കോവിഡ് രോഗ വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന്റെ വാതില്ക്കലാണ് നമ്മുടെ രാജ്യം ഇപ്പോഴുള്ളത്.
കോവിഡ് രോഗ വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന്റെ വാതില്ക്കലാണ് നമ്മുടെ രാജ്യം ഇപ്പോഴുള്ളത്. ഹോസ്പ്പിലുകളിലെ ചിലവുകളും അല്ലെങ്കില്‍ സ്വകാര്യ ഡോക്ടര്‍മാര്‍ക്ക് നല്‍കേണ്ടി വരുന്ന കണ്സള്ട്ടേഷന് ചാര്‍ജും മറ്റ് പരിശോധന ബില്ലുകളുമായി മല്ലിടേണ്ടി വരുന്ന അവസ്ഥയിലാണ് സാധാരണക്കാര്‍. ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നതിന് പുറമേയും മറ്റ് അനവധി ചിലവുകളുള്ള ചികിത്സയാണ് കോവിഡ് 19ന്റേത്.

ഒരു സാധാരണ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ആശുപത്രി വാസത്തിലൂടെയുണ്ടാകുന്ന ചിലവുകളാണ് പൊതുവേ വഹിക്കാറുള്ളത്. എന്നാല്‍ നിങ്ങള്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നതിനും , ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷവും അഭിമുഖീകരിക്കേണ്ടി വരുന്ന ചികിത്സാ ചെലവുകള്‍ക്ക് കൂടി നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? എന്നാല്‍ എല്ലാ ചിലവുകളും ഈ രീതിയില്‍ ക്ലെയിം ചെയ്യാന്‍ സാധിക്കുകയില്ല.
കോവിഡ് പോസിറ്റീവ് ആയി ആശുപത്രിയില്‍ പ്രവേശിപ്പിക്കും മുമ്പ് നടത്തിയ ആര്‍ടി പിസിആര്‍ പരിശോധനാ ചിലവ് ഇന്‍ഷുറന്‍സ് കവറേജില്‍ ഉള്‍പ്പെടുമോ എന്ന് പലരും സംശയിക്കാറുണ്ട്. യഥാര്‍ഥത്തില്‍ ആശുപത്രി വാസത്തിലേക്ക് നയിക്കുന്ന എല്ലാ രോഗ പരിശോധനാ ചിലവുകളും ഇന്‍ഷുറന്‍സ് പോളിസിയുടെ കവറേജില്‍ ഉള്‍പ്പെടുന്നവയാണ്. നമ്മുടെ ശരീരത്തിലെ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുവാനുള്ള പരിശോധനയാണ് ആര്‍ടിപിസിആര്‍. 1200 രൂപയാണ് രാജ്യത്ത് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വേണ്ടി വരുന്ന തുക.
നിങ്ങള്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു എങ്കില്‍ ആര്‍ടി പിസിആര്‍ പരിശോധന ചിലവ്, രക്ത പരിശോധനാ ചിലവ്, സിടി സ്കാന്‍ ചിലവ് തുടങ്ങി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതിന് 30 ദിവസം വരെ ചെയ്തിട്ടുള്ള അനുബന്ധ പരിശോധനാ ചിലവുകളൊക്കെ ഇന്‍ഷുറന്‍സ് കമ്പനിയാണ് വഹിക്കുക. ആശുപത്രി വാസവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ള പരിശോധനകളായിരിക്കും ഇവ എന്നത് നിര്‍ബന്ധമാണ്.
മിക്ക ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളും നിങ്ങള്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയതിന് ശേഷമുള്ള ചില പ്രധാന ചിലവുകള്‍ കൂടി വഹിക്കാറുണ്ട്. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആവശ്യമുള്ള ടെസ്റ്റുകള്‍ക്കാണ് ഈ സേവനം ലഭിക്കുക. 60 ദിവസം വരെയാണ് ഇന്‍ഷുറന്‍സ് കമ്പനികളുടെ കവറേജ് ലഭിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
