തുച്ഛമായ ചിലവുകള്‍ മാത്രമാണ് ഉപയോക്താവിന് അത്തരം ആശുപത്രിയില്‍ അഭിമുഖീകരിക്കേണ്ടി വരിക.
കോംപ്ലിമെന്റി കവറേജുകള്‍
പല കമ്പനികളും അവരുടെ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുന്നുണ്ട്. ജീവനക്കാരെയും ഒപ്പം അവരുടെ കുടുംബാംഗങ്ങളെയും പോളിസിയുടെ കവറേജില്‍ ഉള്‍പ്പെടുത്തുന്നു എന്നത ജീവനക്കാര്‍ക്ക് ഏറെ ആശ്വാസം നല്കുന്ന കാര്യമാണ്. എന്നാല്‍ പെട്ടെന്നൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ആ ജോലി വിടേണ്ടി വന്നാലോ? അതുകൊണ്ട് തന്നെ നിങ്ങളുടെ ജോലി സ്ഥാപനം വാഗ്ദാനം ചെയ്യുന്ന ഇന്‍ഷുറന്‍സ് പോളിസി ഉണ്ടെങ്കിലും മറ്റൊരു കോംപ്ലിമെന്റി കവറേജ് കൂടെ എടുക്കുന്നത് നല്ലതാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications